രാമായണം പ്രശ്നോത്തരി-6

രാമായണം പ്രശ്നോത്തരി-6

തീയതി : 21-07-2020
....................................
72. കൈകേയിയുടെ വാക്കുകൾ കേട്ട് ദശരഥൻ എങ്ങനെയാണ് വീഴുന്നത്?

വജ്രമേറ്റദ്രി പതിച്ചതുപോലെ

73. രാമനെ ദശരഥസന്നിഥിയിലേക്ക് ആരാണ് ആനയിക്കുന്നത്?

സുമന്ത്രർ

74. സത്യപാശേന
സംബന്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ

ആര് ആരോട് പറഞ്ഞത്?

കൈകേയി രാമനോട്

75. ദണ്ഡമത്രെ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ

ആര് ആരോട് പറഞ്ഞു?

കൈകേയിയോട് രാമൻ

76. ആയുസ്സുപോകുന്നതേതുമറിവില്ല

അടുത്ത വരി എഴുതുക

മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ

77. ശ്രീരാമൻ വനയാത്രയ്ക്ക് പോകുന്നതിന് ആദ്യം യാത്രചോദിക്കുന്നത് ആരോടാണ്?

കൗസല്യയോട്

78. രാമായണങ്ങൾ പലവും കവിവരരാമുദമോടു പറഞ്ഞു കേൾപ്പുണ്ടൂഞാൻ ജാനകിയോടുകൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?

ആര് ആരോട് പറഞ്ഞത്?

സീത രാമനോട്

79. രാമനെ ആരായിക്കാണണം എന്നാണ് ലക്ഷ്മണനോട് സുമിത്ര ഉപദേശിക്കുന്നത്?

പിതാവായ ദശരഥനെപ്പോലെ

80. ഭാർഗ്ഗവരാമൻ ശ്രീരാമനെ സന്ധിച്ചശേഷം എങ്ങോട്ടാണ് പോകുന്നത്? എന്തുവരമാണ് ശ്രീരാമനോട് ചോദിച്ചത്?

മഹേന്ദ്രാചലം

മൃത്യുവന്നടുക്കുമ്പോൾ ത്വൽപാദാംബുജസ്മൃതി
ചിത്തേസംഭവിപ്പതിന്നായനുഗ്രഹിക്കേണം""
എന്ന് പരശൂരാമൻ അനുഗ്രഹം വാങ്ങുന്നു

81. ദശരഥാജ്ഞകേട്ട സൗമിത്രി എങ്ങനെയാണ് പ്രതികരിക്കുന്നത്?

മൂന്നുലോകവും ഭയക്കുമാറ് കോപിഷ്ഠനായി

82. ആരാണ് രാമലക്ഷ്മണന്മാരെയും സീതയെയും കാനനത്തിലേക്ക് നയിക്കുന്നത്?

സുമന്ത്രർ

83. ആരെയാണ് അവർ കാനനത്തിൽ ആദ്യം കാണുന്നത്?

ഗുഹനെ

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32