Posts

Showing posts from August, 2020

രാമായണം പ്രശ്നോത്തരി -32

 രാമായണം പ്രശ്നോത്തരി -32 തീയതി 16-08-2020 ..................................... 482. അയോധ്യയിലേക്കുള്ള യാത്രാമധ്യേ പുഷ്പകവിമാനം എവിടെയാണ് ഇറങ്ങിയത്? കിഷ്കിന്ധയിൽ. സീതാദേവിയുടെ ഇംഗിതപ്രകാരം 483. കിഷ്കിന്ധയിൽ എന്തിനാണ് വിമാനം ഇറങ്ങിയത്? വാനരസ്ത്രീകളെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ 484. കിഷ്കിന്ധയിൽനിന്ന് പുറപ്പെട്ട വിമാനം പിന്നീട് എവിടെ ഇറങ്ങി? ഭരദ്വാജാശ്രമത്തിൽ 485. ഭരതൻ എങ്ങനെ വസിക്കുന്നു എന്നാണ് ഭരദ്വാജമുനി രാമനോട് പറയുന്നത്? ഫലമൂലാദികൾ ഭക്ഷിച്ച്, ജഡാവല്ക്കലങ്ങൾ അണിഞ്ഞ്, രാമന്റെ ആഗമനവും കാത്ത്, രാമപാദുകങ്ങൾ സിംഹാസനത്തിൽവച്ച് പൂജചെയ്ത് ആശ്രമജീവിതം നയിക്കുന്നു 486.വനവാസം കഴിഞ്ഞു തിരികെ വന്ന് രാമൻ ആരെയാണ്  ഭരതനെക്കാണാൻ അയക്കുന്നത്?  ഹനുമാനെ അയക്കുന്നു. മാനുഷവേഷത്തിൽ ഹനുമാൻ അയോധ്യയിൽ പോകുന്നു 487. പോകുന്ന വഴിയിൽ ആദ്യം ആരെക്കാണണം എന്ന് നിർദ്ദേശിക്കുന്നു? ഗുഹനെക്കണ്ട് വാർത്തകൾ എല്ലാം പറയണം എന്ന് പറയുന്നു 488. പണ്ടേതിലിന്നു പതിന്മടങ്ങായുട-               നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ! ആര് ആരോട് പറയുന്നു? ഭരതൻ രാമനോട്. പുഷ്പകവിമാനത്തിൽ ക...

രാമായണം പ്രശ്നോത്തരി -31

 രാമായണം പ്രശ്നോത്തരി -31 തീയതി 15-08-2020 ....................................... 463. കുരങ്ങന്മാർ എന്തറിയുന്നു വിഭോ! ആര് എന്നതിനെക്കുറിച്ച് പറയുന്നു? വിഭീഷണൻ, സീതാദേവി കൊല്ലപ്പെട്ടു എന്ന് വാനരന്മാർ, ഹനുമാന്റെ നേതൃത്വത്തിൽ വന്ന് ശ്രീരാമനെ അറിയിക്കുമ്പോൾ, പറയുന്നു. ഇന്ദ്രജിത്തിന്റെ മായയാണ് ഇതെന്ന് വിഭീഷണൻ പറയുന്നു 464. രാഘവൻതന്നോടെതിർത്തു യുദ്ധം ചെയ്തു  വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ    ആര് ആരോട് പറഞ്ഞു?   രാവണൻ മണ്ഡോദരിയോട്                        465. ഇക്കണക്കേ യുദ്ധമാശുചെയ്തീടുവാൻ നാരായണനും പരമേശ്വരനുമൊഴിഞ്ഞാരുമില്ലന്നു കേൾപ്പുണ്ടുഞാൻ മുന്നമേ ആര് ഏത് യുദ്ധത്തെക്കുറിച്ച് പറയുന്നു? രാമരാവണയുദ്ധത്തെക്കുറിച്ച് നാരദൻ സ്തുതിക്കുന്നു 466. രാവണനെ പേപ്പെരുമാൾ (ഭ്രാന്തൻരാജാവ്) എന്ന് വിശേഷിപ്പിക്കുന്നതാരാണ്? ലങ്കയിലെ രാക്ഷസസ്ത്രീകൾ 467. രാവണനും ബത! രാഘവനും കൂടി.             മേവുക ഭൂമിയിലെന്നുള്ളതില്ലിനി ആര് പറയുന്നു ശ്രീരാമൻ 468. ലക്ഷ്മണൻ എങ്ങനെയാണ് യുദ്ധക്കളത്തിൽ വീഴുന്നത്. എ...

രാമായണം പ്രശ്നോത്തരി-30

രാമായണം പ്രശ്നോത്തരി-30 തീയതി 14-08-2020.                .         ...........................................   440. മകരിപറഞ്ഞതനുസരിച്ച് ഹനുമാൻ കാലനേമിയെ എന്തുചെയ്തു? അടിച്ചുകൊന്നു 441. ഔഷധം കാണാൻസാധിക്കാഞ്ഞതുകൊണ്ട് ഹനുമാൻ എന്താണ് ചെയ്യുന്നത്? ഋശ്യമൂകാചലം മുഴുവനോടെ എടുത്തു പോകുന്നു 442. ഔഷധത്തിന്റെ കാറ്റുതട്ടിയപ്പോൾ വാനരസേനയ്ക്ക് എന്തുസംഭവിച്ചു? എല്ലാവർക്കും ജീവൻതിരിച്ചുകിട്ടി 443. ആവശ്യം കഴിഞ്ഞശേഷം ഋഷഭാദ്രിയെ ഹനുമാൻ എന്തു ചെയ്തു? തിരികെ ഹിമാലയത്തിൽ ഇരുന്നിടത്ത് കൊണ്ടുവച്ചു 444. ദിവ്യൗഷധംമൂലം രാക്ഷസന്മാർ ജീവിക്കാതിരുന്നത് എന്തുകൊണ്ടാണ്? രാവണന്റെ നിർദ്ദേശപ്രകാരം മരിച്ചരാക്ഷസന്മാരെ കടലിൽ എറിയുന്നു. അതിനാൽ അവർ ജീവിച്ചില്ല 445. ഇന്ദ്രജിത്ത് പിന്നെയും യുദ്ധത്തിനുവരുമ്പോൾ ലക്ഷ്മണൻ രാമനോട് എന്താണ് പറയുന്നത്? രാമൻ എന്ത് മറുപടി പറഞ്ഞു? ഇന്ദ്രജിത്ത് കൂടെക്കൂടെ മറഞ്ഞുനിന്ന് നമ്മളെ ആക്രമിക്കുന്നു. ബ്രഹ്മാസ്ത്രം ഇന്ദ്രജിത്തിനുമേൽ പ്രയോഗിക്കാൻ രാമനോട് ലക്ഷ്മണൻ പറയുന്നു. നേരിൽ യുദ്ധം ചെയ്യാത്തവരുടെമേൽ ബ്രഹ്മാസ്ത്രം ഉപയോഗിക്കരു...

രാമായണം പ്രശ്നോത്തരി -29

 രാമായണം പ്രശ്നോത്തരി -29 തീയതി 13-08-2020 ........................................ 419. ഭൂമിയുടെ ഭാരം പാതിയും പോയി എന്ന് നാരദൻ സ്തുതിക്കുന്നത് ആരുടെ വധത്തിനുശേഷമാണ്? കുംഭകർണ്ണന്റെ 420. യുദ്ധത്തിനു പോകുന്നതിനു മുമ്പ് ഇന്ദ്രജിത്ത് എവിടെയാണ് പോകുന്നത്? എന്തിന്? നികുംഭില. ശിവന്റെ അനുഗ്രഹം വാങ്ങാൻ 421. മേഘനാഥൻ ഏത് അസ്ത്രം ആണ് ശത്രുസൈന്യത്തിനുമേൽ പ്രയോഗിക്കുന്നത്? ബ്രഹ്മാസ്ത്രം 22. മേഘനാദന്റെ അസ്ത്രമേറ്റ് വാനരസൈന്യത്തിന് എന്തുസംഭവിക്കുന്നു? വാനരസൈന്യം മരിച്ചുവീഴുന്നു. മർക്കടന്മാരിരുപത്തൊന്നുവെള്ളവും, അർക്കതനയനും(സുഗ്രീവൻ) വീഴുന്നു. 423. മേഘനാദൻ വിജയിച്ചശേഷം ഹനുമാൻ എന്തു ചെയ്യുന്നു? മരിച്ചവരുടെ കൂട്ടത്തിൽ പ്രാണൻഉള്ളവർ ഉണ്ടോയെന്ന് ഹനുമാൻ തിരയുന്നു 424. ഹനുമാൻ യുദ്ധക്കളത്തിൽ ആരെയാണ് കാണുന്നത്? വിഭീഷണനെ 425. നിന്നുടെ ജീവനുണ്ടോ കവിപുംഗവ? ആര് ആരോട് ചോദിക്കുന്നു? വിഭീഷണൻ ജാംബവാനോട് ചോദിക്കുന്നു 426. ജാംബവാൻ വിഭീഷണനോട് എന്താണ് ചോദിക്കുന്നത്? ഹനുമാൻ ജീവനോടെ ഉണ്ടോ എന്ന് 427. മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-.            റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ ആര് പറഞ്ഞു? ജാം...

രാമായണം പ്രശ്നോത്തരി-28

 രാമായണം പ്രശ്നോത്തരി-28 തീയതി12-08-2020.            ...................................... 401. നാഗാസ്ത്രബന്ധനം അഴിക്കാൻ വന്ന ഗരുഡനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? പർവ്വതത്തോട് 402. കൈലാസശൈലമെടുത്ത ദശാസ്യനു    ബാലശരീരമിളക്കരുതാഞ്ഞിതു ആരുടെ ശരീരം? ലക്ഷ്മണന്റെ 403. രാവണന്റെ വേൽ കൊണ്ട് പരിക്കേറ്റ ലക്ഷ്മണനെ ആരാണ് എടുത്തു കൊണ്ടുപോകുന്നത്? ഹനുമാൻ. ശ്രീരാമന്റെ അടുത്ത് കൊണ്ടുപോകുന്നു 404. ആരുടെ ചുമലിൽ ഏറിയാണ് രാമൻ രാവണനോട് യുദ്ധം ആരംഭിക്കുന്നത്? ഹനുമാന്റെ 405. ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-.    ണ്ടായോധനത്തിനു നാളെ വരേണം നീ ആര് ആരോട് പറഞ്ഞു യുദ്ധത്തിൽ ക്ഷീണിതനായ രാവണനോട് രാമൻ പറയുന്നു 406. നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും കഷ്ടകാലം നമുക്കാഗതം നിശ്ചയം ആര് ആരോട് പറഞ്ഞു? ഭൃത്യജനത്തിനോട് രാവണൻ പറയുന്നു 407. ആരെല്ലാം ചൊല്ലിയ ശാപവചസ്സുകളെക്കുറിച്ചാണ് രാവണൻ ഓർക്കുന്നത്? വേധാവ് ( ബ്രഹ്മാവ്), അനാരണ്യഭൂപൻ (അനാരണ്യൻ ഇക്ഷ്വാകുംശത്തിലെ രാജാവ് രാവണനാൽ കൊല്ലപ്പെട്ടു), വേദവതി,മഹാനന്ദികേശൻ, രംഭ, നളകൂബരാദികൾ,  അഗസ്ത്യൻ ഉൾപ്പെടെയുള്ള മുനിമാർ പാർവ്വതി ദേവി, ...

രാമായണം പ്രശ്നോത്തരി -27

 രാമായണം പ്രശ്നോത്തരി -27 തീയതി 11-08-2020 .................................... 379. ഞാനെന്ന ഭാവം ആർക്കുണ്ടാകും എന്നാണ് ശുകൻ രാവണനോട് പറയുന്നത്? ജ്ഞാനമില്ലാത്ത ജനങ്ങൾക്ക് 380. ശോക ജര മരണാദികൾ നീക്കുവാൻ എന്തുകളയണമെന്നാണ് ശുകൻ രാവണനോടെ പറയുന്നത്? ദേഹാഭിമാനം 381. കർമ്മഭൂവാമത്ര ഭാരതഘണ്ഡത്തിൽ  നിർമ്മലം ബ്രഹ്മജന്മം  ഭവിച്ചീടിനാൽ അടുത്ത രണ്ടു വരികൾ എഴുതുക പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം ധന്യനായുവനോർക്ക മഹാമതേ! 382. ശുകന്റെ ഉപദേശം കേട്ട് കോപിഷ്ഠനായ രാവണൻ എന്ത് ഓർത്തതുകൊണ്ടാണ് ശുകനെ കൊല്ലാതിരുന്നത്?  പണ്ടുചെയ്ത ഉപകാരത്തെ 383. ശാപം ലഭിക്കും മുന്പ് ശുകൻ ആരായിരുന്നു? ബ്രാഹ്മണശ്രേഷ്ടൻ 384. ആരാണ് ശുകനെ കബളിപ്പിക്കാൻ വരുന്നത്? വജ്രദംഷ്ട്രൻ എന്ന രാക്ഷസൻ 385. ആരാണ് ശുകന്റെ ആശ്രമം സന്ദർശിക്കാൻ വരുന്നത്? അഗസ്ത്യ മുനി 386. ആരുടെ വേഷം ധരിച്ചാണ് രാകഷസൻ ശുകന്റെ അടുക്കൽ എത്തുന്നത്? അഗസ്ത്യ മുനിയുടെ 387. ഭക്ഷണത്തിന് എന്തുവേണം എന്നാണ് രാക്ഷസൻ ശുകനോട് ആവശ്യപ്പെടുന്നത്? മനുഷ്യമാംസം 388. രാകഷസൻ വേറെ ഏതുവേഷംകൂടി ധരിച്ചാണ് ശുകനെ കബളിപ്പിക്കുന്നത്? ശുകന്റെ ഭാര്യയുടെ 389. മർത്യമാംസം വിളമ്പിയതിന് അഗസ...

രാമായണം പ്രശ്നോത്തരി -26

 രാമായണം പ്രശ്നോത്തരി -26 തീയതി 10-08-2020 361. ശുകൻ ആരോടാണ് രാവണന്റെ സന്ദേശം അറിയിക്കുന്നത്? സുഗ്രീവനോട് 362.ദേവാദികളാലുമപ്രാപ്യമായോന്നു കേവലമെന്നുടെലങ്കാപുരമെടോ ആര് ആരോട് പറഞ്ഞു ശുകൻ, രാവണൻ പറഞ്ഞയച്ച സന്ദേശം സുഗ്രീവനോട് പറഞ്ഞു 363. രാവണൻ സുഗ്രീവനോട് എന്തുചയ്യാനാണ് സന്ദേശം അയക്കുന്നത്? കിഷ്കിന്ധയിലേക്ക് തിരികെ പോകാൻ 364. വാനരന്മാർ ശുകനെ എന്തുച്യ്യുന്നു?  മർദ്ദിക്കുന്നു 365. ശുകനെ എന്തു ചെയ്യാനാണ് രാമൻ നിർദ്ദേശിക്കുന്നത്? പിടിച്ചുകെട്ടാൻ പറയുന്നു. താൻ പറയാതെ വിടരുത് എന്നും പറയുന്നു 366. കടൽ കടക്കാൻ ആരെ സേവിക്കാനാണ് സുഗ്രീവലക്ഷ്മണാദികൾ രാമനോട് പറയുന്നത്? സാഗരത്തെ (വരുണനെ) 367. എത്രനാൾ രാമൻ സാഗത്തെ ഉപാസിച്ചു?  മൂന്ന് അഹോരാത്രം (മൂന്ന് രാത്രിയും പകലും) 368. ഇളകാതിരുന്ന വാരിധിയെ എന്തുചെയ്യുമെന്നാണ് രാമൻ പറഞ്ഞത്? അമ്പെയ്ത് വറ്റിക്കും എന്ന്. അങ്ങനെ വാനരസേന ലങ്കയിലേക്ക് നടന്നുപോകും എന്ന്. അപ്പോൾ പ്രത്യക്ഷനായി വരുണൻ രാമനുമുന്നിൽ വജ്രങ്ങൾ വച്ചു 369. കുലച്ച അമ്പ് എന്തുചെയ്യാനാണ് വരുണൻ പറയുന്നത്? ദ്രുമകുല്യം എന്ന് സ്ഥലത്ത് വസിക്കുന്ന രാക്ഷസരെ വധിക്കാൻ 370. സേതുബന്ധനം ആരാൽ നടത്താനാണ്...

Ramayana Vicharam-2

Ramayana Vicharam -1

Ramayana Vicharam-1 Dated 02-08-2020 .............................................. The webinar on Valmiki Ramayanam was lead by Dr Archana. Dr Archana, whom we felt like a treasure trove of information on Sanathana Dharm had literally mesmerized the participants with a highly informative lecture on certain aspects of Valmiki Ramayan.  Family lineage of Ram and Ravan was shown through slides which were so clear and interesting. Here's a take away- Ravan was not a dravida king or of lowly lineage. His origin roots back to Brahm.  Dr Archana's speech delightfully ignitted the inquisitiveness of the participants and there followed a barrage of questions from every one. Still we were never part of the questions but answers.  After two hours of speech, discussions and debates, we felt like we were much closer to Ram and his Ayan. We shall cherish this occasion for the time to come. One minor snag that occured in the webinar towards the end abruptly ended the thanks giving part...

രാമായണം പ്രശ്നോത്തരി -25

  രാമായണം പ്രശ്നോത്തരി -25 തീയതി 09-08-2020 .....................,................. 348. ഇന്ദ്രിയങ്ങൾക്കുവശനാം പുരുഷനുംഎന്ത് സംഭവിക്കുമെന്നാണ് കുംഭകർണ്ണൻ രാവണനോട് പറയുന്നത്? ആപത്തുവന്നിടും എന്ന് 349. നല്ലതു ചൊല്ലേണമെല്ലാവരും തനി- ക്കുള്ളവരോടു ചൊല്ലുള്ള ബുധജനം ആര് ആരോട് പറഞ്ഞു? വിഭീഷണൻ രാവണനോട് 350. ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ  കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം ആര് ആരോട് പറഞ്ഞു? വിഭീഷണൻ രാവണനോട് പറഞ്ഞു 351. സീതയെ എന്തു ചെയ്യാനാണ് വിഭീഷണൻ രാവണനെ ഉപദേശിക്കുന്നത്? രാമന് തിരികെ ഏല്പിക്കുക. യുദ്ധം ചെയ്ത് സർവ്വവും നശിച്ചതിനുശേഷം സീതയെ കൊടുക്കണമെന്നുതോന്നിയാലും നടക്കില്ല എന്നുപറയുന്നു 352. യഥാർത്ഥ ശത്രുക്കൾ ആരെന്നാണ് രാവണൻ വിഭീഷണനോട് പറയുന്നത്? മിത്രഭാവത്തോടെ അരുകൽ വസിക്കുന്ന ശത്രുക്കൾ ആണ് യഥാർത്ഥ ശത്രുക്കൾ എന്ന് രാവണൻ വിഭീഷനുമേൽ ആക്രോശിക്കുന്നു 353. മൃത്യു അടുത്തെത്തിയ പുരുഷന് എന്ത് ഏൽക്കുകയില്ല എന്നാണ് വിഭീഷണൻ ആത്മഗതം ചെയ്യുന്നത്? സിദ്ധൗഷധങ്ങൾ ഏൽക്കുകയില്ല 354. രാമനെച്ചെന്നു സേവിക്കാൻ വിഭീഷണനോട് രാവണൻ പറഞ്ഞിട്ട്, പോയില്ലെങ്കിൽ എന്തു ചെയ്യും എന്ന് പറയുന്നു? ചന്ദ്രഹാസത്തിന് ഭോജനമായിത...

രാമായണം പ്രശ്നോത്തരി - 24

 രാമായണം പ്രശ്നോത്തരി - 24 തീയതി 08.08.2020 ........................................ 332. ഇവിടെ നിശിചരരൊരുവരായുധപാണിയാ-യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ ആര് ആരെക്കുറിച്ച് പറഞ്ഞു? രാവണസഭയിൽവച്ച് ഹനുമാനെ കൊല്ലുവാൻ രാവണൻ ഭടന്മാരോട് ആജ്ഞാപിക്കുന്നു 333. ദുതനെ കൊല്ലരുത് എന്ന് പറയുന്നത് ആരാണ്? വിഭീഷണൻ 334. ഹനുമാനെ എന്തു ചെയ്യണമെന്നാണ് വിഭീഷണൻ ഉപദേശിക്കുന്നത്? കൊന്നാൽ എന്തുസംഭവിക്കും എന്ന് പറയുന്നു? അടയാളം ഉണ്ടാക്കി വിട്ടയക്കണം എന്ന്. ഹനുമാൻ വധിക്കപ്പെട്ടാൽ ഇവിടെ നടന്നത് എങ്ങനെ രാമൻ അറിയും എന്ന് വിഭീഷണൻ ചോദിക്കുന്നു 335. ലങ്കാദഹനം ആരുടെയൊക്കെ വാസസ്ഥലങ്ങളെ ബാധിച്ചില്ല? സീതാദേവിയുടെ വാസസ്ഥലത്തയും, വിഭീഷണന്റെ കൊട്ടാരത്തെയും 336. തനയ ധന ദാര മോഹാർത്തരെന്നാകിലും താപത്രയാനലനെക്കടന്നീടുന്നു. താപത്രയങ്ങൾ ഏതൊക്കെ ആണ്? ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം 337. ലങ്കയിൽ നിന്ന് മടങ്ങുന്നതിനുമുമ്പ്  ഹനുമാൻ എന്തു ചെയ്യാമെന്നാണ് സീതയോട് പറയുന്നത്? സീതയുടെ മറുപടി എന്തായിരുന്നു? തോളിലേറ്റി രാമന്റെ അടുത്തെത്തിക്കാം എന്ന്. അങ്ങനെ ചെയ്താൽ രാമന്റെ യശസ്സിനെ ബാധിക്കും എന്ന് സീത മറുപടി പറയുന്നു 338. എന്താണ് ...

രാമായണം പ്രശ്നോത്തരി- 23

 രാമായണം പ്രശ്നോത്തരി- 23 തീയതി 07-08-2020 ................................... 313. ആരുടെ കഥ വിവരിച്ചു കൊണ്ടാണ് ഹനുമാൻ സീതയുടെ അടുത്ത് ചെല്ലുന്നത്? രാമകഥ.  314. സുചിരതരമൊരുപൊഴുതുറങ്ങാത ഞാനിഹ സ്വപ്നമോ കാണ്മതിന്നവകാശമില്ലല്ലോ ആരുടെ ആത്മഗതമാണ്? സീതയുടെ. ഹനുമാന്റെ രാമകഥ കേട്ടപ്പോൾ 315. ശ്രീരാമൻ അടയാളമായി സീതയ്ക്കുനൽകുവാൻ എന്താണ് ഹനുമാന് നൽകിയത്? രാമന്റെ പേര് പതിപ്പിച്ച മോതിരം 316. അതിനിടയിൽ വരുവതിനു വേലചെയ്തീടു നീ- യത്രനാളും പ്രാണനെദ്ധരിച്ചീടുവൻ? എത്ര നാൾ? ആര് ആരോട് പറഞ്ഞു? രണ്ടുമാസം. സീത ഹനുമാനോട് പറയുന്നു 317. സീത അടയാളമായി രാമനുനൽകാൻ ഹനുമാന് എന്താണ് കൊടുത്തത്?  ചൂഢാരത്നം 318. അടയാളവാക്യത്തിൽ ആരുടെ പേരാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്? എവിടെ വച്ച് നടന്ന സംഭവമാണ് പറയുന്നത് പഞ്ചവടിയിൽ. ഇന്ദ്രതനയനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയുടെ കാൽ കൊത്തിപ്പൊട്ടിക്കുന്നു. രാമൻ അമ്പെയ്യാൻ മുതിരുമ്പോൾ മാപ്പപേക്ഷിച്ചു ന്നു. കുലച്ച അമ്പിനാൽ ജയന്തന്റെ ഒരു കണ്ണ് നഷ്ടമാക്കുന്നു 319. കാക്കയുടെ രൂപത്തിൽ വന്ന ഇന്ദ്രപുത്രനെ രാമൻ എന്തു ചെയ്തു? ഒരു കണ്ണ് അമ്പിനാൽ നഷ്ടമാക്കുന്നു 320. രാക്ഷസൻമാർ പർവ...

രാമായണം പ്രശ്നോത്തരി - 22

രാമായണം പ്രശ്നോത്തരി - 22 തീയതി 06-08-2020 ......................................... 298. സിംഹികയെ ഹനുമാൻ എന്തു ചെയ്തു? ചവിട്ടി കൊല്ലുന്നു 299. അസുരസുരനരപശുമൃഗാദിജന്തുക്കൾ  മറ്റാർക്കുമേ വന്നുകുടാ ഞാനറിയിതെ ആര് ആരോട് പറഞ്ഞു? ലങ്കാലക്ഷ്മി ഹനുമാനോട് 300. ഹനുമാൻ ലങ്കാലക്ഷ്മിയെ എന്ത് ചെയ്തു? അടിക്കുന്നു. അടികൊണ്ട ലങ്കാലക്ഷ്മിക്ക് മോക്ഷം ലഭിക്കുന്നു 301. ലങ്കാലക്ഷ്മി ഹനുമാനോട് സീത എവിടെയുണ്ട് എന്നാണ് പറയുന്നത്? ദിവ്യലീലാവനത്തിൽ ശിംശിപ എന്ന് വൃക്ഷത്തിന്റെ ചുവട്ടിൽ സീത വസിക്കുന്നു എന്ന് 302. ലങ്കയിൽനിന്നു വാങ്ങീ മലർമങ്കയും സന്ദർഭം വ്യക്തമാക്കുക ഹനുമാന്റെ അടികിട്ടിയപ്പോൾ ശാപമുക്തയായ ലങ്കാലക്ഷ്മി ലങ്കയിൽ നിന്ന് പോകുന്നു. മലർമങ്ക= ലക്ഷ്മീദേവി 303. കടൽകടന്ന് ലങ്കയിൽ എവിടെയാണ് ഹനുമാൻ കയറിനിന്നത്?  ത്രികൂട പർവ്വതത്തിനുമേൽ 304. ഹനുമാൻ ലങ്കയിൽ ഇറങ്ങിയപ്പോൾ രാവണന് എന്തുസംഭവിച്ചു? സീതയ്ക്ക് എന്തുസംഭവിച്ചു? രാമന് എന്തു സംഭവിച്ചു? രാവണനും സീതയ്ക്കും ഇടതുഭാഗത്ത് വിറവൽ ഉണ്ടായി. രാമന് വലത  ഭാഗത്തും 305. ഹനുമാൻ ലങ്കയിൽ കടന്നത് എന്നു രൂപത്തിൽ ആണ്? കൃശഗാത്രനായി 306. സീതയെ ഹനുമാൻ എവിടെയാണ് കാണുന്നത...

രാമായണം പ്രശ്നോത്തരി-21

രാമായണം പ്രശ്നോത്തരി -21 തീയതി 05-08-2020 ........................................ 283. ആരാണ് ഹനുമാനെ സമുദ്രലംഘനം നടത്താൻ പ്രേരിപ്പിക്കുന്നത്? ജാംബവാൻ 284. സൂര്യൻ ഉദിച്ചതുകണ്ട് എന്തെന്നാണ് ബാലനായ ഹനുമാൻ വിചാരിച്ചത്? പിന്നീട് എന്തു ചെയ്തു? പക്വമാണെന്ന് (പഴമാണെന്ന്) 284. പഴം തിന്നാൻ ചാടിയ ഹനുമാന് എന്തുസംഭവിച്ചു? ഇന്ദ്രന്റെ വജ്രായുധമേറ്റ് നിലംപതിച്ചു 285. ഹനുമാന്റെ പിതാവ് ആരാണ്? പരുക്കേറ്റ ഹനുമാനെ പിതാവ് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? വായുദേവൻ. ഹനുമാനെയുംകൊണ്ട് പാതാളത്തിലേക്ക് പോകുന്നു 286. ഹനുമാന് എന്തുവരമാണ് ദേവന്മാർ കൊടുത്തത്? കല്പാന്തകാലത്തുമില്ല മൃതിയെന്ന് (ചിരംജീവിയായിരിക്കട്ടെ എന്ന്) ദേവന്മാർ വരം നൽകി 287. ആഞ്ജനേയന് ഹനുമാൻ എന്ന് ആരാണ് പേർ കൊടുത്തത്?  ആമ്നായസാരാർത്ഥമൂർത്തികൾ (വേദജ്ഞർ) . ഹനു (താടി) വിൽ വജ്രായുധം ഏറ്റതിനാൽ ഹനുമാൻ എന്ന് അവർ പേരിട്ടു 288. ജാംബവാന്റെ പ്രേരണകേട്ട ഹനുമാൻ ആദ്യം എന്താണ് ചെയ്തത്? പർവ്വതാകാരനായ നിന്നു.   289. ദേവിയെക്കണ്ടു തിരിയേവരിക നീ രാവണനോടെതിർത്തീടുവാൻ പിന്നെയാം ആര് ആരോട് പറഞ്ഞു? ജാംബവാൻ ഹനുമാനോട് 290. ഏത് ദിശയിലേക്കാണ് ഹനുമാൻ ചാടിയത്? ദക്ഷിണ ...

രാമായണം പ്രശ്നോത്തരി-20

രാമായണം പ്രശ്നോത്തരി-20 തീയതി 04-08-2020 .....,.............................. 267. മാതാവിനോടു സമാനയാകും നിജ- ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ... ആര് ആരെക്കുറിച്ച് പറയുന്നു? അംഗദൻ സുഗ്രീവനെക്കുറിച്ച്.  താരയെ സുഗ്രീവൻ സ്വന്തമാക്കി എന്ന് അംഗദൻ പരിതപിക്കുന്നു 268. കപികൾ നിരാശനായ അംഗദനോട് എവിടെപ്പോയി വസിക്കാമെന്നാണ് പറയുന്നത്? സ്വയംപ്രഭ വസിച്ച ഗുഹയിൽ 269. പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ? ആര് ആരെക്കുറിച്ച് ആരൊട് പറയുന്നു? ഹനുമാൻ അംഗദനോട് രാമന് ലക്ഷ്മണനേക്കാൾ പ്രേമം അംഗദനോടാണെന്ന് പറയുന്നു 270. രാഘവാസ്ത്രത്തിന്നഭേദ്യമായൊന്നുമേ ലോകത്രയത്തിങ്കലില്ലെന്നറിക നീ ആര് ആരോട് പറയുന്നു? ഹനുമാൻ അംഗദനോട് 271. ആപത്തുവന്നടുത്തീടുന്ന കാലത്തു അടുത്ത വരി എഴുതുക ആപത്തുവന്നടുത്തീടുന്ന കാലത്തു ശോഭിക്കയില്ലടോ സജ്ജനഭാഷിതം 272. ഹതിശരായ കപികുലം ഏത് പർവ്വതത്തിലാണ് ദർഭവിരിച്ച് മരിക്കാൻ കിടക്കുന്നത്? മഹേന്ദ്രാചലം 273. മഹേന്ദ്രാചലത്തിൽ കപികൾ ആരെയാണ് കണ്ടുമുട്ടുന്നത്? സമ്പാതിയെ 274. പക്ഷി ആദ്യം എന്താണ് വാനരന്മാരെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചത്? ചിറകില്ലാത്ത ത...

രാമായണം പ്രശ്നോത്തരി-19

രാമായണം പ്രശ്നോത്തരി-19 തീയതി 03-08-2020 ................................... 254. പ്രത്യുപകാരം മറക്കുന്ന പൂരുഷൻ അടുത്ത വരി എഴുതുക ആര് ആരോട് പറഞ്ഞു? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ഹനുമാൻ സുഗ്രീവനോട് 254. നല്ലതു പറയുന്ന മന്ത്രിമാർ ഉണ്ടെങ്കിൽ രാജാവിന്എന്ത്ഉണ്ടാകില്ല എന്നാണ് സുഗ്രീവൻ പറയുന്നത്? ആരെപ്പറ്റി? രാജാവിന് ആപത്തുണ്ടാകില്ല എന്ന്. ഹനുമാനെക്കുറിച്ച് 255. ചന്ദ്രൻ എന്തിനെപ്പോലെയായി എന്നാണ് ശ്രീരാമൻ പരിതപിക്കുന്നത്? എന്ത് കാരണത്താലാണ്? ചന്ദ്രൻ സൂര്യനെപ്പോലെയായി. സീത പിരിഞ്ഞതുകാരണം 256. സുഗ്രീവനോട് എന്ത് പറയാനാണ് രാമൻ ലക്ഷ്മണനോട് നിർദ്ദേശിക്കുന്നത്? പ്രതിജ്ഞ പാലിക്കണം. അല്ലെങ്കിൽ ജ്യേഷ്ഠന്റെ ഗതി ഉണ്ടാകും എന്ന് പറയാൻ 257. ലക്ഷ്മണൻ സുഗ്രീവന്റെ പ്രതിഞ്ജയെപ്പറ്റി ഓർമ്മിപ്പിക്കാൻ കിഷ്കിന്ധയിലെത്തുമ്പോൾ ആരാണ് സ്വീകരിക്കുന്നത്? അംഗദൻ 258.ലകാഷ്മണന്റെ കോപത്തെ ശമിപ്പിക്കാൻ സുഗ്രീവൻ ആരെയാണ് അയക്കുന്നത്? താരയെ 259. ചാപല്യമേറുമിജ്ജാതികൾക്കോർക്കണം... ആർക്ക്? ആര് ആരോട് പറഞ്ഞു? വാനരന്മാർക്ക്. താര ലക്ഷ്മണനോട് 260. എത്രനിളിൽ സീതാന്വേഷണം പൂർത്തിയാക്കി വരാനാണ് സുഗ്രീവൻ വാനരന്മാരോട് ആജ്ഞാപിക്കുന്നത്? മുപ്പ...

രാമായണം പ്രശ്നോത്തരി-18

രാമായണം പ്രശ്നോത്തരി-18 തീയതി 02-08-2020 .........................,.........,. 241. ബാലി സുഗ്രീവയുദ്ധം എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? രണ്ട് സമുദ്രങ്ങൾ പൊരുതുന്നതുപോലെ. രണ്ട് പർവ്വതങ്ങൾ പൊരുതുന്നതുപോലെ 242. ബാലിയുടെയും സുഗ്രീവന്റെയും കഴുത്തിൽ ആരെല്ലാം കൊടുത്ത മാലകൾ ആണുള്ളത്? ബാലിക്ക് അച്ഛൻ (ഇന്ദ്രൻ) കൊടുത്തമാല സുഗ്രീവന് അച്യുതൻ (രാമൻ) കൊടുത്ത മാല 243. ആരറിയാത്തതു മൂന്നുലോകത്തിലും വീരനാമെന്നുടെ ബാഹുപരാക്രമം? ആര് ആരോട് പറഞ്ഞു? ബാലി ശ്രീരാമനോട് 244. ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ് നിർമ്മൽസരം നടക്കുന്നിതു നീളെഞാൻ ആര് ആരോട് പറഞ്ഞു? ശ്രീരാമൻ ബാലിയോട് 245. പാപികളിൽവച്ചുമേറ്റം മഹാപാപി എന്ന് എങ്ങനെയുള്ള ആളുകളെയാണ് ശ്രീരാമൻ വിശേഷിപ്പിക്കുന്നത്? പുത്രി, സഹോദരി, സഹോദരഭാര്യ, പുത്രഭാര്യ, മാതാവ് എന്നിവരെ മോഹത്തോടെ പരിഗ്രഹിക്കുന്നവൻ 246. ആരെയെല്ലാമാണ് ശ്രീരാമൻ സംരക്ഷിക്കണമെന്ന് ബാലി അപേക്ഷിക്കുന്നത്? സുഗ്രീവനെയും, പുത്രനായ അംഗദനെയും 247. ബാലി കൊല്ലപ്പെട്ട വിവരം അറിയിച്ച വാനരർ, താരയോട് എന്തുചെയ്യാനാണ് ഉപദേശിക്കുന്നത്? അംഗദനെ രാജാവായി വാഴിക്കാൻ. നാലുഗോപുരവാതിലുകളും അടച്ച് ശത്രുക്കൾ അകത്തുകടക്കാതെ നോക...