രാമായണം പ്രശ്നോത്തരി 11
രാമായണം പ്രശ്നോത്തരി 11
തീയതി : 26-07-2020
......................................
148. സുതീഷ്ണമുനിയുടെ വർണ്ണനപ്രകാരം വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
ഭഗവാൻ വിഷ്ണു നാനാരൂപങ്ങളായി തോന്നുന്നു. ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
ഓരോ ജലാശയങ്ങളിലും സൂര്യനെക്കാണുന്നതുപോലെ
149. സുതീഷ്ണമുനി രാമനോട് എന്ത് വരമാണ് ചോദിക്കുന്നത്?
നിത്യവും രാമനെ കാണുമാറാകണം. ഭക്തിയോടെ രാമനാമം ഉച്ചരിക്കുമാറാകണം. മറ്റുവരങ്ങൾ ഒന്നും വേണ്ട എന്ന്
150. സുതീഷ്ണനോട് രാമൻ ആരെക്കാണാനുള്ള ആഗ്രഹമാണ് പറയുന്നത്?
അഗസ്ത്യ മുനിയെ (സുതീഷ്ണമുനിയുടെ ഗുരു)
151. ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ
ബ്രഹ്മജ്ഞന്മാരായുള്ളോർ ചൊല്ലുന്നു കാണുംതോറും
എന്തിനെക്കുറിച്ചാണ് വർണ്ണിക്കുന്നത്?
അഗസ്ത്യാശ്രമത്തെക്കുറിച്ച്
152. ത്വത്ഭക്തിസുധാഹീനന്മാരായുള്ളവർക്കല്ലാം
(അങ്ങയിലുള്ള ഭക്തിയാകുന്ന അമൃതം സിദ്ധിക്കാത്തവർ)
എന്തുസംഭവിക്കും?
ആര് ആരോട് പറയുന്നു?
അഗസ്ത്യ മുനി ശ്രീരാമനോട്.
അങ്ങയിൽ ഭക്തിയില്ലാത്തവർക്ക് സ്വപ്നത്തിൽപോലും മോക്ഷം സംഭവിക്കുകയില്ല എന്ന് പറയുന്നു
153. രാമമന്ത്രോപാസകന്മാരായ ഭക്തന്മാർക്ക് എന്തുസംഭവിക്കും എന്നാണ് അഗസ്ത്യ മുനി പറയുന്നത്?
നിർമ്മലമായവിദ്യ താനെ സംഭവിച്ചീടും എന്ന്
154. അഗസ്ത്യാശ്രമത്തിൽനിന്ന് യാതയാകുംമുമ്പ് മുനി രാമന് എന്താണ് നൽകുന്നത്?
ദേവേന്ദ്രൻ നൽകിയ വില്ല്, ബാണതൂണീരങ്ങളോടെയും പിന്നെ ഘഡ്ഗവും (വാൾ)
155. അഗസ്ത്യ മുനിയുടെ നിർദ്ദേശപ്രകാരം രാമൻ എവിടെയാണ് വസിക്കാൻ തീരുമാനിക്കുന്നത്?
പഞ്ചവടി
156. അഗസ്ത്യാശ്രമത്തിൽനിന്ന് എത്രദൂരം ഉണ്ട് പുതിയ വാസസ്ഥലത്തിന് എന്നാണ് അഗസ്ത്യൻ പറയുന്നത്?
രണ്ട് യോജന
157 പഞ്ചവടി ഏതു നദിയുടെയുടെ കരയിലാണ്?
ഗൗതമി ( ഗോദാവരി)
Comments
Post a Comment