രാമായണം പ്രശ്നോത്തരി 10
രാമായണം പ്രശ്നോത്തരി 10
തീയതി 25.07.2020
.......................................
127. സീതാരാമലക്ഷ്മണന്മാർ മഹാപ്രസ്ഥാനം ആരംഭിക്കുന്നത് എവിടെനിന്നാണ്?
അത്ര്യാശ്രമത്തിൽനിന്ന്
128. അത്ര്യാശ്രമത്തിൽനിന്ന് പുറപ്പെട്ട അവർ ഏത് നദിക്കരയിലാണ് എത്തുന്നത്?
മഹാനദി
129. ആരാണ് നദി കടത്തിവിടുന്നത്?
അത്രിമുനിയുടെ ശിഷ്യന്മാർ
130. നദി കടന്ന് എവിടെയാണ് പ്രവേശിക്കുന്നത്
ദണ്ഡകാരണ്യം
131. കാട്ടിൽ എങ്ങനെ നടക്കാനാണ് രാമൻ നിർദ്ദേശിക്കുന്നത്? ആര് മുന്പിൽ, നടുവിൽ, പിന്നിൽ?
മുന്നിൽ ലക്ഷ്മണൻ, നടുവിൽ സീത, പിന്നിൽ രാമൻ
132. കാട്ടിൽ ഒരു കാതം നടന്നപ്പോൾ എന്താണ് കണ്ടത്?
പുഷ്കരണി (താമരക്കുളം)
133. കാട്ടിൽ ആദ്യമായി ഏറ്റുമുട്ടുന്നത് ആരോടാണ്? എവിടെവച്ച്
വിരാധനോട്. പുഷ്കരിണിയിൽ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വിരാധൻ പ്രത്യക്ഷനാകുന്നു
134.
പുക്കിതു വനാന്തരം ജനകനിയോഗത്താൽ
രക്ഷോജാതികളാകുമിങ്ങനെയുള്ളവരെ
ശിക്ഷിച്ചു ജഗത്രയം രക്ഷിപ്പാനറിക നീ
ആര് ആരോട് പറഞ്ഞു?
രാമൻ വിരാധനോട്
135. വിരാധനെ ആരാണ് വധിക്കുന്നത്?
ശ്രീരാമൻ
136. വിരാധന്റെ ശരീരത്തിൽ നിന്ന് ആരാണ് പ്രത്യക്ഷപ്പെട്ടത്?
വിദ്യാധരൻ എന്ന ഗന്ധർവ്വൻ
137. വിദ്യാധരൻ ആരുടെ ശാപത്താലാണ് വിരാധനായത്?
ദുർവ്വാസാവ്
138. "വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകേണം..."
ആര് ആരോട് പറഞ്ഞു?
വിദ്യാധരൻ ശ്രീരാമനോട്
139. വിദ്യാധരനായ വിരാധൻ എങ്ങട്ടാണ് പോകുന്നത്?
നാകലോകത്തേയ്ക്ക് (സ്വർഗ്ഗത്തിലേക്ക്)
140. മുക്തനെന്നിയേ കണ്ടുകിട്ടീടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും
ആര് ആരോട് പറഞ്ഞു?
ശ്രീരാമൻ വിദ്യാധരനോട്
141. ദണ്ഡകാരണ്യത്തിൽ ആരുടെ ആശ്രമമാണ് ആദ്യം സന്ദർശിക്കുന്നത്?
ശരഭംഗമുനിയുടെ
142. ശരഭംഗമുനി രാമനോട് എന്താണ് പറയുന്നത്?
ഇത്രയും കാലം രാമനുവേണ്ടി കാത്തിരിക്കുകയായിരുന്നു. താൻ ആർജ്ജിച്ച സിദ്ധികളെല്ലാം രാമന് നൽകാൻവേണ്ടി എന്ന്
143. കുണ്ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാൻ തപോധനൻ
ആരാണ് ജീവത്യാഗം ചെയ്യുന്നത്? അങ്ങനെ ചെയ്യുന്നതിനുമുമ്പ് അദ്ദേഹം എന്തു ചെയ്തു?
ശരഭംഗമുനി ദേഹത്യാഗം ചെയ്യുന്നു. രാമന് തന്റെ സിദ്ധികൾ എല്ലാം നൽകിയശേഷം
144. ചിത്രകൂടം വിട്ട് പതിമൂന്നു വർഷം എവിടെയാണ് വസിച്ചത്?
മുനിമണ്ഡലം (താപസശ്രേഷ്ഠൻമാരുടെ കൂട്ടും) വസിക്കുന്ന ആശ്രമങ്ങളിൽ.
145. അവിടെ ആശ്രമപരിസരത്ത് രാമൻ എന്താണ് കാണുന്നത്?
അവിടെ പരിസരങ്ങളിൽ മനുഷ്യരുടെ തലയോടും എല്ലുകളും കുമിഞ്ഞുകൂടിയിരിക്കുന്നത് രാമൻ കാണുന്നു. രാക്ഷസരാൽ വധിക്കപ്പെട്ട മുനിമാരുടേതാണെന്ന് മുനിമണ്ഡലം ഉണർത്തിക്കുന്നു
146? പതിമൂന്നുവവഷങ്ങൾക്കുശേഷം ആരെയാണ് സന്ദർശിക്കുന്നത്?
സുതീഷ്ണമുനിയുടെ ആശ്രമം
147. "ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ"
ആര് ആരോട് പറഞ്ഞു?
സൂതീഷ്ണമുനി ശ്രീരാമനോട്
Comments
Post a Comment