Posts

Showing posts from July, 2020

രാമായണം പ്രശ്നോത്തരി -17

രാമായണം പ്രശ്നോത്തരി -17 തീയതി 01-08-2020 .................................. 228. ആരുടെ തലയാണ് ബാലി എറിയുന്നത്? അത് എവിടെയാണ് പതിക്കുന്നത്? ദുംന്ദുഭി എന്ന രാക്ഷസന്റെ. തല മതാംഗാശ്രമത്തിൽ പതിക്കുന്നു 228. ആശ്രമത്തിലെ മുനി എന്തുശാപമാണ് കൊടുക്കുന്നത്? ഋശ്യമൂകാചലം എന്ന പർവതത്തിൽ ബാലി വന്നാൽ തലപൊട്ടിത്തെറിക്കും എന്ന് ശപിച്ചു 229. സുഗ്രീവനും നാലു മന്ത്രിമാരും ആരെ പേടിച്ചാണ് പർവ്വതത്തിൽ വസിക്കുന്നത്? ബാലിയെ 230. ഇന്നിതെടുത്തെറിഞ്ഞീടിന ശക്തനു കൊന്നുകൂടും കപിവരനെ നിർണ്ണയം ആര് എന്തിനെക്കുറിച്ച് ആരോട് പറയുന്നു? ദുന്ദുഭിയുടെ തല എടുത്തെടുത്തെറിയുന്നതിനെക്കുറിച്ച് സുഗ്രീവൻ ശ്രീരാമനോട് പറയുന്നു 231. സുഗ്രീവൻ ശ്രീരാമനു നൽകിയ രണ്ടാമത്തെ പരീക്ഷ എന്തായിരുന്നു? സപ്തസാലങ്ങൾ (ഏഴ് വനം മരങ്ങൾ) ഒറ്റ അമ്പിനാൽ എയ്ത് വീഴ്ത്തണം 232. സപ്തസാലങ്ങൾ എന്തിനുവേണ്ടിയാണ് ബാലി ഉപയോഗിക്കുന്നത്? വ്യായാമം ചെയ്യാൻ 233. മണ്ണിനായൂഴി കുഴിച്ചനേരം നിധി- തന്നെലഭിച്ചതുപൊലെ രഘുപതേ! സന്ദർഭം വ്യക്തമാക്കുക സപ്തസാലങ്ങളെ ഭേദിച്ചശേഷം സുഗ്രീവൻ രാമനെ സ്തുതിക്കുന്നു 234. മച്ചരണദ്വയം സഞ്ചരിച്ചീടണ മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ! ആര് ആരോട് പറഞ്ഞു? ...

രാമായണം പ്രശ്നോത്തരി -16

രാമായണം പ്രശ്നോത്തരി -16 തീയതി: 31-07-2020 .................................... 211. മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു മൂടിപ്പോകയാൽ ... പൂരിപ്പിക്കുക മൂടിപ്പോകയാൽ മഹാമായാ മോഹാന്ധകാരേ 212. ആരെക്കാണാനാണ് ഗന്ധർവ്വൻ ആയ  കബന്ധൻ രാമനോട് പറയുന്നത്? മതംഗാശ്രമത്തിൽ വസിക്കുന്ന ശബരിയെന്ന തപസ്വിനിയെ 213. വന്നീടുമിവിടേയ്ക്ക് രാഘവനെന്നാലവൻ- തന്നെയും കണ്ടുദേഹത്യാഗവും ചെയ്താലും നീ ആര് ആരോട് പറഞ്ഞു?  ശബരിയോട് അവരുടെ ഗുരുക്കന്മാരായ മുനികൾ 214. ശബരി എങ്ങനെയാണ് ശ്രീരാമലക്ഷ്മണന്മാരെ സൽക്കരിക്കുന്നത്? കാലുകൾ കഴുകി, ഫലമൂലങ്ങൾ നൽകി 215. ശബരി ദിവ്യദൃഷ്ടികൊണ്ട് എന്ത് കണ്ടു എന്നാണ് രാമനോട് പറഞ്ഞത്? സീതാദേവി ലങ്കയിൽ വാഴുന്നു എന്ന് 216. ശബരി ആരെക്കാണാനാണ് രാമനോട് പറയുന്നത്? എവിടെ പോകാൻ പറയുന്നു ഋശ്യമൂകാചലം എന്ന പർവ്വതത്തിൽ വസിക്കുന്ന സുഗ്രീവനെക്കാണാൻ 217. ശബരി രാമനെ ദർശിച്ചശേഷം എന്തു ചെയ്യുന്നു?  ദേഹത്യാഗം ചെയ്യുന്നു 218. ഭക്തവത്സലൻ പ്രസാദിക്കിലിന്നവർക്കെന്നി- ല്ലെത്തിടും മുക്തി ..... പൂരിപ്പിക്കുക മുക്തി നീചജാതികൾക്കെന്നാകിലും 219. ഹനുമാൻ ആരുടെ രൂപത്തിൽ ആണ് രാമലക്ഷ്മണന്മാരെ കാണുന്നത്? വടു (ബ്രാഹ്മണൻ...

രാമായണം പ്രശ്നോത്തരി -15

രാമായണം പ്രശ്നോത്തരി -15 തീയതി: 30-07-2020 .................................... 197. രാവണൻ ഏത് വാഹനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്? രഥത്തിൽ 198. വഴിമദ്ധ്യേ ആരാണ് രാവണനെ വെല്ലുവിളിക്കുന്നത്? ജടായു 199. രാവണൻ ഏത് ആയുധമാണ് ജടായുമേൽ ഉപയോഗിച്ചത്? ചന്ദ്രഹാസം 200. സീത ജടായുവിന് എന്ത് വരമാണ് നൽകുന്നത്? ശ്രീരാമനെ കണ്ട് വൃത്താന്തങ്ങൾ എല്ലാം പറയുന്നതുവരെ ജീവനോടെ ഇരിക്കും എന്ന് 201. ധിക്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം ആര് ആരോട് പറയുന്നു? സീതയുടെ പരുഷവചനങ്ങളെക്കുറിച്ച് ലക്ഷ്മണൻ രാമനോട് പറയുന്ന സന്ദർഭത്തിൽ ഇങ്ങനെ പറയുന്നു 202. അധ്വരത്തിങ്കൽച്ചെന്നു ശുനകൻ, മന്ത്രംകൊണ്ടു ശുദ്ധമാംപുരോഡാശം കൊണ്ടുപോകുന്നപോലെ ആരാ ആരോട് പറഞ്ഞു? സന്ദർഭം പറയുക മന്ത്രംകൊണ്ട് ശുദ്ധി ചെയ്ത ഹോമദ്രവ്യം യാഗശാലയിചെന്ന് ശുനകൻ എടുത്തു കൊണ്ടുപോകുന്നതുപോലെയാണ് രാവണൻ സീതയെ കൊണ്ടുപോകുന്നത് എന്ന് ജടായു പറയുന്നു 203. ലങ്കയിലേക്കുള്ളവഴിമധ്യേപർവ്വമുകളിൽ എത്ര വാനരന്മാരെയാണ് കാണുന്നത്? അഞ്ചുപേർ. സുഗ്രീവനും നാല് മന്ത്രിമാരും 204. സീതയെ ഏത് മരത്തിന്ചുവട്ടിലാണ് രാവണൻ പാർപ്പിക്കുന്നത്? അശോകവനത്തിലെ ശിംശിപാവൃക്ഷച്ചുവട്ടിൽ 205. ലക്ഷ്മീദേവിയ...

രാമായണം പ്രശ്നോത്തരി -13

രാമായണം പ്രശ്നോത്തരി -13 തീയതി: 28-07-2020 ........................................... 168. പഞ്ചവടിയിലെ പർണ്ണശാലയിൽവച്ച് ലക്ഷ്മണൻ രാമനോട് എന്താണ് ചോദിക്കുന്നത്? മുക്തിമാർഗ്ഗത്തെ അരുൾചെയ്യണം എന്ന് 169. മായകൊണ്ടല്ലോ വിശ്വമുണ്ടെന്ന് തോന്നിക്കുന്നു ... ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? രജ്ജുഘണ്ഡത്തിലെ പന്നഗബുദ്ധിപോലെ (കയറിന്റെ കഷണത്തെ പാമ്പാണെന്ന് കരുതുന്നത് പോലെ)  യാണ് മായമൂലം വിശ്വം ഉണ്ടെന്ന് തോന്നുന്നത് 170. ജീവാത്മാവും പരാമാത്മാവും ഒന്നുതന്നെയാണെന്ന്  രാമൻ പറയുന്നു. വേറെയാണെന്ന് പറയുന്നവർ ആരാണ്? അജ്ഞന്മാർ 171.  പഞ്ചഭൂതസഞ്ചയമയം എന്ന് എന്തിനെയാണ് വിശേഷിപ്പിക്കുന്നത്? ദേഹം 172. ഇന്ദ്രിയദശകം ഏതെല്ലാമാണ്? നാക്ക്, കൈ, പാദം, പായു (മലദ്വാരം) ഉപസ്ഥം (ജനനേന്ദ്രിയം) എന്നീ കർമ്മേന്രിയങ്ങളും, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും 173. നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി... എന്തുണ്ടെങ്കിലേ കാണാൻപറ്റൂ എന്നാണ് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്? ശ്രീരാമഭക്തി ഉണ്ടാകണം 174. ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു അടുത്ത വരി എന്താണ്? ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറ...

രാമായണം പ്രശ്നോത്തരി -14

രാമായണം പ്രശ്നോത്തരി -14 തീയതി 29-07-2020 ....................................... 183. ഖരനും സംഘവും വരുന്നതിനു മുന്പ്  രാമൻ ലക്ഷ്മണനോട് എന്താണ് നിർദേശിക്കുന്നത്? മൈഥിലിതന്നെയൊരുഗുഹയിലാക്കിക്കൊണ്ടു ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ 184. ഖരദൂഷണത്രിശിരാക്കളാം നിശാചരവരരും പതിന്നാലായിരവും മരിച്ചത് എത്രനേരം കൊണ്ടാണ്? ആരാണ് എല്ലാരെയും വധിക്കുന്നത്? മൂന്നേമുക്കാൽ നാഴികകൊണ്ട് രാമൻ എല്ലാവരെയും വധിക്കുന്നു. ഖരദൂഷണത്രിശിരാക്കളുടെ തലകൾ ലങ്കയിൽ പതിക്കുന്നു 185. മരിച്ച പതിന്നാലായിരം രാക്ഷസന്മാർക്കും എന്താണ് സംഭവിക്കുന്നത്? മോക്ഷപ്രാപ്തി കൈവന്നു. ദിവ്യന്മാരായിത്തീർന്നു 186. ഖരന്റെ മരണം അറിയിക്കാൻ പോയ ലക്ഷ്മണന് മുനിമാർ എന്താണ് സമ്മാനിക്കുന്നത്? രാക്ഷസരുടെ മായ തട്ടാതിരിക്കാൻ മൂന്നുപേർക്കും അംഗുലീയവും, ചൂഡാരത്നവും, കവചവും നൽകുന്നു 187. ത്വൽപത്നിയാക്കീടുവാൻതക്കവളവളെന്നു  കല്പിച്ചുകൊണ്ടിങ്ങുപോരുവാനൊരുമ്പിട്ടേൻ ആര് ആരോട് ആരെക്കുറിച്ച് പറയുന്നു? സീതയെക്കുറിച്ച് ശൂർപ്പണഖ രാവണനോട് പറയുന്നു 188. സീതയെ കൊണ്ടുപോരാൻ ആരെയാണ് രാവണൻ സഹായത്തിന് ആവശ്യപ്പെടുന്നത്? മാരീചന്റെ. മാരീചൻ ആശ്രമജീവിതം നയിക്കുന്ന കാലത്താണ്...

രാമായണം പ്രശ്നോത്തരി -12

രാമായണം പ്രശ്നോത്തരി -12 തീയതി 27-07-2020 ..................................... 158. പഞ്ചവടിയിൽ പർണ്ണശാല തീർത്തത് ആരാണ്? ലക്ഷ്മണൻ 159. ശ്രീരാമൻ എവിടെവാഴുംപോലെയാണ് പഞ്ചവടിയിൽ വാണത്? അയോധ്യയിൽ വാഴുംപോലെ 160. മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം ആര് ആരോട് പറഞ്ഞു? ലക്ഷ്മണൻ ശ്രീരാമനോട്. പഞ്ചവടിയിൽവച്ച് 161. പഞ്ചവടി യിലേക്കുള്ള യാത്രാമദ്ധ്യേ ആരെയാണ് കണ്ടുമുട്ടുന്നത്? ജടായുവിനെ 162. പക്ഷിരാജൻ താൻ ആരല്ല, ആരാണ് എന്ന് രാമനോട് പറയുന്നത്? വധ്യനല്ല(വധിക്കപ്പെടേണ്ടവനല്ല) ദശരഥന്റെ മിത്രമാണ് എന്ന് 163. എന്തുവരമാണ് പക്ഷീന്ദ്രന് രാമൻ നൽകുന്നത്? "ഞാനിരിപ്പതിനടത്തു വസിക്ക" "കിങ്കരപ്രവരനായ് വാഴുക മേലിൽ" എന്ന് 164. പഞ്ചവടിയിൽ ആദ്യം സന്ദർശിച്ചതാരാണ്? ശൂർപ്പണഖ 165. സന്ദർശകയുടെ ആവശ്യം എന്തായിരുന്നു? രാമനെ വിവാഹം കഴിക്കണം എന്ന് 166. ശൂർപ്പണഖ ഏത് രൂപത്തിൽ ആണ് രാമന്റെ മുന്നിൽ എത്തുന്നത്? സുന്ദരിയായ ഒരു സ്ത്രീ ആയിട്ട് 167. കോപിഷ്ഠയായ ശൂർപ്പണഖ ആരെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നത്? സീതയെ (മായാരൂപം വേർപെട്ടഞ്ജനശൈലംപോലെ കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടു)

രാമായണം പ്രശ്നോത്തരി 11

രാമായണം പ്രശ്നോത്തരി 11 തീയതി : 26-07-2020 ...................................... 148. സുതീഷ്ണമുനിയുടെ വർണ്ണനപ്രകാരം  വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ  ഭഗവാൻ വിഷ്ണു നാനാരൂപങ്ങളായി തോന്നുന്നു. ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? ഓരോ ജലാശയങ്ങളിലും സൂര്യനെക്കാണുന്നതുപോലെ 149. സുതീഷ്ണമുനി രാമനോട് എന്ത് വരമാണ് ചോദിക്കുന്നത്? നിത്യവും രാമനെ കാണുമാറാകണം. ഭക്തിയോടെ രാമനാമം ഉച്ചരിക്കുമാറാകണം. മറ്റുവരങ്ങൾ ഒന്നും വേണ്ട എന്ന് 150. സുതീഷ്ണനോട് രാമൻ ആരെക്കാണാനുള്ള ആഗ്രഹമാണ് പറയുന്നത്? അഗസ്ത്യ മുനിയെ (സുതീഷ്ണമുനിയുടെ ഗുരു) 151. ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ ബ്രഹ്മജ്ഞന്മാരായുള്ളോർ ചൊല്ലുന്നു കാണുംതോറും എന്തിനെക്കുറിച്ചാണ് വർണ്ണിക്കുന്നത്? അഗസ്ത്യാശ്രമത്തെക്കുറിച്ച് 152. ത്വത്ഭക്തിസുധാഹീനന്മാരായുള്ളവർക്കല്ലാം  (അങ്ങയിലുള്ള ഭക്തിയാകുന്ന അമൃതം സിദ്ധിക്കാത്തവർ) എന്തുസംഭവിക്കും? ആര് ആരോട് പറയുന്നു? അഗസ്ത്യ മുനി ശ്രീരാമനോട്.  അങ്ങയിൽ ഭക്തിയില്ലാത്തവർക്ക് സ്വപ്നത്തിൽപോലും മോക്ഷം സംഭവിക്കുകയില്ല എന്ന് പറയുന്നു 153. രാമമന്ത്രോപാസകന്മാരായ ഭക്തന്മാർക്ക് എന്തുസംഭവിക്കും എന്നാണ് അഗസ്ത്യ മു...

രാമായണം പ്രശ്നോത്തരി 10

രാമായണം പ്രശ്നോത്തരി 10 തീയതി 25.07.2020 ....................................... 127. സീതാരാമലക്ഷ്മണന്മാർ മഹാപ്രസ്ഥാനം ആരംഭിക്കുന്നത് എവിടെനിന്നാണ്? അത്ര്യാശ്രമത്തിൽനിന്ന് 128. അത്ര്യാശ്രമത്തിൽനിന്ന് പുറപ്പെട്ട അവർ ഏത് നദിക്കരയിലാണ് എത്തുന്നത്? മഹാനദി 129. ആരാണ് നദി കടത്തിവിടുന്നത്? അത്രിമുനിയുടെ ശിഷ്യന്മാർ 130. നദി കടന്ന് എവിടെയാണ് പ്രവേശിക്കുന്നത് ദണ്ഡകാരണ്യം 131. കാട്ടിൽ എങ്ങനെ നടക്കാനാണ് രാമൻ നിർദ്ദേശിക്കുന്നത്? ആര് മുന്പിൽ, നടുവിൽ, പിന്നിൽ? മുന്നിൽ ലക്ഷ്മണൻ, നടുവിൽ സീത, പിന്നിൽ രാമൻ 132. കാട്ടിൽ ഒരു കാതം നടന്നപ്പോൾ എന്താണ് കണ്ടത്? പുഷ്കരണി (താമരക്കുളം) 133. കാട്ടിൽ ആദ്യമായി ഏറ്റുമുട്ടുന്നത് ആരോടാണ്? എവിടെവച്ച് വിരാധനോട്. പുഷ്കരിണിയിൽ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വിരാധൻ പ്രത്യക്ഷനാകുന്നു 134.  പുക്കിതു വനാന്തരം ജനകനിയോഗത്താൽ രക്ഷോജാതികളാകുമിങ്ങനെയുള്ളവരെ ശിക്ഷിച്ചു ജഗത്രയം രക്ഷിപ്പാനറിക നീ ആര് ആരോട് പറഞ്ഞു? രാമൻ വിരാധനോട് 135. വിരാധനെ ആരാണ് വധിക്കുന്നത്? ശ്രീരാമൻ 136. വിരാധന്റെ ശരീരത്തിൽ നിന്ന് ആരാണ് പ്രത്യക്ഷപ്പെട്ടത്? വിദ്യാധരൻ എന്ന ഗന്ധർവ്വൻ 137. വിദ്യാധരൻ ആരുടെ ശാപത്താലാണ് ...

രാമായണം പ്രശ്നോത്തരി-8

രാമായണം പ്രശ്നോത്തരി-8 തീയതി 23-07-2020 ................................... 97. ദശരഥൻ തനിക്കേറ്റ ശാപത്തെക്കുറിച്ച് ആരോടാണ് വിവരിക്കുന്നത്? കൗസല്യയോട് 98. എന്താണ് സംഭവിക്കുന്നത്? കൊല്ലപ്പെട്ട ബാലകന്റെ പേരെന്ത്? നായാട്ടിനു പോയ യുവരാജാവായ ദശരഥൻ അബദ്ധവശാൽ അമ്പ്യ്ത് ഒരു താപസമുനികുമാരന് വധിക്കുന്നു. ബാലകന്റെ പേര് : ശ്രാവണ കുമാരൻ. പക്ഷേ എഴുത്തച്ഛൻ രാമായണത്തിലും, വാല്മീകി രാമായണത്തിലും പേര് പരാമർശിക്കുന്നില്ല. ഈ പേര് എവിടെയാണ് പരാമർശിക്കപപെട്ടിട്ടുള്ളതെന്ന് വ്യക്തമല്ല 99. ബ്രഹ്മഹത്യാപാപം ഉണ്ടാവുകയില്ല എന്ന് ബാലൻ എന്തുകൊണ്ടാണ് ദശരഥനോട് പറയുന്നത്? അവർ വൈശ്യർ ആയതുകൊണ്ട് 100. ബാലന്റെ മാതാപിതാക്കൾ എന്തുചെയ്യാനാണ് ദശരഥനോട് ആവശ്യപ്പെടുന്നത്?  മകന് ചിതകൂട്ടാൻ. ആ ചിതയിൽ മാതാപിതാക്കൾ ജീവത്യാഗം ചെയ്യുന്നു 101. എന്തു ശാപമാണ് അവർ ദശരഥന് കൊടുക്കുന്നത്? പുത്രശോകത്താൽ മരിക്കും എന്ന് 102? എന്നുടെ താതന് കോപമുണ്ടാകിലോ... ദശരഥനെ എന്തുചെയ്യുമെന്നാണ് ബാലകൻ പറയുന്നത്? ഭസ്മമാക്കീടും എന്ന് 103. ദശരഥന്റെ ഉടൽ എന്തു ചെയ്യാനാണ് വസിഷ്ഠൻ ഉപദേശിക്കുന്നത്? തൈലമയദ്രോണിതന്നിലാക്കൂ എന്ന് (എണ്ണത്തോണിയിൽ ആക്കൂ) 104. പിതാവിന്റെ...

രാമായണം പ്രശ്നോത്തരി-9

രാമായണം പ്രശ്നോത്തരി-9 തീയതി - 24.07.2020 .................................... 115. മുനികുമാരനെ ദശരഥൻ വധിച്ചത് ഏത് നദിയുടെ കരയിലാണ്? സരയു 116.  ജീർണ്ണദേഹങ്ങൾ അവ്വണ്ണമുപേക്ഷിച്ചു പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ചു ദേഹികൾ പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു ജീർണ്ണദേഹങ്ങൾ അവ്വണ്ണമുപേക്ഷിച്ചു പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു ആര് ആരോട് പറഞ്ഞു? വസിഷ്ഠൻ ഭരതനോട് 117. "ലക്ഷ്മീഭഗവതിദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ" ഭരതൻ ഗുഹനോട് എന്തിനാണ് ഇത് പറഞ്ഞത്? ശ്രീരാമൻ ഗുഹനെ ആലിംഗനം ചെയ്തത് അറിഞ്ഞപ്പോൾ ഭരതൻ പറഞ്ഞത് 118. ഭരദ്വാജമുനി ഭരതനെയും സംഘത്തെയും ആരുടെ സഹായത്തോടെയാണ് സൽക്കരിക്കുന്നത്? കാമധേനു 119. വനത്തിലേക്കുള്ള യാത്രാമധ്യേ രാമന്റെ കാലടികൾ കണ്ടപ്പോൾ ഭരതൻ എന്താണ് ചെയ്യുന്നത്? വീണുരുണ്ടും പിരണ്ടും പിണഞ്ഞും കരഞ്ഞുംതദാ രേണു തൻമൗലിയിൽ കോരിയിട്ടീടിനാൻ 120. രാമലക്ഷ്മണന്മാർ ദശരഥന് പിണ്ഡമായി എന്താണ് അർപ്പിക്കുന്നത്? മധുസഹിതേംഗുദീസൽഫലപിണ്യാക നിർമ്മിതാന്നം - ഓടപ്പിണ്ണിക്കിൽ തേൻ ചേർത്തുണ്ടാക്കിയ അന്നം 121. മടങ്ങുന്നതിന...

രാമായണം പ്രശ്നോത്തരി-7

രാമായണം പ്രശ്നോത്തരി-7 തീയതി 22-07-2020 .................................. 84. രാമന്റെയും സീതയൂടെയും അവതാരലക്ഷ്യം പൊതുജനത്തോട് വിവരിക്കുന്നത് ഏത് മുനിയാണ്? വാമദേവമുനി 85. വനയാത്രയിൽ ആദ്യം ഏതു നദീതീരത്താണ് എത്തുന്നത്?  തമസാനദി. അവിടെ രാത്രി കഴിയുന്നു. പ്രജകൾ ഉറങ്ങിക്കിടക്കുമ്പോൾ രാമലക്ഷ്മണന്മാരും സീതയും സുമന്ത്രരുടെ തേരിൽ അവിടെനിന്ന് യാത്ര തുടരുന്നു. 86. രാമലക്ഷ്മണന്മാരും സീതയും ഏത് നദികടന്നാണ് വനത്തിൽ പ്രവേശിച്ചത്? ആരാണ് നദികടത്തുന്നത്? ഗംഗ. ഗുഹൻ 87. ആരായിരുന്നു ഗുഹൻ?  ശൃംഗിവേരപുരം എന്ന രാജ്യത്തെ രാജാവായിരുന്നു ഗുഹൻ. നൈഷാദകുലത്തിന്റെ അധിപൻ 88. ഗുഹൻ എങ്ങനെയാണ് രാമലക്ഷ്മണന്മാരെയും സീതയെയും ഗംഗ കടത്തിയത്? തോണിയിൽ 89. രാമൻ ഗുഹനോട് എന്ത് കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്? എന്തിനുവേണ്ടി? വടക്ഷീരം (ആലിന്റെ പാൽ) മുടിയിൽ പുരട്ടാൻ 90. പൂർവ്വജന്മാർജ്ജിതകർമ്മമത്രേഭുവി സർവ്വലോകർക്കും സുഖദു:കൈകാര്യം ആര് ആരോട് പറഞ്ഞു? ലക്ഷ്മണൻ ഗുഹനോട് 91.തോണിയിൽ നിന്ന് ഇറങ്ങിയ ശേഷം രാമനൊട് ഗുഹൻ എന്താണ് ആവശ്യപ്പെട്ടത്? രാമൻ എന്ത് മറുപടി പറഞ്ഞു? കൂടെ അനുഗമിക്കണമെന്ന്. രാമൻ മറുപടിയായി പറഞ്ഞു- പതിന്നാല്സംവത്സരം തിക...

രാമായണം പ്രശ്നോത്തരി-6

രാമായണം പ്രശ്നോത്തരി-6 തീയതി : 21-07-2020 .................................... 72. കൈകേയിയുടെ വാക്കുകൾ കേട്ട് ദശരഥൻ എങ്ങനെയാണ് വീഴുന്നത്? വജ്രമേറ്റദ്രി പതിച്ചതുപോലെ 73. രാമനെ ദശരഥസന്നിഥിയിലേക്ക് ആരാണ് ആനയിക്കുന്നത്? സുമന്ത്രർ 74. സത്യപാശേന സംബന്ധനാം താതനെ സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ ആര് ആരോട് പറഞ്ഞത്? കൈകേയി രാമനോട് 75. ദണ്ഡമത്രെ രാജ്യഭാരം വഹിപ്പതു ദണ്ഡകവാസത്തിനേറ്റമെളുതല്ലോ ആര് ആരോട് പറഞ്ഞു? കൈകേയിയോട് രാമൻ 76. ആയുസ്സുപോകുന്നതേതുമറിവില്ല അടുത്ത വരി എഴുതുക മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ 77. ശ്രീരാമൻ വനയാത്രയ്ക്ക് പോകുന്നതിന് ആദ്യം യാത്രചോദിക്കുന്നത് ആരോടാണ്? കൗസല്യയോട് 78. രാമായണങ്ങൾ പലവും കവിവരരാമുദമോടു പറഞ്ഞു കേൾപ്പുണ്ടൂഞാൻ ജാനകിയോടുകൂടാതെ രഘുവരൻ കാനനവാസത്തിനെന്നു പോയിട്ടുള്ളൂ? ആര് ആരോട് പറഞ്ഞത്? സീത രാമനോട് 79. രാമനെ ആരായിക്കാണണം എന്നാണ് ലക്ഷ്മണനോട് സുമിത്ര ഉപദേശിക്കുന്നത്? പിതാവായ ദശരഥനെപ്പോലെ 80. ഭാർഗ്ഗവരാമൻ ശ്രീരാമനെ സന്ധിച്ചശേഷം എങ്ങോട്ടാണ് പോകുന്നത്? എന്തുവരമാണ് ശ്രീരാമനോട് ചോദിച്ചത്? മഹേന്ദ്രാചലം മൃത്യുവന്നടുക്കുമ്പോൾ ത്വൽപാദാംബുജസ്മൃതി ചിത്തേസംഭവിപ്പതിന്നായനുഗ്രഹിക്ക...

രാമായണം പ്രശ്നോത്തരി -5

രാമായണം പ്രശ്നോത്തരി -5 തീയതി 20-07-2020 ............................................. 63. നാളെ വനത്തിനു പോകുന്നതുണ്ടുഞാൻ നാളീകലോചനൻപാദങ്ങൾതന്നാണെ ആര് ആരോട് പറഞ്ഞു? നാരദരോട് ശ്രീരാമൻ. അവതാരോദ്ദേശ്യം ഓർമ്മപ്പെടുത്താൻ നാരദൻ വന്നപ്പോൾ 64. ശ്രീരാമാഭിഷേകം ഏത് നാളിൽ നടത്താനാണ് ദശരഥൻ തീരുമാനിക്കുന്നത്? ആരെയാണ് ചടങ്ങിന്റെ ചുമതല ഏല്പിക്കുന്നത്? പുഷ്യനക്ഷത്രം (പൂയം) 65. ദേവന്മാർ അഭിഷേകവിഘ്നം നടത്താൻ ആരെയാണ് കരുവാക്കുന്നത്? മന്ഥരയെ 66. മന്ഥരയുടെ നാവിന്റെ നിയന്ത്രണം ആര് ഏറ്റെടുക്കുന്നു? സരസ്വതി (വാണിദേവി) 67. അഭിഷേകവിഘ്നത്തിന് മന്ഥര ആരെയാണ് സമീപിച്ചത്? കൈകേയിയെ 68. കൈകേയിക്ക് വരം കൊടുത്തതാരാണ്? എന്തിനാണ് കൊടുത്തത്?  ദേവാസുരയുദ്ധത്തിൽ ദശരഥൻ ദേവന്മാരുടെ കൂടെ നിന്ന് യുദ്ധം ചെയ്തു. രഥത്തിന്റെ കീലം ഇളകിയപ്പോൾ കൈകേയി ചെറുവിരൽ ഉപയോഗിച്ച് താങ്ങി നിർത്തി. ഇതിൽ സന്തുഷ്ടനായ ദശരഥൻ രണ്ട് വരങ്ങൾ കൊടുത്തു 69. .....പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം പൂരിപ്പിക്കുക കജ്ജളം (വിളക്കിലെ കരി) 70. അഭിഷേകം നിശ്ചയിച്ച വിവരം ശ്രീരാമനോട് ആരാണ് അറിയിക്കുന്നത്? വസിഷ്ഠൻ 71."ഭാഗ്യമത്രേ സുമിത്രയ്ക്ക,തും കണ്ടുനിർ- ഭാഗ്യയായോരുദാസിയ...

രാമായണം പ്രശ്നോത്തരി-4

രാമായണം പ്രശ്നോത്തരി-4 തീയതി: 19-07-2020 ................................... 48. ഏത് നദീതീരത്താണ് ഗൗതമമുനിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത്? ഗംഗ 49. ഇന്ദ്രൻ എങ്ങനയാണ് ഗൗതമനെയും അഹല്യയെയും കബളിപ്പിക്കുന്നത്? ഗൗതമന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട്  50. ഗൗതമൻ എന്ത് ശാപമാണ് ഇന്ദ്രന് കൊടുക്കുന്നത്? സഹസ്രഭഗനായി ഭവിക്ക എന്ന്= ആയിരം ജനനേന്ദ്രിയങ്ങൾ ഉള്ളവനാകട്ടെ എന്ന് (അധ്യാത്മരാമായണം കിളിപ്പാട്ട്) വൃഷണമില്ലാത്തവനാകട്ടെ എന്ന് വാല്മീകി രാമായണം 51. അഹല്യ എത്രകാലം കല്ലായി കിടക്കുവാനാണ് ഗൗതമൻ ശപിക്കുന്നത്? ത്രേതായുഗത്തിൽ ശ്രീരാമൻ അവതരിച്ച് ശാപമോക്ഷം തരുന്നതുവരെ 52. ശാപമോക്ഷം കിട്ടിയ അഹല്യ പിന്നീട് എന്തുചെയ്യുന്നു? ഗൗതമമുനിയോടൊപ്പം വാഴുന്നു 53. രാമൻ സീതയെ വരിച്ചപ്പോൾ, മറ്റുമൂന്നുസഹോദരന്മാർ ആരെയൊക്കെയാണ് വിവാഹം ചെയ്തത്? ലക്ഷ്മണൻ - ഊർമിള ഭരതൻ - ശ്രുതകീർത്തി ശത്രുഘ്നൻ - മാണ്ഡവി 54. ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ... ഇത് ആര് ആരോട് പറയുന്നു? പരശുരാമൻ ശ്രീരാമനോട് 55. പരശുരാമൻ ശ്രീരാമനോട് എന്താണ് ആവശ്യപ്പെടുന്നത്? തന്റെ കയ്യിലുള്ള വൈഷ്ണവചാപം കുലയ്ക്കാൻ 56. ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ ആ...

രാമായണം പ്രശ്നോത്തരി -3

രാമായണം പ്രശ്നോത്തരി -3 തീയതി : 18-07-2020 ...................................... 35. പുത്രകാമേഷ്ടി യാഗത്തിന് മുന്പ് ദശരഥൻ എന്ത് യഞ്ജമാണ് ചെയ്തത്? അശ്വമേധം 36. അഗ്നിദേവൻ ദശരഥന് കൊടുത്ത പായസം  ആരാൽ നിർമ്മിതമായതാണ്? ദേവന്മാരാൽ 37. ദശരഥപുത്രന്മാർക്ക് പേരുകൾ നിർദ്ദേശിച്ചതാരാണ്? വസിഷ്ഠൻ 38. രാമനേയും ലക്ഷ്മണനെയും യാഗരക്ഷയ്ക്ക് ആവശ്യപ്പെട്ടത് ആരാണ്? വിശ്വാമിത്രൻ 39. ബാലകന്മാർക്ക് വിശ്വാമിത്രൻ വിശപ്പും ദാഹവും അറിയാതിരിക്കാൻ ഉപദേശിച്ച മന്ത്രം ഏതാണ്? ബലയും അതിബലയും 40. അവളെപ്പേടിച്ചാരും ഈ വഴി നടപ്പീല... ആര് ആരെപ്പറ്റി പറഞ്ഞതാണിത്? താടകയെക്കുറിച്ച് വിശ്വാമിത്രൻ 41.രാമസായകമേറ്റ് വീണ താടകയ്ക്ക് പിന്നീട് എന്തു സംഭവിച്ചു? രാമസായകമേറ്റ എല്ലാവർക്കും മോക്ഷം കിട്ടും. താടക ഒരു യക്ഷിയായി പരലോകം പൂണ്ടു 42. വിശ്വാമിത്രന്റെ യാഗം മുടക്കുന്ന രാക്ഷസന്മാർ ആരൊക്കെ? സുബാഹു, മാരീചൻ 43. മാരീചസുബാഹുക്കളുടെ അമ്മ ആരാണ്? താടക 44. മാരീചൻ ആരുടെ അടുത്താണ് അഭയം തേടുന്നത്? രാമന്റെ 45. രാമലക്ഷ്മണന്മാർ യാഗരക്ഷച്യ്തശേഷം എങ്ങോട്ടാണ് പോയത്? മിഥില 46. പോകുംവഴി ആർക്കാണ് ശാപമോക്ഷം നൽകിയത്? അഹല്യയ്ക്ക് 47. ജനകസന്നിധിയിൽ ഏത് ചാപം ഉ...

രാമായണം പ്രശ്നോത്തരി -2

രാമായണം പ്രശ്നോത്തരി -2 തീയതി : 17-07-2020 .................................. 21.രാമായണത്തിലെ ആദ്യകാണ്ഡം ഏത്? ബാലകാണ്ഡം 22. വാരിധിതന്നിൽ തിരമാലകൾ എന്നപോലെ എന്ത് ഭവിക്കണമെന്നാണ് എഴുത്തച്ഛൻ പ്രാർത്ഥിക്കുന്നത്? പദാവലികൾ വന്നുനിറയണം എന്ന് 23. കോസലരാജ്യത്തിന്റെ കുലഗുരു ആര്? വസിഷ്ഠൻ 24. പുത്രകാമേഷ്ടി യാഗം നടത്താൻ ഉപദേശിച്ചത് ആരാണ്? വസിഷ്ഠൻ 25. ആരാണ് പുത്രകാമേഷ്ടി യാഗം നടത്തിയത്? ഋഷ്യശൃംഗൻ 26. ഋഷ്യശൃംഗന് ദശരഥനുമായുള്ള ബന്ധമെന്താണ്? ദശരഥപുത്രി ശാന്തയുടെ ഭർത്താവാണ് ഋഷ്യശൃംഗൻ 27. ഏത് നദിയുടെ തീരത്താണ് പുത്രകാമേഷ്ടി യാഗം നടന്നത്? സരയു 28.യാഗാവസാനം ആരാണ് പായസവുമായി പ്രത്യക്ഷപ്പെട്ടത്? അഗ്നിദേവൻ 29. രാമൻ ഏത് നാളിലാണ് ജനിച്ചത്? പുനർവസു (പുണർതം) കർക്കിടക മാസം തിഥി - നവമി 30. രാമന്റെ സഹോദരങ്ങൾ ആരെല്ലാം ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ 31.ഇരട്ടസഹോദരങ്ങൾ ആരെല്ലാമാണ്? ലക്ഷ്മണൻ, ശത്രുഘ്നൻ (പായസം പങ്കുവച്ചതിനാൽ ലക്മണന് രാമനോടും, ശത്രുഘ്നന് ഭരതനോടും അടുപ്പം കൂടുതലുണ്ടാകുന്നു) 32. രാമന്റെ സഹോദരങ്ങൾ വിഷ്ണുവിന്റെ എന്തെല്ലാം അംശങ്ങളാണ്? ലക്ഷ്മണൻ - അനന്തൻ ഭരതൻ - ശംഖ് ശത്രുഘ്നൻ - സുദർശനം 33. രാമൻ കൗസല്യയ്ക്ക് വിശ്വരൂപം ...

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി-1 തീയതി: 16.07.2020 ....................................... 1. രാമായണം രചിച്ചതാര്? വാല്മീകി 2. രാമായണം കിളിപ്പാട്ട് രചിച്ചതാര്? തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 3. രാമായണം കിളിപ്പാട്ട് ആരുടെയിടയിലെ സംവാദമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്? ഉമയും മഹേശ്വരനും. (ശിവനും പാർവ്വതിയും) 4. ദശരഥൻ ഏത് രാജ്യത്തെ രാജാവായിരുന്നു കോസലം. തലസ്ഥാനം അയോധ്യ 5. യുഗങ്ങൾ എത്ര? പേരുകൾ പറയുക? നാല് യുഗങ്ങൾ. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം 6) ശ്രീരാമൻ ജനിച്ചത് ഏത് യുഗത്തിൽ ആണ് ത്രേതായുഗം 7. വാല്മീകിയുടെ ആദ്യത്തെ പേര് എന്തായിരുന്നു? രത്നാകരൻ 8. ആരാണ് രത്നാകരൻ അവസാനമായി കൊള്ളയടിക്കാൻ ശ്രമിച്ചത്? സപ്തർഷികൾ 9) "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ തന്നെ അനുഭവിക്കയെന്നേവരൂ" ആര് ആരോട് പറഞ്ഞു? രത്നാകരനോട് അയാളുടെ ഭാര്യ 10) ആരാണ് രത്നാകരനെ വാല്മീകി ആകാൻ സഹായിച്ചത്? സപ്തർഷികൾ 11. ആദികാവ്യം ഏതാണ്? (തുടക്കമെങ്കിലും എഴുതുക) മാ നിഷാദ, പ്രതിഷ്ഠാം ത്വ- മഗമഃ ശാശ്വതീസമാഃ യത്‌ ക്രൌഞ്ചമിഥുനാദേക- മവധീഃ കാമമോഹിതം. 12. ആരാണ് ആദികാവ്യത്തിന്റെ ഉപജ്ഞാതാവ്? വാല്മീകി 13. ദശരഥന്റെ വംശം ഏതാണ്? ...

Sanghadeepam 4 Ganageetham

Sanghadeepam 4 Date 31st May 2020 Ganageetham ........................... Namaste Sadaa Vatsale Matru Bhoome Twayaa Hindu Bhoome Sukham Vardhitoham Mahaa Mangale Punya Bhoome Twadarthe Patatwesha Kaayo Namaste Namaste  Forever I bow to thee, O Loving Motherland! O Motherland Hindubhumi, Thou hast brought me up in happiness and prosperity.  May my life, O great and blessed Holy Land, be laid down in Thy Cause. I bow to Thee again and again. These are the first lines of the Sangh Prarthana.  The immeasurable depth of 'deshprem' is eloquently manifested in these lines.  Sangh starts every programme with this prayer. Every word uttered is filled with love for Bharat Mata. The tiniest unit of RSS is a sakha and swayamsevaks get together at Sanghsthan, the place were sakha takes place. A moderate piece of land, mostly a private land where sakha takes place is called Sanghsthan. Sakha ends with the recital of the above prayer song, with ganageethams sung intermittently betw...

സംഘദീപം-4 ഗണഗീതം

സംഘദീപം-4 31-05-2020 ഗണഗീതം ................... 'ഇലയൊന്നടരുംനേരം വിടരും മറ്റൊന്നതിനെ പിൻതുടരാൻ  അതിനാൽ വന്മരമെന്നും വളരും തളരും പാന്ഥന് തണലേകാൻ' ആശയത്തെ ആയുധം കൊണ്ട് മുറിച്ചു മാറ്റാം എന്ന് കരുതിയ അന്ധജന്മങ്ങൾ വാളും വടിയും ഉപയോഗിച്ച് തല്ലിക്കെടുത്താൻ ശ്രമിച്ചിട്ടും അണയാത്ത ആദർശത്തിന്റെ തിരിനാളമായി, ബാക്കി വന്ന ശരീരവുമായി തലയുയർത്തി സദാനന്ദൻ മാസ്റ്റർ ആശുപത്രിയിൽ തന്നെ കാണാനെത്തിയ സംഘ പ്രവർത്തകരോട്  അവ്യക്തമായി ഉരുവിട്ട വരികൾ....അതൊരു ഗണഗീതത്തിലേതാണ്. സ്വയം സേവകർക്ക് ആശയ പ്രചരണവും ആദർശ പഠനവുമായി വിഭാവനംചെയ്യപ്പെട്ട ശാഖാ പദ്ധതികളിൽ പ്രധാനമാണ് ഗണഗീതം.  ശാഖ നടക്കുന്ന - സംഘസ്ഥാൻ- ഒരു തുണ്ടു ഭൂമിയിൽ, നിറഞ്ഞ മനസ്സുമായി , മണ്ണിൽ വട്ടത്തിലിരുന്ന് എല്ലാവരും ചേർന്ന് ഏറ്റു പാടുന്ന  വരികൾ , സംഘ ഗാനമായല്ല അറിയപ്പെടുന്നത്; ഗണഗീതം എന്നാണ് . ഓരോ ഗണഗീതവും സ്വയം സേവകന്റെ ഹൃദയഗീതമാണ്.  ഔപചാരികമായ പരിപാടികളിൽ ഒരു ഭാഗമാണ് ഗണഗീത ആലാപനം. അതോടൊപ്പം  പ്രവർത്തനത്തിനിടെ തോൾ ചേർന്ന് നടക്കുമ്പോൾ, ഒത്തു ചേരലുകളിൽ ആരെങ്കിലും ഏതെങ്കിലും ഗണഗീതത്തിന്റെ വരികൾ പാടും , മതിതെളിയും വരെ അതെപ്പറ്റി സ...

സംഘദീപം -3 ശബ്ദവേധി/ ശബ്ദഭേദി

സംഘദീപം -3 17-05-2020 ശബ്ദവേധി/ ശബ്ദഭേദി ............................................. ശബ്ദത്തിന്റെ ഉറവിടത്തെ കാണാതെതന്നെ ലക്ഷ്യംതറ്റാതെ അതിനുമേൽ അസ്ത്രം പ്രയോഗിക്കാനുള്ള കഴിവ് ശബ്ദവേധി എന്ന് അറിയപ്പെടുന്നു.  ശബ്ദഭേദിയെന്നും ചില വ്യാഖ്യാനങ്ങളിലും ലേഖനങ്ങളിലും കാണുന്നുണ്ട്.  വാല്മീകി രാമായണത്തിലെ അയോധ്യാകാണ്ഡം അറുപത്തിമൂന്നാം സർഗ്ഗത്തിൽ ദശരഥമഹാരാജാവ് രാമൻ വനവാസത്തിനുപോയശേഷം ദു:ഖവിവശനായിത്തീരുന്നു.  ആ അവസ്ഥയിൽ താൻ ചെയ്തുപോയ ഒരു പാപകർമ്മത്തെക്കുറിച്ച് കൗസല്യയോട് വിവരിക്കുന്നുണ്ട്. "ലബ്ധശബ്ദേന കൗസല്യേ  കുമാരേണ ധനുഷ്മതാ കുമാര: ശബ്ദവേധീതി മയാ പാപമിദം കൃതാ"  യുവരാജാവായിരിക്കുമ്പോൾത്തന്നെ ശബ്ദം കേൾക്കുന്നയിടത്തേക്ക് അസ്ത്രം അയക്കാൻ അതിനിപുണനായിരുന്നുഎന്നും, ശബ്ഭവേധി എന്നാണ് ആ വിദ്യ അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറയുന്നു. യുവത്വത്തിന്റെ തിളപ്പിൽ ഒരു രാത്രി കൂരിരുട്ടിൽ വനത്തിൽ നായാട്ടിനു പോകുന്നു ദശരഥൻ. ആന തുമ്പിക്കയിൽ ജലം നിറയ്ക്കുന്ന ശബ്ദം കേട്ട് ആ ദിശയിലേക്ക് അസ്ത്രം തൊടുക്കുന്നു. അതിദാരുണമായ പ്രത്യാഘാതങ്ങൾ പിന്തുടരുകയും അത് ഈ അവസ്ഥയിൽ ഒരു മഹാരാജാവിനെ കൊണ്ടെത്തിക്കു...

Sanghadeepam-3 Shabd Vedhi/ Shabd Bhedi

Sanghadeepam-3 Dated: 17-05-2020 Shabd Vedhi/ Shabd Bhedi ...…..…................................ Shabd Vedhi is the ability of a person who can shoot an arrow to the direction from where a voice is heard and hit the target but not really seeing it. In Valmiki Ramayan, this skill is possessed by King Dasarth.  In some articles and interpretations of different stories in Puranas, the term Shabd Bhedi is also used. The most famous owner of this skill in the history of mankind is King Dasarath. As per Valmiki Ramayan, he used this skill once to the horrible consequences that ended with his pathetic death. "लब्ध शब्देन कौसल्ये कुमारेण धनुष्मता | कुमारः शब्द वेधी इति मया पापम् इदम् कृतम् || " Dasarath explains to Kausalya the incident that was a sin he committed when he was a young prince. At the young age itself , he showed uncanny ability to shoot arrows without seeing the target but aiming towards the sound produced it.  In the height of youthful enthusiasm, one dark night, he ...

സംഘദീപം 2 അക്ഷയ തൃതീയ

പ്രിയ സംഘബന്ധുക്കളേ, ഇതാ ഒരു പുതിയ ദ്വൈവാര പംക്തി ആരംഭിക്കുന്നു. ഇത് ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനമാണ്. സംഘദീപം എന്നപേരിൽ എല്ലാ രണ്ടാഴ്ചയിലും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു ചെറിയ ലേഖനമാണ് ഉദ്ദേശിക്കുന്നത്. വിഷയം നമ്മുടെ പുരാണങ്ങളെയോ, അവയിലെ ഏതെങ്കിലും ഒരു സംഭവമോ, കഥാപാത്രമോ, വേദമോ, മറ്റെന്തെങ്കിലും വിഷയമോ, നമ്മുടെ ഏതെങ്കിലും ആചാരങ്ങളോ ഉത്സവങ്ങളോ ആയിരിക്കും. ആർക്കും അവരുടെ ചിന്തകളും, നിർദ്ദേശങ്ങളും, അയക്കാം- എനിക്ക് വ്യക്തിപരമായി. എല്ലാം ക്രോഢീകരീച്ച് നമ്മൾ ഇവിടെ ഒരു ലേഖനമായി പ്രസിദ്ധീകരിക്കാം. സഹകരിക്കുകയില്ലേ?  ഇന്നത്തെ വിഷയം അക്ഷയതൃതീയ ആണ്. പേര് സൂചിപ്പിക്കൂന്നതുപോലെ അക്ഷയം എന്നാൽ ക്ഷയിക്കാത്തത്. ത്രിതീയ എന്നാൽ മൂന്നാമത്തേത്. ക്ഷയമില്ലാത്ത മൂന്നാമത്തേത് എന്ന് നേർ വിവർത്തനം.  അക്ഷയ തൃതീയ ഹിന്ദു കലണ്ടറിലെ രണ്ടാം മാസമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ( ചന്ദ്രന്റെ വെളുത്ത പക്ഷം) മൂന്നാം നാൾ ആണ് ആഘോഷിക്കുന്നത്. വൈശാഖമാസം പൊതുവേ നല്ലകാര്യങ്ങളുടെ തുടക്കത്തിന് ഉത്തമമാണ്. അക്ഷയ തൃതീയ ദിനം അത്യുത്തമവും.  അക്ഷയ തൃതീയ ആഘോഷത്തിന് പിന്നിൽ നിരവധി ഐതീഹ്യങ്ങളുണ്ട്. അവയിൽ പ്രധാനം: ...

Sanghadeepam 2 Akshaya Thriteeya

Dear Sanghbandhus,   Here we present a new  biweekly column. This is an initiative to introduce or bring in more information on our Hindu culture. A brief write up based on our Puranas, Vedas, other scriptures, characters, incidents, festivals, great saints, etc will be presented here for the benefit of all of us. All are welcome to participate enthusiastically. Your ideas, suggestions, critiques, corrections and even a whole essay are very much needed to keep this column ticking.  The column is named Sangha Deepam, a humble but resolute attempt to light up the minds brighter by the day.   First of its kind had since been posted here dedicated to Vishu. The second is about Akshaya Thriteeya. Please read on and do not forget to mark your candid comments underneath. This year's Akshaya Thriteeya had been observed on 26th April. Like many other celebrations, this too was marred by the destructive virus. But still, in the true spirit of this auspicious day, we all w...

സംഘദീപം 6 കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-2

സംഘദീപം 6 തീയതി: 28-06-2020 ................................... കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-2 ....................................... മറ്റ് മത വിഭാഗങ്ങള്‍ക്കിടയിലും അപൂര്‍വമായ ചില നവോഥാനശ്രമങ്ങള്‍ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. എസ് എന്‍ ഡി പി മാതൃകയില്‍ വക്കം അബ്ദുല്‍ഖാദര്‍ മൌലവി ‘ഇസ്ലാം ധര്‍മ്മ പരിപാലന സംഘം’ സ്ഥാപിക്കുകയും ‘സ്വദേശാഭിമാനി’ എന്ന പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ പത്രാധിപരായിരുന്ന ‘സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ’ രാജ്യദ്രോഹകുറ്റത്തിന് നാടുകടത്തിയത് ഏവര്‍ക്കും സുപരിചിതമായ ചരിത്രമാണ്. ‘പൊയ്കയില്‍ അപ്പച്ചന്‍’ എന്ന് അറിയപ്പെടുന്ന പൊയ്കയില്‍ യോഹന്നാന്‍ ക്രിസ്തു മതതിനുള്ളിലെ ജാതിവിവേചനം മടുത്തു മതം ഉപേക്ഷിക്കുകയും ബൈബിള്‍ കത്തിക്കുകയും ചെയ്തു.  ശ്രീരാമകൃഷ്ണ ദേവന്റെ നേരിട്ടുള്ള ശിഷ്യന്‍ ആയിരുന്ന നിര്മ്മലാനന്ദസ്വാമികള്‍ ആണു ഹരിപ്പാട്‌ പന്തിഭോജനം നടത്തിയത്. എല്ലാ ജാതി വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി അദ്ദേഹം നടത്തിയ പന്തിഭോജനത്തിനു ശേഷം ഇല എടുക്കാന്‍ അദ്ദേഹം ശിഷ്യഗണതോട് നിര്‍ദേശിച്ചു. ഉയര്‍ന്ന ജാതി എന്നഭിമാനിച്ചിരുന്ന അവര്‍ ഇലയെടുക്കാതെ മടിച്ച...

സംഘദീപം -5 കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാള്‍വഴികള്‍ ഭാഗം -1

സംഘദീപം -5 ഭാഗം -1 14-06-2020 .................................... കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാള്‍വഴികള്‍ ....…............................... അത്ഭുതമാണ് ഭാരതം ! ഭാസില്‍ രതി അനുഭവിക്കുന്ന (അറിവില്‍ ആനന്ദിക്കുന്ന) ഭാരതം ! പല മതങ്ങള്‍, അവയില്‍ ഒട്ടനേകം ജാതികള്‍, നിരവധി ഭാഷകള്‍, ജീവിതരീതികള്‍ , ആചാരങ്ങള്‍, ഭക്ഷണരീതികള്‍, വസ്ത്രധാരണരീതികള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വൈവിധ്യം ! എന്നാല്‍ ഈ വൈവിധ്യങ്ങല്‍ക്കിടയിലും ‘സൂത്രേ മണിഗണ’ എന്ന പോലെ നമ്മെ ഒന്നായി ചേര്‍ത്ത്കോര്‍ത്ത്‌ നിർത്തുന്ന അദൃശ്യമായ ഒരു നൂല്‍. ആയിരത്തോളം വര്‍ഷങ്ങളുടെ അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സൂത്രം. അതാണ്‌ നമ്മുടെ നാടിന്റെ സ്വത്വവും ആത്മാവും.  "കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ..." ഇതരഭൂപ്രദേശങ്ങളില്‍ ഉള്ള ജനങ്ങള്‍ പോലും ഈ ഭാരതഭൂമിയില്‍ ജനിക്കാന്‍ ആഗ്രഹിക്കുന്നു എന്ന പൂന്താനത്തിന്റെ (ജനനം : 1547) വരികളാണ് മുകളില്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ഇരുന്നൂറു വർഷം മുമ്പാണ് ഇതെഴുതിയത് എന്ന്  മനസ...

Sanghadeepam-6 Kerala renaissance : the unparalleled journey to modernity - Part 2

Sanghadeepam-6 28-06-2020 ..................... Kerala renaissance : the unparalleled journey to modernity - Part 2 ..........................................   Pantheon of Kerala’s social reformation is replete with great personalities. Chattambi Swamikal is one prominent name in this. He worked against untouchability in Hinduism and emancipation of women. His efforts against conversion of Hindus to Christianity is to be remembered. In the book Christhumatha Chedanam, he criticizes the work of Christian missionaries in converting Hindus to Christianity. Ayyankali, another prominent reformist worked for the upliftment of Pulaya community. Mahatma Gandhi termed him Pulaya Raja. Anoter notable personality was V T Bhatathirippad. His activities helped in a big way to free Brahmin Women from the clutches of slavery in the name of evil rituals in the community. Lalithambika  Andharjanam too worked for the upliftment of brahmin women.  Dr Palpu, who was the first medical gradua...

Sanghadeepam- 5 Navothanam: Kerala's unparalleled journey to modernity (Part -1)

Sanghadeepam- 5 Part -1 Date: 14-06-2020 ................................ Navothanam: Kerala's unparalleled journey to modernisation. ........................................ Path breaking is the simplest word we can use to describe every struggle, agitation or movement that had been invoked by persons and organisations to bring about changes in the Kerala society from time immemorial. The long journey that started centuries ago touched everyone's life and the  process continues still. A society with its women folk pleasantly emancipated to the world standards is bound to progress and sky is the nearest limit for it.   Any thought about Kerala's renaissance movement ushers in the loud and assertive warning to our minds-  "maatuvin chattangale swayam allengil maatumathukalee ningalethaan".  Change the rules or else you will be changed.  The poet roared against the self destructive caste system in the Hindu community. The roar had brought down many an edifice...

സംഘദീപം-7 : കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-3

. സംഘദീപം 7 തീയതി: 12-07-2020 ................................... കേരളത്തിന്റെ നവോത്ഥാനം- നാം മറക്കരുതാത്ത നാൾവഴികൾ. ഭാഗം-3 ....................................... സ്വാതന്ത്ര്യാനന്തരവും  നിരവധി നവോത്ഥാന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1947-48 കാലഘട്ടത്തിൽ പാലിയം കൊട്ടാരത്തിന് ചുറ്റുമുള്ള വഴികൾ അവർണ്ണ ജാതിക്കാർക്കും ഉപയോഗിക്കാനുള്ള അവകാശത്തിനു വേണ്ടി പ്രക്ഷോഭം നടന്നു.  കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയയിരുന്നു പാലിയം കൊട്ടാരം. രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട സമരമായിരുന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. ഒരു വർഷത്തോളം നീണ്ട പ്രക്ഷോഭം വിജയം കണ്ടു.  കൊച്ചി രാജ്യത്തെ ക്ഷേത്രപ്രവേശന വിളംബരവും പാലിയം സമരത്തിന്റെ പരിണതഫലമായിരുന്നു.  പിന്നീട് 1957 ൽ തിരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. 1959ൽ വിമോചനസമരമെന്നപേരിൽ രാഷ്ട്രീയ ജാതിമത സംഘടനകളുടെ സംയുക്തപ്രക്ഷോഭത്തിന്റെ ഫലമായി ഈ സർക്കാർ ഇല്ലാതാവുകയും ചെയ്തു. വിമോചനസമരം ജാതിമതസംഘടനകൾക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാനുള്ള വഴി തുറന്നുകൊടുത്തു എന്നതാണ് വിമോചനസമരത്തിന്റെ പ്രത്യേകത.  പിന്നീട് ഭൂപരിഷ്...

Sanghadeepam - 7 (Part 3)

Sanghadeepam-7 Renaissance- Kerala' unparalleled journey towards modernity Part 3 .................. ............................................................ Post independence, the  march towards a modern world has been in motion with the same vigour as the pre-independnce days and it still continues.   The first agitation, after the declaration of independence took place at Chendamangalam, Ernakulam in the name Paliyam Sathyagraham. It was with the demand to get right to walk on the roads surrounding the residence of Paliayath Achans, the traditional Prime Ministers of   the King of Kochi. The sathyagraham ended successfully with the opening up of the roads and subsequently, all temples in Kochi kingdom to all Hindus   irrespective of caste.   First ever democratically elected government took over in 1957. Congress that has been enjoying supremacy so far lost it suddenly. Its main constituency , the upper caste Hindus and Christians started feeling the he...