രാമായണം പ്രശ്നോത്തരി -15
രാമായണം പ്രശ്നോത്തരി -15
തീയതി: 30-07-2020
....................................
197. രാവണൻ ഏത് വാഹനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്?
രഥത്തിൽ
198. വഴിമദ്ധ്യേ ആരാണ് രാവണനെ വെല്ലുവിളിക്കുന്നത്?
ജടായു
199. രാവണൻ ഏത് ആയുധമാണ് ജടായുമേൽ ഉപയോഗിച്ചത്?
ചന്ദ്രഹാസം
200. സീത ജടായുവിന് എന്ത് വരമാണ് നൽകുന്നത്?
ശ്രീരാമനെ കണ്ട് വൃത്താന്തങ്ങൾ എല്ലാം പറയുന്നതുവരെ ജീവനോടെ ഇരിക്കും എന്ന്
201. ധിക്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം
ആര് ആരോട് പറയുന്നു?
സീതയുടെ പരുഷവചനങ്ങളെക്കുറിച്ച് ലക്ഷ്മണൻ രാമനോട് പറയുന്ന സന്ദർഭത്തിൽ ഇങ്ങനെ പറയുന്നു
202. അധ്വരത്തിങ്കൽച്ചെന്നു ശുനകൻ, മന്ത്രംകൊണ്ടു
ശുദ്ധമാംപുരോഡാശം കൊണ്ടുപോകുന്നപോലെ
ആരാ ആരോട് പറഞ്ഞു? സന്ദർഭം പറയുക
മന്ത്രംകൊണ്ട് ശുദ്ധി ചെയ്ത ഹോമദ്രവ്യം യാഗശാലയിചെന്ന് ശുനകൻ എടുത്തു കൊണ്ടുപോകുന്നതുപോലെയാണ് രാവണൻ സീതയെ കൊണ്ടുപോകുന്നത് എന്ന് ജടായു പറയുന്നു
203. ലങ്കയിലേക്കുള്ളവഴിമധ്യേപർവ്വമുകളിൽ എത്ര വാനരന്മാരെയാണ് കാണുന്നത്?
അഞ്ചുപേർ. സുഗ്രീവനും നാല് മന്ത്രിമാരും
204. സീതയെ ഏത് മരത്തിന്ചുവട്ടിലാണ് രാവണൻ പാർപ്പിക്കുന്നത്?
അശോകവനത്തിലെ ശിംശിപാവൃക്ഷച്ചുവട്ടിൽ
205. ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു
ആരുടെ ആത്മഗതമാണ്?
ശ്രീരാമന്റെ. രാവണൻ മായാസീതയെയാണ് കൊണ്ടുപോകുന്നത്
206. എന്തുകൊണ്ട് ജടായുവിന് ചിതതീർക്കാനാണ് രാമൻ ലക്ഷ്മണനോട് ആവശ്യപ്പെടുന്നത്? എന്തുകൊണ്ടുള്ള പിണ്ഡമാണ് സമർപ്പിക്കുന്നത്? ഇതിനുമുമ്പ് കാട്ടിൽ രാമൻ ആർക്കാണ് പിണ്ഡം അർപ്പിക്കുന്നത്?
കഷ്ടങ്ങൾ കൊണ്ട് ചിതതീർക്കാൻ. പിന്നീട് മൃഗത്തെ കൊന്ന് മാംസം കൊണ്ട് പിണ്ഡവും അർപ്പിക്കുന്നു. ഇതിനുമുമ്പ് രാമൻ ദശരഥനുടെ ഉദഗക്രിയ കാട്ടിൽ ചിത്രകൂടത്തിൽവച്ച് നടത്തുന്നു
207. ജടായുവിനെ സംസ്കാരം കഴിഞ്ഞ് രാമലക്ഷ്മണൻമാർ ആരോടാണ് ഏറ്റുമുട്ടുന്നത്?
കബന്ധൻ
208. കബന്ധന് എങ്ങനെയാണ് മോക്ഷം കിട്ടുന്നത്? കബന്ധന്റെ പൂർവ്വജന്മം എന്തായിരുന്നു?
രാമനും ലക്ഷ്മണനും ഒരേസമയം കരങ്ങൾ ഛേദിക്കുന്നു. ദിവ്യനായ ഒരു ഗന്ധർവ്വൻ ആയിരുന്നു കബന്ധൻ
209. ആരാണ് കബന്ധനെ ശപിച്ചത്?
അഷ്ടാവക്രൻ
210. കബന്ധന്റെ ജഡത്തിൽ നിന്ന് ആരാണ് പുറത്ത് വരുന്നത്?
ജഡത്തെ എങ്ങനെയാണ് മറവുചെയ്തത്?
ദിവ്യശരീരത്തോടെ, മന്മഥനെപ്പോലെ സർവ്വാഭരണ ഭൂഷിതനായ ഗന്ധർവ്വൻ
ഭൂമികുഴിച്ച് അതിൽ ഇന്ധനം ഇട്ട് തീകൊളുത്തി അതിൽ കബന്ധന്റെ ജഡം സംസ്കരിക്കുന്നു
Comments
Post a Comment