രാമായണം പ്രശ്നോത്തരി -25

  രാമായണം പ്രശ്നോത്തരി -25

തീയതി 09-08-2020

.....................,.................

348. ഇന്ദ്രിയങ്ങൾക്കുവശനാം പുരുഷനുംഎന്ത് സംഭവിക്കുമെന്നാണ് കുംഭകർണ്ണൻ രാവണനോട് പറയുന്നത്?

ആപത്തുവന്നിടും എന്ന്

349. നല്ലതു ചൊല്ലേണമെല്ലാവരും തനി-

ക്കുള്ളവരോടു ചൊല്ലുള്ള ബുധജനം

ആര് ആരോട് പറഞ്ഞു?

വിഭീഷണൻ രാവണനോട്

350. ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ 

കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം

ആര് ആരോട് പറഞ്ഞു?

വിഭീഷണൻ രാവണനോട് പറഞ്ഞു

351. സീതയെ എന്തു ചെയ്യാനാണ് വിഭീഷണൻ രാവണനെ ഉപദേശിക്കുന്നത്?

രാമന് തിരികെ ഏല്പിക്കുക. യുദ്ധം ചെയ്ത് സർവ്വവും നശിച്ചതിനുശേഷം സീതയെ കൊടുക്കണമെന്നുതോന്നിയാലും നടക്കില്ല എന്നുപറയുന്നു

352. യഥാർത്ഥ ശത്രുക്കൾ ആരെന്നാണ് രാവണൻ വിഭീഷണനോട് പറയുന്നത്?

മിത്രഭാവത്തോടെ അരുകൽ വസിക്കുന്ന ശത്രുക്കൾ ആണ് യഥാർത്ഥ ശത്രുക്കൾ എന്ന് രാവണൻ വിഭീഷനുമേൽ ആക്രോശിക്കുന്നു


353. മൃത്യു അടുത്തെത്തിയ പുരുഷന് എന്ത് ഏൽക്കുകയില്ല എന്നാണ് വിഭീഷണൻ ആത്മഗതം ചെയ്യുന്നത്?

സിദ്ധൗഷധങ്ങൾ ഏൽക്കുകയില്ല

354. രാമനെച്ചെന്നു സേവിക്കാൻ വിഭീഷണനോട് രാവണൻ പറഞ്ഞിട്ട്, പോയില്ലെങ്കിൽ എന്തു ചെയ്യും എന്ന് പറയുന്നു?

ചന്ദ്രഹാസത്തിന് ഭോജനമായിത്തീരും എന്ന് പറയുന്നു

355. വിഭീഷണൻ എത്രപേരോട്കൂടെയാണ് രാമസന്നിധിയിലേക്ക് പുറപ്പെട്ടത്?

നാല് മന്ത്രിമാരോടുകൂടി

356. ആശരവംശവിനാശം വരുംമുമ്പേ 

ദാശരഥിയെശ്ശരണം ഗതോസ്മി ഞാൻ

ആരുടെ ആത്മഗതമാണ്?

വിഭീഷണന്റെ


357. നക്തഞ്ചരാന്വയത്തിങ്കൽ ജനിച്ചവർ

ശത്രുക്കളേവരുമെന്നു വന്നീടീമോ?

ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?

ശ്രീരാമൻ അഭയംതേടിവന്ന വിഭീഷണനെക്കുറിച്ച് സുഗ്രീവനോട് പറയുന്നു

357. അത്രപോലും വേണമാശ്രിതരക്ഷണം

മർത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ!

എന്തിനെക്കുറിച്ച് ആരാണ് ഇത് പറയുന്നത്?

പണ്ടൊരു കപോതം തന്റെ ഇണയെക്കൊന്ന വേടന്റെ വിശപ്പ് തീർക്കാൻ സ്വയം ആഹാരമായ കഥ ശ്രീരാമൻ വാനരന്മാരോട് വിവരിക്കുന്നു. ഒരു പക്ഷിക്ക് അഥ്രയുമാകാമെങ്കിൽ മനുഷ്യർ ഇനിയും വലിയകാര്യങ്ങൾ ചെയ്യണം എന്ന് രാമൻ ഉപദേശിക്കുന്നു

358. ആരുടെ മനസ്സിൽ രാമനും സീതയും ഇരിക്കുമെന്നാണ് രാമൻ വിഭീഷണനോട് പറയുന്നത്?

ജ്ഞാനികളായുള്ള യോഗികളുടെ മനസ്സിൽ

359. വിഭീഷണന് എന്തുച്യ്തുകൊടുക്കാനാണ് രാമൻ ലക്ഷ്മണനോട് നിർദ്ദേശിക്കുന്നത്?

ലങ്കയുടെ രാജാവായി വാഴിക്കാൻ

360. ആരാണ് ശുകൻ?

രാവണന്റെ ദൂതൻ. 

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32