രാമായണം പ്രശ്നോത്തരി-28
രാമായണം പ്രശ്നോത്തരി-28
തീയതി12-08-2020. ......................................
401. നാഗാസ്ത്രബന്ധനം അഴിക്കാൻ വന്ന ഗരുഡനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
പർവ്വതത്തോട്
402. കൈലാസശൈലമെടുത്ത ദശാസ്യനു ബാലശരീരമിളക്കരുതാഞ്ഞിതു
ആരുടെ ശരീരം?
ലക്ഷ്മണന്റെ
403. രാവണന്റെ വേൽ കൊണ്ട് പരിക്കേറ്റ ലക്ഷ്മണനെ ആരാണ് എടുത്തു കൊണ്ടുപോകുന്നത്?
ഹനുമാൻ. ശ്രീരാമന്റെ അടുത്ത് കൊണ്ടുപോകുന്നു
404. ആരുടെ ചുമലിൽ ഏറിയാണ് രാമൻ രാവണനോട് യുദ്ധം ആരംഭിക്കുന്നത്?
ഹനുമാന്റെ
405. ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-. ണ്ടായോധനത്തിനു നാളെ വരേണം നീ
ആര് ആരോട് പറഞ്ഞു
യുദ്ധത്തിൽ ക്ഷീണിതനായ രാവണനോട് രാമൻ പറയുന്നു
406. നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
ആര് ആരോട് പറഞ്ഞു?
ഭൃത്യജനത്തിനോട് രാവണൻ പറയുന്നു
407. ആരെല്ലാം ചൊല്ലിയ ശാപവചസ്സുകളെക്കുറിച്ചാണ് രാവണൻ ഓർക്കുന്നത്?
വേധാവ് ( ബ്രഹ്മാവ്), അനാരണ്യഭൂപൻ (അനാരണ്യൻ ഇക്ഷ്വാകുംശത്തിലെ രാജാവ് രാവണനാൽ കൊല്ലപ്പെട്ടു), വേദവതി,മഹാനന്ദികേശൻ, രംഭ, നളകൂബരാദികൾ, അഗസ്ത്യൻ ഉൾപ്പെടെയുള്ള മുനിമാർ പാർവ്വതി ദേവി, പതിവ്രതയായ സ്ത്രീകൾ തുടങ്ങിയവരുടെ ശാപങ്ങൾ
408. കുംഭകർണ്ണൻ ഉറക്കം തുടങ്ങിയിട്ട് എത്ര നാളായി എന്നാണ് രാവണൻ പറയുന്നത്? പ്രജകളോട് കുംഭകർണനെ എന്തുചെയ്യാൻ നിർദ്ദേശിക്കുന്നു?
ഒമ്പതുനാൾ. ഉടനെ ഉണർത്താൻ ആജ്ഞാപിക്കുന്നു
409. കുംഭസഹസ്രം നിറച്ചുള്ള മദ്യവും കുംഭസഹസ്രം നിറച്ചുള്ള രക്തവും...
എന്തിനുവേണ്ടിയാണ്?
കുംഭകർണ്ണനെ ഉണർത്താൻ ഉപയോഗിച്ചത്
410. നാലുപായങ്ങളും ആറുനയങ്ങളും മേലിൽവരുന്നതുമൊക്കെ നിരൂപിച്ചു പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ എന്തു സംഭവിക്കും എന്നാണ് കുംഭകർണ്ണൻ രാവണനോട് പറയുന്നത്?
ഭർത്തൃസൗഖ്യം (ഭരിക്കുന്ന ആളുടെ സൗഖ്യം) വരും, കീർത്തിയും വർദ്ധിക്കും
411. നാലുപായങ്ങളും ആറ് നയങ്ങളും എന്തൊക്കെയാണ്?
നാലുപായങ്ങൾ -സാമം ദാനം ഭേദം ദണ്ഡം
ആറ് നയങ്ങൾ - സന്ധി, വിഗ്രഹം, യാനം, ആസനം, ദൈധീഭാവം, ആശ്രയം
412. മൂഢരായ മന്ത്രിമാരുടെ വാക്കുകൾ കേട്ടാൽ എന്തു സംഭവിക്കും എന്നാണ് കുംഭകർണ്ണൻ പറയുന്നത്?
നാടുമായുസ്സും കുലവും നശിച്ചുപോകും
413. കാനനത്തിൽവച്ച് ആരെ കണ്ടുമുട്ടിയകാര്യമാണ് കുംഭകർണ്ണൻ രാവണനോട് പറയുന്നത്?
നാരദമുനിയെ. കാട്ടിനുള്ളിൽ നരനാരായണാശ്രമത്തിൽ വാഴുന്ന നേരത്ത് നാരദനെ കണ്ടുമുട്ടുന്നു
414. നിങ്ങളേയെല്ലാമൊടുക്കീടുമവനിനി മംഗലംവന്നുകൂടുംജഗത്തിങ്കലും
ആര് ആരോട് പറഞ്ഞു?
നാരദൻ കുംഭകർണ്ണനോട്
415. ശ്രീരാമൻ താരകബ്രഹ്മമാണെന്ന് ആര് ആരോട് പറയുന്നു?
കുംഭകർണ്ണൻ രാവണനോട്
416. രാമനാമം ഭജിക്കാൻ പറഞ്ഞപ്പോൾ കോപിഷ്ഠനായ രാവണൻ കുംഭകർണ്ണനോട് എന്ത് പറയുന്നു?
നിദ്രയെ സേവിച്ചുകൊള്ളാൻ പറഞ്ഞു. വേദശ്സ്ത്രങ്ങൾ കേൾക്കാൻ സുഖമായി വാഴുന്നസമയം വരാം എന്ന് പറയുന്നു.
417. യുദ്ധക്കളത്തിൽ കുംഭകർണ്ണൻ ആരെയാണ് കാണുന്നത്?
വിഭീഷണനെ
418. ആരാണ് കുംഭകർണ്ണനെ വധിക്കുന്നത്?
ശ്രീരാമൻ
Comments
Post a Comment