രാമായണം പ്രശ്നോത്തരി-21
രാമായണം പ്രശ്നോത്തരി -21
തീയതി 05-08-2020
........................................
283. ആരാണ് ഹനുമാനെ സമുദ്രലംഘനം നടത്താൻ പ്രേരിപ്പിക്കുന്നത്?
ജാംബവാൻ
284. സൂര്യൻ ഉദിച്ചതുകണ്ട് എന്തെന്നാണ് ബാലനായ ഹനുമാൻ വിചാരിച്ചത്? പിന്നീട് എന്തു ചെയ്തു?
പക്വമാണെന്ന് (പഴമാണെന്ന്)
284. പഴം തിന്നാൻ ചാടിയ ഹനുമാന് എന്തുസംഭവിച്ചു?
ഇന്ദ്രന്റെ വജ്രായുധമേറ്റ് നിലംപതിച്ചു
285. ഹനുമാന്റെ പിതാവ് ആരാണ്? പരുക്കേറ്റ ഹനുമാനെ പിതാവ് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
വായുദേവൻ. ഹനുമാനെയുംകൊണ്ട് പാതാളത്തിലേക്ക് പോകുന്നു
286. ഹനുമാന് എന്തുവരമാണ് ദേവന്മാർ കൊടുത്തത്?
കല്പാന്തകാലത്തുമില്ല മൃതിയെന്ന് (ചിരംജീവിയായിരിക്കട്ടെ എന്ന്) ദേവന്മാർ വരം നൽകി
287. ആഞ്ജനേയന് ഹനുമാൻ എന്ന് ആരാണ് പേർ കൊടുത്തത്?
ആമ്നായസാരാർത്ഥമൂർത്തികൾ (വേദജ്ഞർ) . ഹനു (താടി) വിൽ വജ്രായുധം ഏറ്റതിനാൽ ഹനുമാൻ എന്ന് അവർ പേരിട്ടു
288. ജാംബവാന്റെ പ്രേരണകേട്ട ഹനുമാൻ ആദ്യം എന്താണ് ചെയ്തത്?
പർവ്വതാകാരനായ നിന്നു.
289. ദേവിയെക്കണ്ടു തിരിയേവരിക നീ
രാവണനോടെതിർത്തീടുവാൻ പിന്നെയാം
ആര് ആരോട് പറഞ്ഞു?
ജാംബവാൻ ഹനുമാനോട്
290. ഏത് ദിശയിലേക്കാണ് ഹനുമാൻ ചാടിയത്?
ദക്ഷിണ ദിക്കിലേക്ക്
291. ഹനുമാന്റെ വേഗബലങ്ങൾ അളക്കുവാൻ ദേവന്മാർ ആരെയാണ് നിയോഗിക്കുന്നത്?
സുരസയെ.
292. ഭയരഹിതമിതുവഴി നടക്കുന്നവർകളെ
ഭക്ഷിപ്പതിന്നു മാം കല്പിച്ചതീശ്വരൻ
ആര് ആരോട് പറഞ്ഞു?
സുരസ ഹനുമാനോട്
293. മമവദനകുഹരമതിൽ വിരവിനൊടു പൂക നീ
ഇതുകേട്ട് ഹനുമാൻ എന്താണ് പറഞ്ഞത്?
രാമകാര്യത്തിന് പോവുകയാണെന്നും, തിരിച്ചുവരുമ്പോൾ വായിനുള്ളിൽ കയറാം എന്നും
294. സുരസ അമ്പതുയോജന വാപിളർന്നപ്പോൾ ഹനുമാൻ എന്തു ചെയ്തു?
പെരുവിരലോളം വലിപ്പമുള്ളവനായി സുരസയുടെ വായിൽ ഇരുന്നു. പിന്നീട് ഉടൻ പുറത്തുകടന്ന് യാത്ര തുടരുന്നു
295. സാഗരം പർവ്വതത്തോട് ഹനുമാനുവേണ്ടി എന്തുചെയ്യാനാണ് പറയുന്നത്? പർവ്വതത്തിന്റെ പേരെന്ത്?
മൈനാകം. കടലിൽ ഉയർന്നു നിൽക്കാൻ പറയുന്നു. ഹനുമാന് വിശ്രമിക്കാൻ
296. പർവ്വതം മാനുഷവേഷം ധരിച്ച് ഹനുമാനോട് എന്താണ് പറയുന്നത്?
തന്റെ മേൽ ഇരുന്ന് വിശപ്പും ക്ഷീണവും തീർക്കാൻ
297. അനുചിതമിതറിക രഘുകുലതിലകകാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
ആര് ആരോട് പറഞ്ഞു?
മൈനാകത്തോട് ഹനുമാൻ
298. ആകശമാർഗ്ഗം സഞ്ചരിച്ച ഹനുമാന്റെ നിഴൽ പിടിച്ചു നിർത്തിയതാരാണ്?
സിംഹിക. ഹനുമാൻ കാലുകൊണ്ട് ചവിട്ടി കൊല്ലുന്നു
Comments
Post a Comment