രാമായണം പ്രശ്നോത്തരി-19
രാമായണം പ്രശ്നോത്തരി-19
തീയതി 03-08-2020
...................................
254. പ്രത്യുപകാരം മറക്കുന്ന പൂരുഷൻ
അടുത്ത വരി എഴുതുക
ആര് ആരോട് പറഞ്ഞു?
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
ഹനുമാൻ സുഗ്രീവനോട്
254. നല്ലതു പറയുന്ന മന്ത്രിമാർ ഉണ്ടെങ്കിൽ രാജാവിന്എന്ത്ഉണ്ടാകില്ല എന്നാണ് സുഗ്രീവൻ പറയുന്നത്? ആരെപ്പറ്റി?
രാജാവിന് ആപത്തുണ്ടാകില്ല എന്ന്. ഹനുമാനെക്കുറിച്ച്
255. ചന്ദ്രൻ എന്തിനെപ്പോലെയായി എന്നാണ് ശ്രീരാമൻ പരിതപിക്കുന്നത്? എന്ത് കാരണത്താലാണ്?
ചന്ദ്രൻ സൂര്യനെപ്പോലെയായി. സീത പിരിഞ്ഞതുകാരണം
256. സുഗ്രീവനോട് എന്ത് പറയാനാണ് രാമൻ ലക്ഷ്മണനോട് നിർദ്ദേശിക്കുന്നത്?
പ്രതിജ്ഞ പാലിക്കണം. അല്ലെങ്കിൽ ജ്യേഷ്ഠന്റെ ഗതി ഉണ്ടാകും എന്ന് പറയാൻ
257. ലക്ഷ്മണൻ സുഗ്രീവന്റെ പ്രതിഞ്ജയെപ്പറ്റി ഓർമ്മിപ്പിക്കാൻ കിഷ്കിന്ധയിലെത്തുമ്പോൾ ആരാണ് സ്വീകരിക്കുന്നത്?
അംഗദൻ
258.ലകാഷ്മണന്റെ കോപത്തെ ശമിപ്പിക്കാൻ സുഗ്രീവൻ ആരെയാണ് അയക്കുന്നത്?
താരയെ
259. ചാപല്യമേറുമിജ്ജാതികൾക്കോർക്കണം...
ആർക്ക്? ആര് ആരോട് പറഞ്ഞു?
വാനരന്മാർക്ക്. താര ലക്ഷ്മണനോട്
260. എത്രനിളിൽ സീതാന്വേഷണം പൂർത്തിയാക്കി വരാനാണ് സുഗ്രീവൻ വാനരന്മാരോട് ആജ്ഞാപിക്കുന്നത്?
മുപ്പത് നാൾ
261. ഹനുമാന്റെ കയ്യിൽ രാമൻ എന്താണ് കൊടുക്കുന്നത്?
രാമനാമാംഗിതമായ മോതിരം
263. വാനരന്മാർ സീതാന്വേഷണസമയം ഏത് തപസ്വിനിയെയാണ് കാണുന്നത്?
സ്വയംപ്രഭ
264. സ്വയംപ്രഭ ആരുടെ സഖിയായിരുന്നു?
വിശ്വകർമ്മാവിന്റെ പുത്രി ഹേമയുടെ. നൃത്തം കൊണ്ട് പരമേശ്വരനെ തൃപ്തിപ്പെടുത്തിയ ഹേമയ്ക്ക ശിവൻ ദിവ്യമായ വാസസ്ഥലം നൽകുന്നു
265. സ്വയംപ്രഭ ഗുഹാവാസം ഉപേക്ഷിച്ച് എങ്ങോട്ടാണ് പോകുന്നത്?
ശ്രീരാമനെ കാണാൻ. പോകുന്നതിനു മുന്പ് വാനരന്മാരെ ഗുഹയിൽ നിന്ന് കാട്ടിലേക്ക് അയക്കുന്നു
266.സ്വയംപ്രഭയോട് എവിടെ പോയി ധ്യാനം ചെയ്യാനാണ് ശ്രീരാമൻ നിർദ്ദേശിക്കുന്നത്?
ബദര്യാശ്രമത്തിൽ (ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടൻ
നാരായണപദം പ്രാപിച്ചിതവ്യയം)
Comments
Post a Comment