രാമായണം പ്രശ്നോത്തരി -12
രാമായണം പ്രശ്നോത്തരി -12
തീയതി 27-07-2020
.....................................
158. പഞ്ചവടിയിൽ പർണ്ണശാല തീർത്തത് ആരാണ്?
ലക്ഷ്മണൻ
159. ശ്രീരാമൻ എവിടെവാഴുംപോലെയാണ് പഞ്ചവടിയിൽ വാണത്?
അയോധ്യയിൽ വാഴുംപോലെ
160. മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം
ആര് ആരോട് പറഞ്ഞു?
ലക്ഷ്മണൻ ശ്രീരാമനോട്. പഞ്ചവടിയിൽവച്ച്
161. പഞ്ചവടി യിലേക്കുള്ള യാത്രാമദ്ധ്യേ ആരെയാണ് കണ്ടുമുട്ടുന്നത്?
ജടായുവിനെ
162. പക്ഷിരാജൻ താൻ ആരല്ല, ആരാണ് എന്ന് രാമനോട് പറയുന്നത്?
വധ്യനല്ല(വധിക്കപ്പെടേണ്ടവനല്ല) ദശരഥന്റെ മിത്രമാണ് എന്ന്
163. എന്തുവരമാണ് പക്ഷീന്ദ്രന് രാമൻ നൽകുന്നത്?
"ഞാനിരിപ്പതിനടത്തു വസിക്ക" "കിങ്കരപ്രവരനായ് വാഴുക മേലിൽ" എന്ന്
164. പഞ്ചവടിയിൽ ആദ്യം സന്ദർശിച്ചതാരാണ്?
ശൂർപ്പണഖ
165. സന്ദർശകയുടെ ആവശ്യം എന്തായിരുന്നു?
രാമനെ വിവാഹം കഴിക്കണം എന്ന്
166. ശൂർപ്പണഖ ഏത് രൂപത്തിൽ ആണ് രാമന്റെ മുന്നിൽ എത്തുന്നത്?
സുന്ദരിയായ ഒരു സ്ത്രീ ആയിട്ട്
167. കോപിഷ്ഠയായ ശൂർപ്പണഖ ആരെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നത്?
സീതയെ (മായാരൂപം വേർപെട്ടഞ്ജനശൈലംപോലെ കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടു)
Comments
Post a Comment