രാമായണം പ്രശ്നോത്തരി-7

രാമായണം പ്രശ്നോത്തരി-7
തീയതി 22-07-2020
..................................

84. രാമന്റെയും സീതയൂടെയും അവതാരലക്ഷ്യം പൊതുജനത്തോട് വിവരിക്കുന്നത് ഏത് മുനിയാണ്?

വാമദേവമുനി

85. വനയാത്രയിൽ ആദ്യം ഏതു നദീതീരത്താണ് എത്തുന്നത്? 

തമസാനദി. അവിടെ രാത്രി കഴിയുന്നു. പ്രജകൾ ഉറങ്ങിക്കിടക്കുമ്പോൾ രാമലക്ഷ്മണന്മാരും സീതയും സുമന്ത്രരുടെ തേരിൽ അവിടെനിന്ന് യാത്ര തുടരുന്നു.

86. രാമലക്ഷ്മണന്മാരും സീതയും ഏത് നദികടന്നാണ് വനത്തിൽ പ്രവേശിച്ചത്? ആരാണ് നദികടത്തുന്നത്?

ഗംഗ. ഗുഹൻ

87. ആരായിരുന്നു ഗുഹൻ? 

ശൃംഗിവേരപുരം എന്ന രാജ്യത്തെ രാജാവായിരുന്നു ഗുഹൻ. നൈഷാദകുലത്തിന്റെ അധിപൻ

88. ഗുഹൻ എങ്ങനെയാണ് രാമലക്ഷ്മണന്മാരെയും സീതയെയും ഗംഗ കടത്തിയത്?

തോണിയിൽ

89. രാമൻ ഗുഹനോട് എന്ത് കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്? എന്തിനുവേണ്ടി?

വടക്ഷീരം (ആലിന്റെ പാൽ) മുടിയിൽ പുരട്ടാൻ

90. പൂർവ്വജന്മാർജ്ജിതകർമ്മമത്രേഭുവി
സർവ്വലോകർക്കും സുഖദു:കൈകാര്യം

ആര് ആരോട് പറഞ്ഞു?

ലക്ഷ്മണൻ ഗുഹനോട്


91.തോണിയിൽ നിന്ന് ഇറങ്ങിയ ശേഷം രാമനൊട് ഗുഹൻ എന്താണ് ആവശ്യപ്പെട്ടത്?
രാമൻ എന്ത് മറുപടി പറഞ്ഞു?

കൂടെ അനുഗമിക്കണമെന്ന്. രാമൻ മറുപടിയായി പറഞ്ഞു- പതിന്നാല്സംവത്സരം തികയുന്നനാൾ ഗുഹനെ കാണാൻവരും. ആതിഥ്യമര്യാദകൾ സ്വീകരിക്കും എന്ന്

92
വൈദേഹിതന്നോടു
കൂടവേരാഘവൻ 
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേനവസിച്ചിതു...

സന്ദർഭം ഏതാണ്?

ഭരദ്വാജമുനിയുടെ ആശ്രമത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനു മുമ്പ് രാമനും ലക്ഷ്മണനും ചേർന്ന് ഒരു മൃഗത്തെ കൊന്ന് ഭക്ഷിക്കുന്നു

93. വനത്തിൽ ആദ്യം സന്ദർശിച്ച ഭരദ്വാജമുനിയുടെ  ആശ്രമത്തിൽ നിന്ന് രാമൻ എങ്ങോട്ട് പോയി? ഏതുമലയിലുള്ള ആരുടെ ആശ്രമത്തിൽ?

വാല്മീകിയുടെ ആശ്രമത്തിൽ. ചിത്രകൂടം എന്ന മലയിൽ

94. ആരുടെ നിർദ്ദേശപ്രകാരം എവിടെയാണ് രാമൻ പർണശാല (വാസസ്ഥലം) കെട്ടുന്നത്?

വാല്മീകിയുടെ നിർദ്ദേശപ്രകാരം. ചിത്രകൂടത്തിനും ഗംഗയ്ക്കും ഇടയിലായി വാല്മീകി രണ്ടു ശാലകൾ പണിയിച്ചു.

95. സീത ആരുടെ അവതാരമാണ്?

ലക്ഷ്മീദേവി

96. പുണ്ണിലൊരു തീക്കൊള്ളിവയ്ക്കുന്നപോലെയെന്ന് ആരുടെ വാക്യങ്ങൾ ആർക്കാണ് തോന്നുന്നത്?

കൗസല്യയുടെ വാക്കുകൾ ദശരഥന്. വനവാസത്തിന് പുത്രനെ അയച്ചതിനെപ്പറ്റി കൗസല്യ പരാമർശിക്കുമ്പോൾ

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32