രാമായണം പ്രശ്നോത്തരി -3
രാമായണം പ്രശ്നോത്തരി -3
തീയതി : 18-07-2020
......................................
35. പുത്രകാമേഷ്ടി യാഗത്തിന് മുന്പ് ദശരഥൻ എന്ത് യഞ്ജമാണ് ചെയ്തത്?
അശ്വമേധം
36. അഗ്നിദേവൻ ദശരഥന് കൊടുത്ത പായസം ആരാൽ നിർമ്മിതമായതാണ്?
ദേവന്മാരാൽ
37. ദശരഥപുത്രന്മാർക്ക് പേരുകൾ നിർദ്ദേശിച്ചതാരാണ്?
വസിഷ്ഠൻ
38. രാമനേയും ലക്ഷ്മണനെയും യാഗരക്ഷയ്ക്ക് ആവശ്യപ്പെട്ടത് ആരാണ്?
വിശ്വാമിത്രൻ
39. ബാലകന്മാർക്ക് വിശ്വാമിത്രൻ വിശപ്പും ദാഹവും അറിയാതിരിക്കാൻ ഉപദേശിച്ച മന്ത്രം ഏതാണ്?
ബലയും അതിബലയും
40. അവളെപ്പേടിച്ചാരും ഈ വഴി നടപ്പീല...
ആര് ആരെപ്പറ്റി പറഞ്ഞതാണിത്?
താടകയെക്കുറിച്ച് വിശ്വാമിത്രൻ
41.രാമസായകമേറ്റ് വീണ താടകയ്ക്ക് പിന്നീട് എന്തു സംഭവിച്ചു?
രാമസായകമേറ്റ എല്ലാവർക്കും മോക്ഷം കിട്ടും. താടക ഒരു യക്ഷിയായി പരലോകം പൂണ്ടു
42. വിശ്വാമിത്രന്റെ യാഗം മുടക്കുന്ന രാക്ഷസന്മാർ ആരൊക്കെ?
സുബാഹു, മാരീചൻ
43. മാരീചസുബാഹുക്കളുടെ അമ്മ ആരാണ്?
താടക
44. മാരീചൻ ആരുടെ അടുത്താണ് അഭയം തേടുന്നത്?
രാമന്റെ
45. രാമലക്ഷ്മണന്മാർ യാഗരക്ഷച്യ്തശേഷം എങ്ങോട്ടാണ് പോയത്?
മിഥില
46. പോകുംവഴി ആർക്കാണ് ശാപമോക്ഷം നൽകിയത്?
അഹല്യയ്ക്ക്
47. ജനകസന്നിധിയിൽ ഏത് ചാപം ഉണ്ടെന്നാണ് വിശ്വാമിത്രൻ പറയുന്നത്?
ശൈവചാപം (ത്രൈയംബകം)
Comments
Post a Comment