രാമായണം പ്രശ്നോത്തരി -32
രാമായണം പ്രശ്നോത്തരി -32
തീയതി 16-08-2020
.....................................
482. അയോധ്യയിലേക്കുള്ള യാത്രാമധ്യേ പുഷ്പകവിമാനം എവിടെയാണ് ഇറങ്ങിയത്?
കിഷ്കിന്ധയിൽ. സീതാദേവിയുടെ ഇംഗിതപ്രകാരം
483. കിഷ്കിന്ധയിൽ എന്തിനാണ് വിമാനം ഇറങ്ങിയത്?
വാനരസ്ത്രീകളെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ
484. കിഷ്കിന്ധയിൽനിന്ന് പുറപ്പെട്ട വിമാനം പിന്നീട് എവിടെ ഇറങ്ങി?
ഭരദ്വാജാശ്രമത്തിൽ
485. ഭരതൻ എങ്ങനെ വസിക്കുന്നു എന്നാണ് ഭരദ്വാജമുനി രാമനോട് പറയുന്നത്?
ഫലമൂലാദികൾ ഭക്ഷിച്ച്, ജഡാവല്ക്കലങ്ങൾ അണിഞ്ഞ്, രാമന്റെ ആഗമനവും കാത്ത്, രാമപാദുകങ്ങൾ സിംഹാസനത്തിൽവച്ച് പൂജചെയ്ത് ആശ്രമജീവിതം നയിക്കുന്നു
486.വനവാസം കഴിഞ്ഞു തിരികെ വന്ന് രാമൻ ആരെയാണ് ഭരതനെക്കാണാൻ അയക്കുന്നത്?
ഹനുമാനെ അയക്കുന്നു. മാനുഷവേഷത്തിൽ ഹനുമാൻ അയോധ്യയിൽ പോകുന്നു
487. പോകുന്ന വഴിയിൽ ആദ്യം ആരെക്കാണണം എന്ന് നിർദ്ദേശിക്കുന്നു?
ഗുഹനെക്കണ്ട് വാർത്തകൾ എല്ലാം പറയണം എന്ന് പറയുന്നു
488. പണ്ടേതിലിന്നു പതിന്മടങ്ങായുട- നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!
ആര് ആരോട് പറയുന്നു?
ഭരതൻ രാമനോട്. പുഷ്പകവിമാനത്തിൽ കയറുന്ന ഭരതൻ രാജഭണ്ഡാരവും മറ്റു സ്വത്തുക്കളും പലമടങ്ങായി വർദ്ധിച്ചു എന്നു പറയുന്നു
489. നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടുഞാ-. നിന്നയോളം രാജ്യമത്ര രക്ഷിച്ചതും
ആര് ആരോട് പറഞ്ഞു?
ഭരതൻ രാമനോട്. ഇനി വിട്ടുപോകാതെ രാജ്യപാലനം ചെയ്യാൻ അപേക്ഷിക്കുന്നു
490. പുഷ്പകവിമാനം അയോധ്യയിൽ എവിടെയാണ് ഇറങ്ങിയത്?
ഭരതൻ ആശ്രമജീവിതം നയിക്കുന്ന നന്ദിഗ്രമത്തിൽ
491. അഭിഷേകത്തിന് ഒരുക്കങ്ങൾ ചെയ്യുക എന്ന് രാമൻ പറഞ്ഞപ്പോൾ ശത്രുഘ്നൻ എന്താണ് ആദ്യം ചെയ്തത്?
ക്ഷുരകനെ വിളിപ്പിച്ചു. ജഡ നീക്കംചെയ്യാൻ
492. അഭിഷേകം ചെയ്യുന്നതിനുമുമ്പ് രഥത്തിലേറി രാമാദികൾ എവിടെയാണ് പോകുന്നത്?
സുമന്ത്രർ തെളിച്ച തേരിൽ കയറി രാമാദികൾ വാസവമന്ദിര (ഇന്ദ്രന്റെ മന്ദിരം)ത്തിനു സമാനമായ ദശരഥന്റെ കൊട്ടാരത്തിലേക്ക് പോകുന്നു. അവിടെച്ചെന്ന് അമ്മമാരോട് അനുഗ്രഹം വാങ്ങുന്നു
493. വാനരന്മാർ ഏത് വേഷത്തിൽ ആണ് അയോധ്യയിൽ വരുന്നത്?
മാനുഷവേഷത്തിൽ
494.അഭിഷേകത്തിനുള്ള തീർത്ഥം എവിടെനിന്ന് കൊണാടുവരാനാണ് ഭരതൻ പറയുന്നത്? ആരോടാണ് പറയുന്നത്?
നാല് സമുദ്രങ്ങളിൽനിന്ന്. സുഗ്രീവനോട് നിർദ്ദേശിക്കുന്നു. ജാംബവാനും , ഹനുമാനും, അംഗദനും, സൂഷേണനും
495. ആരൊക്കെ ആണ് ശ്രീരാമന്റെ രാജ്യാഭിഷേകകർമ്മങ്ങൾ നിർവ്വഹിക്കുന്നത്?
വാമദേവൻ, ജബാലി, ഗൗതമൻ, വാല്മീകി, വസിഷ്ഠൻ മറ്റ് ബ്രാഹ്മണശ്രേഷ്ഠർ
496. ദേവേന്ദ്രൻ ശ്രീരാമനുവേണ്ടി എന്താണ് ഹനുമാന്റെ കയ്യിൽ കൊടുക്കുന്നത്?
സർവ്വരത്നോജ്ജ്വലമായ ദിവ്യമായ മാല
497. തന്റെ വരംവാങ്ങി തന്നെ രാവണൻ എന്തുചെയ്തു എന്നാണ് ദേവേന്ദ്രൻ രാമനോട് പറയുന്നത്?
ബ്രഹ്മാവിന്റെ വരം കിട്ടിയ രാവണൻ ഇന്ദ്രപദം എടുത്തു. രാവണപുത്രൻ ഇന്ദ്രനെ യുദ്ധത്തിൽ ബന്ധിച്ചു
498. സസ്യസമ്പൂർണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും
സന്ദർഭം വ്യക്തമാക്കുക
ശ്രീരാമൻ രാജ്യഭാരം ഏറ്റശേഷം നാട് സമൃദ്ധമായി
499. ഹനുമാന് എന്തുവരമാണ് ശ്രീരാമൻ കൊടുക്കുന്നത്?
രാമകഥയുള്ളനാൾവരെ മുക്തനായി വാഴുക എന്ന് അനുഗ്രഹം കൊടുത്തു. ഭക്തികൊണ്ടേ ബ്രഹ്മത്വം വരൂ എന്ന് ഉപദേശിച്ചു
500. ഹനുമാൻ രാമന്റെ അനുഗ്രഹവും വാങ്ങി അയോധ്യയിൽനിന്ന് എങ്ങോട്ടാണ് പോകുന്നത്?
തപസ്സിനായി ഹിമാലയത്തിലേക്ക് പോകുന്നു
501. വിഭീഷണനെ എന്തുപറഞ്ഞാണ് രാമൻ അനുഗ്രഹിക്കുന്നത്?
ആചന്ദ്രതാരം- ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിടത്തോളം കാലം ലങ്കിയിൽ വാഴാൻ അനുഗ്രഹിക്കുന്നു. ശത്രുക്കളാൽ നാശമുണ്ടാവുകയില്ല എന്നും അനുഗ്രഹിക്കുന്നു
502. പുഷ്പകവിമാനത്തോട് രാമൻ എന്താണ് പറയുന്നത്?
ചെന്ന് പഴയതുപോലെ വൈശ്രവണനെ വഹിക്കാൻ. താൻ വിചാരിക്കുമ്പോൾ വരാനും പറയുന്നു
503. രാമരാജ്യം എന്തിനു തുല്യമായിരുന്നു?
വൈകുണ്ഠലോകംപോലെയായിരുന്നു രാമരാജ്യം
Comments
Post a Comment