രാമായണം പ്രശ്നോത്തരി -14
രാമായണം പ്രശ്നോത്തരി -14
തീയതി 29-07-2020
.......................................
183. ഖരനും സംഘവും വരുന്നതിനു മുന്പ് രാമൻ ലക്ഷ്മണനോട് എന്താണ് നിർദേശിക്കുന്നത്?
മൈഥിലിതന്നെയൊരുഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ
184. ഖരദൂഷണത്രിശിരാക്കളാം നിശാചരവരരും പതിന്നാലായിരവും മരിച്ചത് എത്രനേരം കൊണ്ടാണ്? ആരാണ് എല്ലാരെയും വധിക്കുന്നത്?
മൂന്നേമുക്കാൽ നാഴികകൊണ്ട് രാമൻ എല്ലാവരെയും വധിക്കുന്നു. ഖരദൂഷണത്രിശിരാക്കളുടെ തലകൾ ലങ്കയിൽ പതിക്കുന്നു
185. മരിച്ച പതിന്നാലായിരം രാക്ഷസന്മാർക്കും എന്താണ് സംഭവിക്കുന്നത്?
മോക്ഷപ്രാപ്തി കൈവന്നു. ദിവ്യന്മാരായിത്തീർന്നു
186. ഖരന്റെ മരണം അറിയിക്കാൻ പോയ ലക്ഷ്മണന് മുനിമാർ എന്താണ് സമ്മാനിക്കുന്നത്?
രാക്ഷസരുടെ മായ തട്ടാതിരിക്കാൻ മൂന്നുപേർക്കും അംഗുലീയവും, ചൂഡാരത്നവും, കവചവും നൽകുന്നു
187. ത്വൽപത്നിയാക്കീടുവാൻതക്കവളവളെന്നു
കല്പിച്ചുകൊണ്ടിങ്ങുപോരുവാനൊരുമ്പിട്ടേൻ
ആര് ആരോട് ആരെക്കുറിച്ച് പറയുന്നു?
സീതയെക്കുറിച്ച് ശൂർപ്പണഖ രാവണനോട് പറയുന്നു
188. സീതയെ കൊണ്ടുപോരാൻ ആരെയാണ് രാവണൻ സഹായത്തിന് ആവശ്യപ്പെടുന്നത്?
മാരീചന്റെ. മാരീചൻ ആശ്രമജീവിതം നയിക്കുന്ന കാലത്താണ് രാവണൻ സഹായം ആവശ്യപ്പെടുന്നത്
189. നന്നല്ല ദുഷ്ടായുധമേറ്റു നിര്യാണം വന്നാൽ
ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കണം
ആരുടെ ആത്മഗതമാണിത്?
മാരീചന്റെ
190. മാരീചൻ എങ്ങനെയാണ് രാമ ലക്ഷ്മണൻമാരെ സീതയിൽ നിന്ന് അകറ്റുന്നത്?
ഭംഗിയുള്ള പൊന്മാനായി വന്ന് സീതയെ പ്രലോഭിപ്പിക്കുന്നു. രാമനോട് മാനിനെപിടിക്കാൻ സീത ആവശ്യപ്പെടുന്നു. രാമൻ മാരീചനെ വധിക്കുമ്പോൾ മാരീചൻ രാമന്റെ ശബ്ദത്തിൽ ദീനരോദനം ചെയ്യുന്നു. അപ്പോൾ ലക്ഷ്മണൻ അന്വേഷിക്കാൻ സീതയെ വിട്ടുപോകുന്നു
191. രാവണൻ വരുന്നതിനുമുമ്പ് രാമൻ സീതയോട് എന്തുചെയ്യാനാണ് നിർദ്ദേശിക്കുന്നത്?
മായാസീതയെ പർണ്ണശാലയിൽ നിർത്തിയിട്ട്
വഹ്നിമണ്ഡലത്തിൽ വസിക്കാൻ പറയുന്നു
192. രാമസായകമേറ്റ മാരീചന് എന്ത് സംഭവിക്കുന്നു?
ദീനതയോടെ ഹാ ലക്ഷ്മണാ എന്ന് നിലവിളിക്കുന്നു
193. പൗലസ്ത്യതനയനാം രാക്ഷസരാജാവുഞാൻ
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുള്ളൂ?
ആര് ആരോട് പറഞ്ഞു?
രാവണൻ സീതയോട്
194. നിർമലേ കാമപരിതപ്തനായ്ച്ചമഞ്ഞുഞാൻ
നിന്മൂലമതിന്നു നീ പോരേണം മയാസാകം
ആര് ആരോട് പറഞ്ഞു?
രാവണൻ സീതയോട്
195. തൊട്ടുകൂടുമോ ഹരിപത്നിയെ ശശത്തിനു?
ആര് ആരോട് പറഞ്ഞു?
സീത രാവണനോട്
196. രാവണൻ ആരുടെ രൂപത്തിൽ ആണ് സീതയെ സമീപിക്കുന്നത്? സീതയെ അപഹരിക്കുമ്പോൾ ഏത് രൂപമാണ് കൈക്കൊള്ളുന്നത്?
ജഡയും വൽക്കലവും ധരിച്ച് സന്യാസിയായി. അപഹരിക്കുമ്പോൾ പർവ്വതാകാരനായ രാക്ഷസൻ ആകുന്നു
Comments
Post a Comment