രാമായണം പ്രശ്നോത്തരി-4
രാമായണം പ്രശ്നോത്തരി-4
തീയതി: 19-07-2020
...................................
48. ഏത് നദീതീരത്താണ് ഗൗതമമുനിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത്?
ഗംഗ
49. ഇന്ദ്രൻ എങ്ങനയാണ് ഗൗതമനെയും അഹല്യയെയും കബളിപ്പിക്കുന്നത്?
ഗൗതമന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട്
50. ഗൗതമൻ എന്ത് ശാപമാണ് ഇന്ദ്രന് കൊടുക്കുന്നത്?
സഹസ്രഭഗനായി ഭവിക്ക എന്ന്= ആയിരം ജനനേന്ദ്രിയങ്ങൾ ഉള്ളവനാകട്ടെ എന്ന് (അധ്യാത്മരാമായണം കിളിപ്പാട്ട്)
വൃഷണമില്ലാത്തവനാകട്ടെ എന്ന് വാല്മീകി രാമായണം
51. അഹല്യ എത്രകാലം കല്ലായി കിടക്കുവാനാണ് ഗൗതമൻ ശപിക്കുന്നത്?
ത്രേതായുഗത്തിൽ ശ്രീരാമൻ അവതരിച്ച് ശാപമോക്ഷം തരുന്നതുവരെ
52. ശാപമോക്ഷം കിട്ടിയ അഹല്യ പിന്നീട് എന്തുചെയ്യുന്നു?
ഗൗതമമുനിയോടൊപ്പം വാഴുന്നു
53. രാമൻ സീതയെ വരിച്ചപ്പോൾ, മറ്റുമൂന്നുസഹോദരന്മാർ ആരെയൊക്കെയാണ് വിവാഹം ചെയ്തത്?
ലക്ഷ്മണൻ - ഊർമിള
ഭരതൻ - ശ്രുതകീർത്തി
ശത്രുഘ്നൻ - മാണ്ഡവി
54. ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ...
ഇത് ആര് ആരോട് പറയുന്നു?
പരശുരാമൻ ശ്രീരാമനോട്
55. പരശുരാമൻ ശ്രീരാമനോട് എന്താണ് ആവശ്യപ്പെടുന്നത്?
തന്റെ കയ്യിലുള്ള വൈഷ്ണവചാപം കുലയ്ക്കാൻ
56. ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ
ആര് ആരോട് പറഞ്ഞു? ശത്രുത്വത്തിന്റെ കാരണമെന്ത്?
പരശുരാമൻ ശ്രീരാമനോട്
ക്ഷത്രിയകുലത്തെ നശിപ്പിക്കുയെന്നത് പരശുരാമന്റെ അവതാരോദ്ദശ്യമായിരുന്നു. അതുകൊണ്ട് ക്ഷത്രിയനായ രാമൻ സ്വാഭാവികശത്രുവായി
57. പരശുരാമന്റെ അവതാരോദ്ദേശം എന്തായിരുന്നു?
ക്ഷത്രിയവംശനിഗ്രഹം.
58. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്?
ഇരുപത്തിനാലായിരം
59. വിവാഹശേഷം ഭരത ശത്രുഘ്നന്മാർ എവിടെയാണ് പോയത്?
കേകയരാജ്യത്ത്. ഭരതന്റെ മാതുലന്റെയടുത്ത്
60. വിശ്വാമിത്രന്റെ മറ്റൊരു പേര് എന്താണ്?
കൗശികൻ
61. "പാകശാസനനമരാലയേ വാഴുമ്പോലെ" ആരാണ് സുഖിച്ചുവാണത്?
ദശരഥൻ അയോധ്യയിൽ
62. സ്വർഗതിക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യ-
മൊക്കെ നിൻബാണത്തിനു ലക്ഷ്യമായ് ഭവിക്കേണം
ആര് ആരോട് പറഞ്ഞതാണ് ഇത്?
പരശുരാമൻ ശ്രീരാമനോട്
Comments
Post a Comment