രാമായണം പ്രശ്നോത്തരി-8
രാമായണം പ്രശ്നോത്തരി-8
തീയതി 23-07-2020
...................................
97. ദശരഥൻ തനിക്കേറ്റ ശാപത്തെക്കുറിച്ച് ആരോടാണ് വിവരിക്കുന്നത്?
കൗസല്യയോട്
98. എന്താണ് സംഭവിക്കുന്നത്? കൊല്ലപ്പെട്ട ബാലകന്റെ പേരെന്ത്?
നായാട്ടിനു പോയ യുവരാജാവായ ദശരഥൻ അബദ്ധവശാൽ അമ്പ്യ്ത് ഒരു താപസമുനികുമാരന് വധിക്കുന്നു.
ബാലകന്റെ പേര് : ശ്രാവണ കുമാരൻ. പക്ഷേ എഴുത്തച്ഛൻ രാമായണത്തിലും, വാല്മീകി രാമായണത്തിലും പേര് പരാമർശിക്കുന്നില്ല. ഈ പേര് എവിടെയാണ് പരാമർശിക്കപപെട്ടിട്ടുള്ളതെന്ന് വ്യക്തമല്ല
99. ബ്രഹ്മഹത്യാപാപം ഉണ്ടാവുകയില്ല എന്ന് ബാലൻ എന്തുകൊണ്ടാണ് ദശരഥനോട് പറയുന്നത്?
അവർ വൈശ്യർ ആയതുകൊണ്ട്
100. ബാലന്റെ മാതാപിതാക്കൾ എന്തുചെയ്യാനാണ് ദശരഥനോട് ആവശ്യപ്പെടുന്നത്?
മകന് ചിതകൂട്ടാൻ. ആ ചിതയിൽ മാതാപിതാക്കൾ ജീവത്യാഗം ചെയ്യുന്നു
101. എന്തു ശാപമാണ് അവർ ദശരഥന് കൊടുക്കുന്നത്?
പുത്രശോകത്താൽ മരിക്കും എന്ന്
102? എന്നുടെ താതന് കോപമുണ്ടാകിലോ...
ദശരഥനെ എന്തുചെയ്യുമെന്നാണ് ബാലകൻ പറയുന്നത്?
ഭസ്മമാക്കീടും എന്ന്
103. ദശരഥന്റെ ഉടൽ എന്തു ചെയ്യാനാണ് വസിഷ്ഠൻ ഉപദേശിക്കുന്നത്?
തൈലമയദ്രോണിതന്നിലാക്കൂ എന്ന് (എണ്ണത്തോണിയിൽ ആക്കൂ)
104. പിതാവിന്റെ ചരമവാർത്ത ആരാണ് ഭരതനോടറിയിക്കുന്നത്?
കൈകേയി
105. "അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു വിശ്വമെല്ലാടവും കീർത്തി പരത്തിയ
സൽപുരുഷന്മാർഗതി ലഭിച്ചീടിനാൻ
ത്വൽപിതാ"
ആര് ആരോട് പറഞ്ഞു?
കൈകേയി ഭരതനോട്
106. ദശരഥന്റെ ചരമവാർത്തയറിഞ്ഞ് ഭരതന് എന്തു സംഭവിച്ചു?
ക്ഷോണീതലേ ദു:ഖവിഹ്വലചിത്തനായ് വീണു വിലപിച്ചു ( ഭൂമിയിൽ വീണ് വിലപിച്ചു)
107. "ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!"
ആര് പറഞ്ഞു?
ഭരതൻ. ദശരഥന്റെ മരണവാർത്ത അറിഞ്ഞപ്പോൾ
108. നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാതമഹാപാപി ഞാനഹോ
ആര് ആരോട് പറഞ്ഞു?
ഭരതൻ കൈകേയിയോട്
109. ഏത് നരകത്തിൽ പതിക്കുമെന്നാണ് ഭദതൻ കൈകേയിയോട് പറയുന്നത്?
കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കും എന്ന്. കുഭീപാകം എന്ന നരകത്തിൽ ജീവിക്കേണ്ടി വരുമെന്ന്
110. "നാളെപുലർകാലെ പോകുന്നതുണ്ടുഞാൻ"
ഭരതൻ ആരോട് പറഞ്ഞു? എവിടെ പോകുന്നു?
ഭരതൻ വസിഷ്ഠനോട്. ശ്രീരാമനെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പോകണം എന്ന് പറയുന്നു
111. ഭരതന്റെ വനയാത്രയിൽ കൈകേയിയെ കൊണ്ടുപോയോ?
കൊണ്ടുപോയി
112. ഭരതനെ ആരാണ് ഗംഗകടത്തുന്നത്?
ഗുഹൻ
113. ചിത്രകൂടത്തിലെ പർണ്ണശാലയിലേക്ക് ഭരതനെയും സംഘത്തെയും ആരാണ് കൂട്ടിക്കൊണ്ടുപോകുന്നത്?
ഭരദ്വാജമുനി
114. തിരികെവരാൻ വിസമ്മതിക്കുന്ന രാമനോട് ഭരതൻ എന്താണ് ആവശ്യപ്പെട്ടത്?
രാമപാദുകങ്ങൾ
Comments
Post a Comment