രാമായണം പ്രശ്നോത്തരി - 22

രാമായണം പ്രശ്നോത്തരി - 22
തീയതി 06-08-2020
.........................................
298. സിംഹികയെ ഹനുമാൻ എന്തു ചെയ്തു?

ചവിട്ടി കൊല്ലുന്നു

299. അസുരസുരനരപശുമൃഗാദിജന്തുക്കൾ 
മറ്റാർക്കുമേ വന്നുകുടാ ഞാനറിയിതെ

ആര് ആരോട് പറഞ്ഞു?

ലങ്കാലക്ഷ്മി ഹനുമാനോട്

300. ഹനുമാൻ ലങ്കാലക്ഷ്മിയെ എന്ത് ചെയ്തു?

അടിക്കുന്നു. അടികൊണ്ട ലങ്കാലക്ഷ്മിക്ക് മോക്ഷം ലഭിക്കുന്നു

301. ലങ്കാലക്ഷ്മി ഹനുമാനോട് സീത എവിടെയുണ്ട് എന്നാണ് പറയുന്നത്?

ദിവ്യലീലാവനത്തിൽ ശിംശിപ എന്ന് വൃക്ഷത്തിന്റെ ചുവട്ടിൽ സീത വസിക്കുന്നു എന്ന്

302. ലങ്കയിൽനിന്നു വാങ്ങീ മലർമങ്കയും
സന്ദർഭം വ്യക്തമാക്കുക

ഹനുമാന്റെ അടികിട്ടിയപ്പോൾ ശാപമുക്തയായ ലങ്കാലക്ഷ്മി ലങ്കയിൽ നിന്ന് പോകുന്നു. മലർമങ്ക= ലക്ഷ്മീദേവി

303. കടൽകടന്ന് ലങ്കയിൽ എവിടെയാണ് ഹനുമാൻ കയറിനിന്നത്? 

ത്രികൂട പർവ്വതത്തിനുമേൽ

304. ഹനുമാൻ ലങ്കയിൽ ഇറങ്ങിയപ്പോൾ രാവണന് എന്തുസംഭവിച്ചു?
സീതയ്ക്ക് എന്തുസംഭവിച്ചു? രാമന് എന്തു സംഭവിച്ചു?

രാവണനും സീതയ്ക്കും ഇടതുഭാഗത്ത് വിറവൽ ഉണ്ടായി. രാമന് വലത
 ഭാഗത്തും

305. ഹനുമാൻ ലങ്കയിൽ കടന്നത് എന്നു രൂപത്തിൽ ആണ്?

കൃശഗാത്രനായി

306. സീതയെ ഹനുമാൻ എവിടെയാണ് കാണുന്നത്? ആരാണ് അവിടേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്?

ശിംശിപാവൃക്ഷത്തിനു കീഴിൽ.  കാറ്റ് കൂട്ടിക്കൊണ്ട് പോകുന്നു.

307. വരദനജനമരുമമൃതാനന്ദപൂർണ്ണമാം
വൈകുണ്ഠരാജ്യമെനിക്കെന്നു കിട്ടുന്നു?

ആരുടെ ആത്മഗതമാണ്?

വരം കിട്ടിയ ജനങ്ങൾ വസിക്കുന്ന സ്വർഗ്ഗരാജ്യം തനിക്ക് എന്നുകിട്ടുമെന്ന് രാവണൻ ആത്മഗതം ചെയ്യുന്നു

308. കരഗതമൊരമലമണിവരമുടനുപേക്ഷിച്ചു
കാചത്തെയെന്തു കാംക്ഷിക്കുന്നിതോമലേ?

ആര് ആരോട് പറഞ്ഞു?

രാവണൻ സീതയോട് (കാചം = കാക്കപ്പൊന്ന്)

308.കളമൊഴികൾ പലരുമിഹ വിടുപണികൾചെയ്യുമ-
ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!

ആര് ആരൊട് പറഞ്ഞു?

രാവണൻ സീതയോട്

309. രാവണന്റെ വർത്തമാനം കേട്ട സീത ആദ്യം എന്താണ് ചെയ്തത്?

ഒരു പുൽക്കൊടി നുള്ളിയിടുന്നു

310.സീതയുടെ പരുഷവചനങ്ങൾകേട്ട് രാവണൻ എന്തു ചെയ്യാനാണ് മുതിരുന്നത്? ആരാണ് തടുക്കുന്നത്?

വാളാൽ നിഗ്രഹിക്കാൻ

311. സീതയുടെ മനസ്സുമാറ്റാൻ രാക്ഷസസ്ത്രീകൾക്ക് എത്രസമയമാണ് രാവണൻ കൊടുക്കുന്നത്?

രണ്ടുമാസം

312. രാവണൻ വധിക്കപ്പെടുമെന്ന് സീതയോടും മറ്റുരാക്ഷസികളോടും പ്രവചിക്കുന്നത് ആരാണ്?

ത്രിജടയെന്ന രാക്ഷസി സ്വപ്നം കണ്ടുവെന്ന് വിവരിക്കുന്നു

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32