രാമായണം പ്രശ്നോത്തരി -5

രാമായണം പ്രശ്നോത്തരി -5
തീയതി 20-07-2020
.............................................

63. നാളെ വനത്തിനു പോകുന്നതുണ്ടുഞാൻ
നാളീകലോചനൻപാദങ്ങൾതന്നാണെ

ആര് ആരോട് പറഞ്ഞു?

നാരദരോട് ശ്രീരാമൻ. അവതാരോദ്ദേശ്യം ഓർമ്മപ്പെടുത്താൻ നാരദൻ വന്നപ്പോൾ

64. ശ്രീരാമാഭിഷേകം ഏത് നാളിൽ നടത്താനാണ് ദശരഥൻ തീരുമാനിക്കുന്നത്? ആരെയാണ് ചടങ്ങിന്റെ ചുമതല ഏല്പിക്കുന്നത്?

പുഷ്യനക്ഷത്രം (പൂയം)

65. ദേവന്മാർ അഭിഷേകവിഘ്നം നടത്താൻ ആരെയാണ് കരുവാക്കുന്നത്?

മന്ഥരയെ

66. മന്ഥരയുടെ നാവിന്റെ നിയന്ത്രണം ആര് ഏറ്റെടുക്കുന്നു?

സരസ്വതി (വാണിദേവി)

67. അഭിഷേകവിഘ്നത്തിന് മന്ഥര ആരെയാണ് സമീപിച്ചത്?

കൈകേയിയെ

68. കൈകേയിക്ക് വരം കൊടുത്തതാരാണ്? എന്തിനാണ് കൊടുത്തത്? 

ദേവാസുരയുദ്ധത്തിൽ ദശരഥൻ ദേവന്മാരുടെ കൂടെ നിന്ന് യുദ്ധം ചെയ്തു. രഥത്തിന്റെ കീലം ഇളകിയപ്പോൾ കൈകേയി ചെറുവിരൽ ഉപയോഗിച്ച് താങ്ങി നിർത്തി. ഇതിൽ സന്തുഷ്ടനായ ദശരഥൻ രണ്ട് വരങ്ങൾ കൊടുത്തു

69. .....പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം

പൂരിപ്പിക്കുക

കജ്ജളം (വിളക്കിലെ കരി)

70. അഭിഷേകം നിശ്ചയിച്ച വിവരം ശ്രീരാമനോട് ആരാണ് അറിയിക്കുന്നത്?

വസിഷ്ഠൻ

71."ഭാഗ്യമത്രേ സുമിത്രയ്ക്ക,തും കണ്ടുനിർ-
ഭാഗ്യയായോരുദാസിയായ്നിത്യവും
കൗസല്യ തന്നെപ്പരിചരിച്ചീടുക
കൗസല്യാനന്ദനൻതന്നെബ്ഭരതനും
സേവിച്ചുകൊണ്ടുപൊറുക്കെന്നതുംവരും"

ആര് ആരോട് പറഞ്ഞു?

മന്ഥര കൈകേയിയോട്

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32