രാമായണം പ്രശ്നോത്തരി -17
രാമായണം പ്രശ്നോത്തരി -17
തീയതി 01-08-2020
..................................
228. ആരുടെ തലയാണ് ബാലി എറിയുന്നത്? അത് എവിടെയാണ് പതിക്കുന്നത്?
ദുംന്ദുഭി എന്ന രാക്ഷസന്റെ. തല മതാംഗാശ്രമത്തിൽ പതിക്കുന്നു
228. ആശ്രമത്തിലെ മുനി എന്തുശാപമാണ് കൊടുക്കുന്നത്?
ഋശ്യമൂകാചലം എന്ന പർവതത്തിൽ ബാലി വന്നാൽ തലപൊട്ടിത്തെറിക്കും എന്ന് ശപിച്ചു
229. സുഗ്രീവനും നാലു മന്ത്രിമാരും ആരെ പേടിച്ചാണ് പർവ്വതത്തിൽ വസിക്കുന്നത്?
ബാലിയെ
230. ഇന്നിതെടുത്തെറിഞ്ഞീടിന ശക്തനു
കൊന്നുകൂടും കപിവരനെ നിർണ്ണയം
ആര് എന്തിനെക്കുറിച്ച് ആരോട് പറയുന്നു?
ദുന്ദുഭിയുടെ തല എടുത്തെടുത്തെറിയുന്നതിനെക്കുറിച്ച് സുഗ്രീവൻ ശ്രീരാമനോട് പറയുന്നു
231. സുഗ്രീവൻ ശ്രീരാമനു നൽകിയ രണ്ടാമത്തെ പരീക്ഷ എന്തായിരുന്നു?
സപ്തസാലങ്ങൾ (ഏഴ് വനം മരങ്ങൾ) ഒറ്റ അമ്പിനാൽ എയ്ത് വീഴ്ത്തണം
232. സപ്തസാലങ്ങൾ എന്തിനുവേണ്ടിയാണ് ബാലി ഉപയോഗിക്കുന്നത്?
വ്യായാമം ചെയ്യാൻ
233. മണ്ണിനായൂഴി കുഴിച്ചനേരം നിധി-
തന്നെലഭിച്ചതുപൊലെ രഘുപതേ!
സന്ദർഭം വ്യക്തമാക്കുക
സപ്തസാലങ്ങളെ ഭേദിച്ചശേഷം സുഗ്രീവൻ രാമനെ സ്തുതിക്കുന്നു
234. മച്ചരണദ്വയം സഞ്ചരിച്ചീടണ
മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ!
ആര് ആരോട് പറഞ്ഞു?
സുഗ്രീവൻ ശ്രീരാമനോട്
235. സുഗ്രീവനും ബാലിയുംഏതെല്ലാം ദേവന്മാരുടെ അംശമാണ്?
സുഗ്രീവൻ - സൂര്യൻ
ബാലി - ഇന്ദ്രൻ
236. സുഗ്രീവൻ ബാലിയെ എന്തിനുവേണ്ടിയാണ് വെല്ലുവിളിക്കുന്നത്? എന്താണ് സംഭവിക്കുന്നത്?
ദ്വന്ദയുദ്ധത്തിന്. ബാലിയുടെ അടിയേറ്റ് രക്തം ഛർദ്ദിച്ച് സുഗ്രീവൻ പിൻവാങ്ങുന്നു.
237. മിത്രഘാദിത്വമിശങ്ക്യ ഞാനന്നു
മൂക്തനായില്ലസ്ത്രംം ധരിക്കനീ
ആര് ആരോട് പറഞ്ഞു?
രാമൻ സുഗ്രീവനോട്. മിത്രത്തെ വധിക്കേണ്ടിവരുമെന്ന ശങ്കയാൽ അസ്ത്രം എയ്തില്ല എന്ന് പറയുന്നു
238. രണ്ടാമതും സുഗ്രീവൻ പോരിനുവിളിക്കുമ്പോൾബാലിയെ ആരാണ് തടയുന്നത്?
താര. ശക്തനായ ആരോ ഒരാൾ സുഗ്രീവനുപിന്നിൽ ഉണ്ടെന്ന് താര പറയുന്നു
239. സുഗ്രീവൻ അടയാളമായി എന്താണ് അണിയുന്നത്?
പുഷ്പമാല. ലക്ഷ്മണൻ അണിയിക്കുന്നു
240. ബാലിയെ രാമൻ എങ്ങനെയാണ് വധിക്കുന്നത്?
വൃക്ഷത്തിന്റെ മറയിൽനിന്ന് അമ്പെയ്ത്
Comments
Post a Comment