രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി-1
തീയതി: 16.07.2020
.......................................

1. രാമായണം രചിച്ചതാര്?

വാല്മീകി

2. രാമായണം കിളിപ്പാട്ട് രചിച്ചതാര്?

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

3. രാമായണം കിളിപ്പാട്ട് ആരുടെയിടയിലെ സംവാദമായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്?

ഉമയും മഹേശ്വരനും. (ശിവനും പാർവ്വതിയും)

4. ദശരഥൻ ഏത് രാജ്യത്തെ രാജാവായിരുന്നു

കോസലം. തലസ്ഥാനം അയോധ്യ

5. യുഗങ്ങൾ എത്ര? പേരുകൾ പറയുക?

നാല് യുഗങ്ങൾ. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം

6) ശ്രീരാമൻ ജനിച്ചത് ഏത് യുഗത്തിൽ ആണ്

ത്രേതായുഗം

7. വാല്മീകിയുടെ ആദ്യത്തെ പേര് എന്തായിരുന്നു?

രത്നാകരൻ

8. ആരാണ് രത്നാകരൻ അവസാനമായി കൊള്ളയടിക്കാൻ ശ്രമിച്ചത്?

സപ്തർഷികൾ

9) "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ തന്നെ അനുഭവിക്കയെന്നേവരൂ"
ആര് ആരോട് പറഞ്ഞു?

രത്നാകരനോട് അയാളുടെ ഭാര്യ

10) ആരാണ് രത്നാകരനെ വാല്മീകി ആകാൻ സഹായിച്ചത്?

സപ്തർഷികൾ

11. ആദികാവ്യം ഏതാണ്? (തുടക്കമെങ്കിലും എഴുതുക)

മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.

12. ആരാണ് ആദികാവ്യത്തിന്റെ ഉപജ്ഞാതാവ്?

വാല്മീകി

13. ദശരഥന്റെ വംശം ഏതാണ്?

രഘുവംശം (ഇക്ഷ്വാഹുവശം അല്ലെങ്കിൽ സൂര്യവംശം)

14. ദശരഥന്റെ പത്നിമാരുടെ പേരുകൾ?

കൗസല്യ, കൈകേയി, സുമിത്ര

15. ആരാണ് വാല്മീകിയോട് രാമായണം രചിക്കാൻ ഉപദേശിച്ചത്?

ബ്രഹ്മാവ്

16. രാമായണത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?

ആറ്

17. അധ്യായങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

കാണ്ഡങ്ങൾ

18. അധ്യായങ്ങളുടെ പേര് എഴുതുക?

ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ദരകാണ്ഡം,
യുദ്ധകാണ്ഡം

19. വാല്മീകി രാമായണത്തിൽ ഓരോ ശീർഷകങ്ങളും ഏതു പേരിലാണ് അറിയപ്പെടുന്നത്?

സർഗം. 
അധ്യായങ്ങൾ കാണ്ഡങ്ങളെന്ന് അറിയപ്പെടുന്നു

20.അദ്ധ്യാത്മരാമായണമിദമെത്രയുമത്യുത്തമോത്തമം മൃത്യുഞ്ജയ പ്രോക്തം

അടുത്ത രണ്ട് വരികൾ എഴുതുക

അധ്യയനം ചെയ്കില്‍-
മര്‍ത്ത്യനജ്ജന്മനാ
മുക്തി സിദ്ധിക്കുമതിനില്ല സംശയം

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32