രാമായണം പ്രശ്നോത്തരി -27
രാമായണം പ്രശ്നോത്തരി -27
തീയതി 11-08-2020
....................................
379. ഞാനെന്ന ഭാവം ആർക്കുണ്ടാകും എന്നാണ് ശുകൻ രാവണനോട് പറയുന്നത്?
ജ്ഞാനമില്ലാത്ത ജനങ്ങൾക്ക്
380. ശോക ജര മരണാദികൾ നീക്കുവാൻ എന്തുകളയണമെന്നാണ് ശുകൻ രാവണനോടെ പറയുന്നത്?
ദേഹാഭിമാനം
381. കർമ്മഭൂവാമത്ര ഭാരതഘണ്ഡത്തിൽ
നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ
അടുത്ത രണ്ടു വരികൾ എഴുതുക
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുവനോർക്ക മഹാമതേ!
382. ശുകന്റെ ഉപദേശം കേട്ട് കോപിഷ്ഠനായ രാവണൻ എന്ത് ഓർത്തതുകൊണ്ടാണ് ശുകനെ കൊല്ലാതിരുന്നത്?
പണ്ടുചെയ്ത ഉപകാരത്തെ
383. ശാപം ലഭിക്കും മുന്പ് ശുകൻ ആരായിരുന്നു?
ബ്രാഹ്മണശ്രേഷ്ടൻ
384. ആരാണ് ശുകനെ കബളിപ്പിക്കാൻ വരുന്നത്?
വജ്രദംഷ്ട്രൻ എന്ന രാക്ഷസൻ
385. ആരാണ് ശുകന്റെ ആശ്രമം സന്ദർശിക്കാൻ വരുന്നത്?
അഗസ്ത്യ മുനി
386. ആരുടെ വേഷം ധരിച്ചാണ് രാകഷസൻ ശുകന്റെ അടുക്കൽ എത്തുന്നത്?
അഗസ്ത്യ മുനിയുടെ
387. ഭക്ഷണത്തിന് എന്തുവേണം എന്നാണ് രാക്ഷസൻ ശുകനോട് ആവശ്യപ്പെടുന്നത്?
മനുഷ്യമാംസം
388. രാകഷസൻ വേറെ ഏതുവേഷംകൂടി ധരിച്ചാണ് ശുകനെ കബളിപ്പിക്കുന്നത്?
ശുകന്റെ ഭാര്യയുടെ
389. മർത്യമാംസം വിളമ്പിയതിന് അഗസ്ത്യൻ ശുകനെ എന്താണ് ശപിക്കുന്നത്?
രാക്ഷസൻ ആകട്ടെ എന്ന്
390. അഗസ്ത്യൻ ശാപമോക്ഷമായി എന്താണ് ശുകനോട് പറയുന്നത്?
രാവണന് സന്മാർഗ്ഗോപദേശം നൽകുമ്പോൾ ശാഫമോഷം ലഭിക്കും എന്ന്
391. ശാപമോക്ഷം കിട്ടിയ ശുകന് എന്ത് സംഭവിച്ചു?
ശുകന് ബ്രാഹ്മണത്വം തിരിച്ചു കിട്ടുന്നു.
392. ആരാണ് മാല്യവാൻ? എന്തിനാണ് രാവണനെക്കാണാൻ വരുന്നത്?
രാവണമാതാവായ കൈകസിയുടെ പിതാവ്
393. കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിർണ്ണയം
ആര് ആരോട് പറഞ്ഞു?
മാല്യവാൻ രാവണനോട്
394. രാവണനെക്കണ്ടപ്പോൾ രാമൻ എന്തുചെയ്തു?
അമ്പെയ്ത് പത്തുകിരീടങ്ങളും കുടയും നശിപ്പിക്കുന്നു
395. യുദ്ധം തുടങ്ങിയപ്പോൾ രാവണൻ സീതയുടെയടുത്തുപോയി എന്താണ് കാണിക്കുന്നത്?
രാമന്റെ ശിരസ്സും, വില്ലും
396. ആരാണ് സീതയെ ആശ്വസിപ്പിക്കുന്നത്? എന്തുപറഞ്ഞാണ് ആശ്വസിപ്പിക്കുന്നത്?
സരമ (വിഭീഷണന്റെ പത്നി). ഇതെല്ലാം രാവണന്റെ മായ ആണെന്ന് പറയുന്നു
397. യുദ്ധമധ്യേ ആരെയാണ് രാമൻ രാവണനോട് സന്ദേശം അറിയിക്കാൻ ഏർപ്പെടുത്തിയത്?
അംഗദൻ
398. രാമൻ എന്തുസന്ദേശമാണ് രാവണന് കൊടുക്കുന്നത്?
സീതയെ തിരിച്ചേൽപിക്കുക അല്ലെങ്കിൽ യുദ്ധത്തിനു വരിക എന്ന്
399. ആരാണ് നാഗാസ്ത്രം എയ്ത് രാഘവന്മാരെയും വാനരന്മാരെയും ബോധം കെടുത്തുന്നത്?
ഇന്ദ്രജിത്ത്
400. ഇന്ദജിത്ത് പ്രയോഗിച്ച നാഗാസ്ത്രത്തിന്റെ ബന്ധനത്തിൽനിന്ന് ആരാണ് വാനരസേനയെ മോചിപ്പിക്കുന്നത്?
പവനാശന നാശനൻ (ഗരുഡൻ)
Comments
Post a Comment