രാമായണം പ്രശ്നോത്തരി -2
രാമായണം പ്രശ്നോത്തരി -2
തീയതി : 17-07-2020
..................................
21.രാമായണത്തിലെ ആദ്യകാണ്ഡം ഏത്?
ബാലകാണ്ഡം
22. വാരിധിതന്നിൽ തിരമാലകൾ എന്നപോലെ എന്ത് ഭവിക്കണമെന്നാണ് എഴുത്തച്ഛൻ പ്രാർത്ഥിക്കുന്നത്?
പദാവലികൾ വന്നുനിറയണം എന്ന്
23. കോസലരാജ്യത്തിന്റെ കുലഗുരു ആര്?
വസിഷ്ഠൻ
24. പുത്രകാമേഷ്ടി യാഗം നടത്താൻ ഉപദേശിച്ചത് ആരാണ്?
വസിഷ്ഠൻ
25. ആരാണ് പുത്രകാമേഷ്ടി യാഗം നടത്തിയത്?
ഋഷ്യശൃംഗൻ
26. ഋഷ്യശൃംഗന് ദശരഥനുമായുള്ള ബന്ധമെന്താണ്?
ദശരഥപുത്രി ശാന്തയുടെ ഭർത്താവാണ് ഋഷ്യശൃംഗൻ
27. ഏത് നദിയുടെ തീരത്താണ് പുത്രകാമേഷ്ടി യാഗം നടന്നത്?
സരയു
28.യാഗാവസാനം ആരാണ് പായസവുമായി പ്രത്യക്ഷപ്പെട്ടത്?
അഗ്നിദേവൻ
29. രാമൻ ഏത് നാളിലാണ് ജനിച്ചത്?
പുനർവസു (പുണർതം) കർക്കിടക മാസം
തിഥി - നവമി
30. രാമന്റെ സഹോദരങ്ങൾ ആരെല്ലാം
ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ
31.ഇരട്ടസഹോദരങ്ങൾ ആരെല്ലാമാണ്?
ലക്ഷ്മണൻ, ശത്രുഘ്നൻ
(പായസം പങ്കുവച്ചതിനാൽ ലക്മണന്‍ രാമനോടും, ശത്രുഘ്നന്‍ ഭരതനോടും അടുപ്പം കൂടുതലുണ്ടാകുന്നു)
32. രാമന്റെ സഹോദരങ്ങൾ വിഷ്ണുവിന്റെ എന്തെല്ലാം അംശങ്ങളാണ്?
ലക്ഷ്മണൻ - അനന്തൻ
ഭരതൻ - ശംഖ്
ശത്രുഘ്നൻ - സുദർശനം
33. രാമൻ കൗസല്യയ്ക്ക് വിശ്വരൂപം കാട്ടിക്കൊടുക്കുന്നു. ശരിയോ തെറ്റോ?
ശരി.ജനനശേഷം വിശ്വരൂപം കാട്ടുന്നു
34. രാമൻ വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?
ഏഴാമത്തെ
Comments
Post a Comment