രാമായണം പ്രശ്നോത്തരി -13

രാമായണം പ്രശ്നോത്തരി -13
തീയതി: 28-07-2020
...........................................
168. പഞ്ചവടിയിലെ പർണ്ണശാലയിൽവച്ച് ലക്ഷ്മണൻ രാമനോട് എന്താണ് ചോദിക്കുന്നത്?

മുക്തിമാർഗ്ഗത്തെ അരുൾചെയ്യണം എന്ന്

169.
മായകൊണ്ടല്ലോ വിശ്വമുണ്ടെന്ന് തോന്നിക്കുന്നു ...

ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

രജ്ജുഘണ്ഡത്തിലെ പന്നഗബുദ്ധിപോലെ (കയറിന്റെ കഷണത്തെ പാമ്പാണെന്ന് കരുതുന്നത് പോലെ)  യാണ് മായമൂലം വിശ്വം ഉണ്ടെന്ന് തോന്നുന്നത്


170. ജീവാത്മാവും പരാമാത്മാവും ഒന്നുതന്നെയാണെന്ന്  രാമൻ പറയുന്നു. വേറെയാണെന്ന് പറയുന്നവർ ആരാണ്?

അജ്ഞന്മാർ

171.
 പഞ്ചഭൂതസഞ്ചയമയം എന്ന് എന്തിനെയാണ് വിശേഷിപ്പിക്കുന്നത്?

ദേഹം

172. ഇന്ദ്രിയദശകം ഏതെല്ലാമാണ്?

നാക്ക്, കൈ, പാദം, പായു (മലദ്വാരം) ഉപസ്ഥം (ജനനേന്ദ്രിയം) എന്നീ കർമ്മേന്രിയങ്ങളും, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും

173. നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി...

എന്തുണ്ടെങ്കിലേ കാണാൻപറ്റൂ എന്നാണ് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്?

ശ്രീരാമഭക്തി ഉണ്ടാകണം

174. ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു

അടുത്ത വരി എന്താണ്?

ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും

175. ധന്യേ! നീ ദാസിയാവാൻ തക്കവളല്ലയല്ലോ

ആര് ആരോട് പറഞ്ഞു?

ലക്ഷ്മണൻ ശൂർപ്പണഖയോട്

176. ആക്രമിക്കാൻ ഒരുമ്പെട്ട ശൂർപ്പണഖ യ്ക്ക് എന്തുസംഭവിക്കുന്നു?
ആരാണ് അത് ചെയ്യുന്നത്?

ലക്ഷ്മണൻ മൂക്കും മുലകളും അരിയുന്നു

177. വെട്ടേറ്റ ശൂർപ്പണഖ എങ്ങനെയാണ് അവിടെനിന്ന് പോയത്?

ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ

178. ശൂർപ്പണഖ ആരുടെ അടുത്താണ് ആദ്യം പോകുന്നത്? ശൂർപ്പണഖയുടെ ആരാണ് ആ രാക്ഷസൻ?

സഹോദരൻ ഖരൻ (രാവണന്റെ മാതാവ് കേകസിയുടെ സഹോദരീപുത്രൻ)


179. ഖരൻ ആരെയാണ് ആദ്യം രാമനോട് യുദ്ധം ചെയ്യാൻ അയയ്ക്കുന്നത്

പതിന്നാല് രാക്ഷസന്മാരെ

180. രാമലക്ഷ്മണന്മാരെ കൊന്ന് എന്ത് നൽകണമെന്നാണ് ശൂർപ്പണഖ ഖരനോട് ആവശ്യപ്പെടുന്നത്?

ചോരനൽകുക ദാഹംതീരുമാറെനിക്കിപ്പോൾ എന്ന്

181. ഖരൻ അയച്ച പതിന്നാലു പേർക്ക് എന്തുസംഭവിച്ചു? എങ്ങോട്ട് പോയി എന്നാണ് ശൂർപ്പണഖ വിശേഷിപ്പിക്കുന്നത്? ആരാണ് അവരെ കൊല്ലുന്നത്?

രാമസായകമേറ്റ് തെക്കോട്ട് പോയി എന്ന്

182 . അതിനുശേഷം ആരെല്ലാമാണ് രാമനോട് ഏറ്റുമുട്ടാൻ പോകുന്നത്?

ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ സഹോദരങ്ങൾ

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32