രാമായണം പ്രശ്നോത്തരി -16
രാമായണം പ്രശ്നോത്തരി -16
തീയതി: 31-07-2020
....................................
211. മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു
മൂടിപ്പോകയാൽ ...
പൂരിപ്പിക്കുക
മൂടിപ്പോകയാൽ മഹാമായാ മോഹാന്ധകാരേ
212. ആരെക്കാണാനാണ് ഗന്ധർവ്വൻ ആയ കബന്ധൻ രാമനോട് പറയുന്നത്?
മതംഗാശ്രമത്തിൽ വസിക്കുന്ന ശബരിയെന്ന തപസ്വിനിയെ
213. വന്നീടുമിവിടേയ്ക്ക് രാഘവനെന്നാലവൻ-
തന്നെയും കണ്ടുദേഹത്യാഗവും ചെയ്താലും നീ
ആര് ആരോട് പറഞ്ഞു?
ശബരിയോട് അവരുടെ ഗുരുക്കന്മാരായ മുനികൾ
214. ശബരി എങ്ങനെയാണ് ശ്രീരാമലക്ഷ്മണന്മാരെ സൽക്കരിക്കുന്നത്?
കാലുകൾ കഴുകി, ഫലമൂലങ്ങൾ നൽകി
215. ശബരി ദിവ്യദൃഷ്ടികൊണ്ട് എന്ത് കണ്ടു എന്നാണ് രാമനോട് പറഞ്ഞത്?
സീതാദേവി ലങ്കയിൽ വാഴുന്നു എന്ന്
216. ശബരി ആരെക്കാണാനാണ് രാമനോട് പറയുന്നത്? എവിടെ പോകാൻ പറയുന്നു
ഋശ്യമൂകാചലം എന്ന പർവ്വതത്തിൽ വസിക്കുന്ന സുഗ്രീവനെക്കാണാൻ
217. ശബരി രാമനെ ദർശിച്ചശേഷം എന്തു ചെയ്യുന്നു?
ദേഹത്യാഗം ചെയ്യുന്നു
218. ഭക്തവത്സലൻ പ്രസാദിക്കിലിന്നവർക്കെന്നി-
ല്ലെത്തിടും മുക്തി .....
പൂരിപ്പിക്കുക
മുക്തി നീചജാതികൾക്കെന്നാകിലും
219. ഹനുമാൻ ആരുടെ രൂപത്തിൽ ആണ് രാമലക്ഷ്മണന്മാരെ കാണുന്നത്?
വടു (ബ്രാഹ്മണൻ)
220. ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ലവൈയാകരണൻ വടു നിർണ്ണയം
ആര് ആരോട് പറഞ്ഞു?
രാമൻ ലക്ഷ്മണനോട്.ഹനുമാനെപ്പറ്റി
221. സുഗ്രീവന്റെ കൂടെ എത്ര മന്ത്രിമാരാണ് വസിക്കുന്നത്?
നാല്
222. രാമലക്ഷ്മണന്മാരെ എങ്ങനെയാണ് ഹനുമാൻ സുഗ്രീവന്റെ അടുത്തെത്തിക്കുന്നത്?
തോളിലേറ്റി
223. സുഗ്രീവൻ രാമനെ എന്താണ് കാണിക്കുന്നത്?
സീത ഇട്ടുകൊടുത്ത ആഭരണങ്ങൾ
224. രാമസുഗ്രീവ സഖ്യം എന്തിനു വേണ്ടിയായിരുന്നു?
സുഗ്രീവന് നഷ്ടപ്പെട്ട താരയെയും, രാജ്യത്തെയും വീണ്ടെടുക്കാൻ രാമൻ സഹായിക്കും. പകരം സീതയെ വീണ്ടെടുക്കാൻ സുഗ്രീവൻ സഹായിക്കും
225. ബാലി ഏത് രാജ്യത്തെ രാജാവായിരുന്നു? ആരാണ് യുദ്ധത്തിന് വെല്ലുവിളിച്ചത്?
കിഷ്കിന്ധ. മായാവി
226. യുദ്ധമദ്ധ്യേ മായാവി ഓടി ഒളിക്കുന്നത് എവിടെയാണ്?
ഗുഹയിൽ
227. ഗുഹയ്ക്കകത്തു കടക്കുന്നതിനുമുമ്പ് ബാലി സുഗ്രീവനോട് എന്താണ് പറയുന്നത്?
ഗുഹയിൽ നിന്ന് രക്തംവന്നാൽ ഗുഹാദ്വരം അടച്ചിട്ട് കിഷ്കിന്ധയലെ രാജാവായി വാഴാൻ പറഞ്ഞു
Comments
Post a Comment