രാമായണം പ്രശ്നോത്തരി-18

രാമായണം പ്രശ്നോത്തരി-18
തീയതി 02-08-2020
.........................,.........,.
241. ബാലി സുഗ്രീവയുദ്ധം എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

രണ്ട് സമുദ്രങ്ങൾ പൊരുതുന്നതുപോലെ.
രണ്ട് പർവ്വതങ്ങൾ പൊരുതുന്നതുപോലെ

242. ബാലിയുടെയും സുഗ്രീവന്റെയും കഴുത്തിൽ ആരെല്ലാം കൊടുത്ത മാലകൾ ആണുള്ളത്?

ബാലിക്ക് അച്ഛൻ (ഇന്ദ്രൻ) കൊടുത്തമാല
സുഗ്രീവന് അച്യുതൻ (രാമൻ) കൊടുത്ത മാല

243. ആരറിയാത്തതു മൂന്നുലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?

ആര് ആരോട് പറഞ്ഞു?

ബാലി ശ്രീരാമനോട്

244. ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്
നിർമ്മൽസരം നടക്കുന്നിതു നീളെഞാൻ

ആര് ആരോട് പറഞ്ഞു?

ശ്രീരാമൻ ബാലിയോട്

245. പാപികളിൽവച്ചുമേറ്റം മഹാപാപി എന്ന് എങ്ങനെയുള്ള ആളുകളെയാണ് ശ്രീരാമൻ വിശേഷിപ്പിക്കുന്നത്?

പുത്രി, സഹോദരി, സഹോദരഭാര്യ, പുത്രഭാര്യ, മാതാവ് എന്നിവരെ മോഹത്തോടെ പരിഗ്രഹിക്കുന്നവൻ

246. ആരെയെല്ലാമാണ് ശ്രീരാമൻ സംരക്ഷിക്കണമെന്ന് ബാലി അപേക്ഷിക്കുന്നത്?

സുഗ്രീവനെയും, പുത്രനായ അംഗദനെയും

247. ബാലി കൊല്ലപ്പെട്ട വിവരം അറിയിച്ച വാനരർ, താരയോട് എന്തുചെയ്യാനാണ് ഉപദേശിക്കുന്നത്?

അംഗദനെ രാജാവായി വാഴിക്കാൻ. നാലുഗോപുരവാതിലുകളും അടച്ച് ശത്രുക്കൾ അകത്തുകടക്കാതെ നോക്കണം എന്ന്

248. എന്നെപ്പതിയോടുകുടെ അയക്കിലോ
കന്യകാദാനഫലം നിനക്കും വരും

ആര് ആരോട് പറഞ്ഞു?

താര ശ്രീരാമനോട്

249. ആരാണ് രുമ?

സുഗ്രീവപത്നി

250. നിന്നുടെ ഭർത്താവു ദേഹമോ ജീവനോ?

ആര് ആരോട് ചോദിച്ചു?

ശ്രീരാമൻ താരയോട്

251. ദേഹം എന്തിനുതുല്യമാണെന്നാണ് രാമൻ താരയോട് പറയുന്നത്?

നിശ്ചേഷ്ടകാഷ്ഠതുല്യം ( ചലനമില്ലാത്ത വിറകുകമ്പുപോലെ)

252. മോക്ഷപ്രദനായ രാഘവൻതന്നോടു
കാൽക്ഷണം സംഗമമാത്രേണ താരയും

താര എന്തായിത്തീർന്നു?

ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായാൾ (ജീവിതത്തിൽ മുക്തി നേടി)

253. ആരെയാണ് കിഷ്കിന്ധയിലെ രാജാവായി രാമൻ വാഴി ക്കുന്നത്?

സുഗ്രീവനെ. അംഗദനെ യുവരാജാവാക്കുന്നു. ലക്ഷ്മണനാണ് അഭിഷേകം ചെയ്യുന്നത്

252. കിഷ്കിന്ധയിൽ പ്രവേശിക്കയില്ല എന്ന് എന്തുകൊണ്ടാണ് രാമൻ പറഞ്ഞത്?

നാട്ടിൽ പ്രവേശിക്കില്ല എന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധനാണ് എന്ന്

253. എത്രമാസം കഴിഞ്ഞ് സീതാന്വേഷണം ആരംഭിക്കണമെന്നാണ് സുഗ്രീവനോട് രാമൻ നിർദ്ദേശിക്കുന്നത്?

നാലുമാസം. വർഷകാലം കഴിഞ്ഞ്

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32