രാമായണം പ്രശ്നോത്തരി-9

രാമായണം പ്രശ്നോത്തരി-9
തീയതി - 24.07.2020
....................................

115. മുനികുമാരനെ ദശരഥൻ വധിച്ചത് ഏത് നദിയുടെ കരയിലാണ്?

സരയു

116. 
ജീർണ്ണദേഹങ്ങൾ അവ്വണ്ണമുപേക്ഷിച്ചു
പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു

ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ചു ദേഹികൾ
പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു
ജീർണ്ണദേഹങ്ങൾ അവ്വണ്ണമുപേക്ഷിച്ചു
പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു


ആര് ആരോട് പറഞ്ഞു?

വസിഷ്ഠൻ ഭരതനോട്

117. "ലക്ഷ്മീഭഗവതിദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ"

ഭരതൻ ഗുഹനോട് എന്തിനാണ് ഇത് പറഞ്ഞത്?

ശ്രീരാമൻ ഗുഹനെ ആലിംഗനം ചെയ്തത് അറിഞ്ഞപ്പോൾ ഭരതൻ പറഞ്ഞത്

118. ഭരദ്വാജമുനി ഭരതനെയും സംഘത്തെയും ആരുടെ സഹായത്തോടെയാണ് സൽക്കരിക്കുന്നത്?

കാമധേനു


119. വനത്തിലേക്കുള്ള യാത്രാമധ്യേ രാമന്റെ കാലടികൾ കണ്ടപ്പോൾ ഭരതൻ എന്താണ് ചെയ്യുന്നത്?

വീണുരുണ്ടും പിരണ്ടും പിണഞ്ഞും കരഞ്ഞുംതദാ
രേണു തൻമൗലിയിൽ കോരിയിട്ടീടിനാൻ

120. രാമലക്ഷ്മണന്മാർ ദശരഥന് പിണ്ഡമായി എന്താണ് അർപ്പിക്കുന്നത്?

മധുസഹിതേംഗുദീസൽഫലപിണ്യാക നിർമ്മിതാന്നം - ഓടപ്പിണ്ണിക്കിൽ തേൻ ചേർത്തുണ്ടാക്കിയ അന്നം

121. മടങ്ങുന്നതിനുമുമ്പ് ഭരതൻ എന്ത് ശപഥമാണ് ചെയ്യുന്നത്?

പതിന്നാലു സംവത്സരം തികയുമ്പോൾ രാമൻ തിരിച്ചു വന്നില്ലെങ്കിൽ വഹ്നിയിൽച്ചാടി മരിക്കും എന്ന്

122. അയോധ്യയിൽ മടങ്ങിയെത്തിയ ഭരതൻ എങ്ങനെയാണ് രാജ്യം ഭരിച്ചത്?

താപസവേഷം ധരിച്ച് വ്രതത്തോടെ നന്ദിഗ്രാമം എന്ന ആശ്രമത്തിൽ വസിക്കുന്നു. സിംഹാസനത്തിൽ രാമപാദുങ്ങൾ വച്ച് പൂജിക്കുന്നു

123. രാമലക്ഷ്മണന്മാരും സീതയും ഭരതൻ മടങ്ങിയശേഷം എന്തു ചെയ്യുന്നു? ഏത് ആശ്രമത്തിലേക്കാണ് പോകുന്നത്?

ചിത്രകൂടം വിടുന്നു. അത്ര്യാശ്രമത്തിലേക്ക് പോകുന്നു

124. അത്രിമഹർഷിയുടെ ആശ്രമത്തിൽ സീത ആരെയാണ് കണ്ടുമുട്ടുന്നത്? 

അത്രി മഹർഷിയുടെ പത്നി  അനസൂയയെ

125. അനസൂയ എന്തൊക്കെയാണ് സീതയ്ക്ക് സമ്മാനിക്കുന്നത്?

വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു
വിശ്വമോഹനമായ ദുകൂലവും (പട്ട്) 
കുണ്ഡലവും അംഗരാഗവും

126. അനസൂയ ആരാണെന്നാണ് അത്രി വിശേഷിപ്പിക്കുന്നത്?

എത്രയും തപസ്വിനിമാരിൽ വെ-
ച്ചുത്തമയായ ധർത്മജ്ഞാ തപോധന എന്ന്

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32