രാമായണം പ്രശ്നോത്തരി -29
രാമായണം പ്രശ്നോത്തരി -29
തീയതി 13-08-2020
........................................
419. ഭൂമിയുടെ ഭാരം പാതിയും പോയി എന്ന് നാരദൻ സ്തുതിക്കുന്നത് ആരുടെ വധത്തിനുശേഷമാണ്?
കുംഭകർണ്ണന്റെ
420. യുദ്ധത്തിനു പോകുന്നതിനു മുമ്പ് ഇന്ദ്രജിത്ത് എവിടെയാണ് പോകുന്നത്? എന്തിന്?
നികുംഭില. ശിവന്റെ അനുഗ്രഹം വാങ്ങാൻ
421. മേഘനാഥൻ ഏത് അസ്ത്രം ആണ് ശത്രുസൈന്യത്തിനുമേൽ പ്രയോഗിക്കുന്നത്?
ബ്രഹ്മാസ്ത്രം
22. മേഘനാദന്റെ അസ്ത്രമേറ്റ് വാനരസൈന്യത്തിന് എന്തുസംഭവിക്കുന്നു?
വാനരസൈന്യം മരിച്ചുവീഴുന്നു. മർക്കടന്മാരിരുപത്തൊന്നുവെള്ളവും, അർക്കതനയനും(സുഗ്രീവൻ) വീഴുന്നു.
423. മേഘനാദൻ വിജയിച്ചശേഷം ഹനുമാൻ എന്തു ചെയ്യുന്നു?
മരിച്ചവരുടെ കൂട്ടത്തിൽ പ്രാണൻഉള്ളവർ ഉണ്ടോയെന്ന് ഹനുമാൻ തിരയുന്നു
424. ഹനുമാൻ യുദ്ധക്കളത്തിൽ ആരെയാണ് കാണുന്നത്?
വിഭീഷണനെ
425. നിന്നുടെ ജീവനുണ്ടോ കവിപുംഗവ?
ആര് ആരോട് ചോദിക്കുന്നു?
വിഭീഷണൻ ജാംബവാനോട് ചോദിക്കുന്നു
426. ജാംബവാൻ വിഭീഷണനോട് എന്താണ് ചോദിക്കുന്നത്?
ഹനുമാൻ ജീവനോടെ ഉണ്ടോ എന്ന്
427. മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-. റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ
ആര് പറഞ്ഞു?
ജാംബവാൻ
428. എവിടെ പോകാനാണ് ജാംബവാൻ ഹനുമാനോട് നിർദ്ദേശിക്കുന്നത്?
കൈലാസത്തിൽ
429. കൈലാസത്തിൽ എവിടെയാണ് ഔഷധമുള്ളത്?
ഋഷഭാദ്രിയിൽ
430. നാലു ദിവ്യൗഷധങ്ങളുടെ പേര് എന്താണ്?
വിശല്യകരണി, സന്ധാനകരണി, സുവർണ്ണകരണി, മൃതസഞ്ജീവനി
431. ദിവ്യൗഷധം തേടിപ്പോയ ഹനുമാന്റെ മാർഗ്ഗം മുടക്കാൻ രാവണൻ ആരോടാണ് നിർദ്ദേശിക്കുന്നത്?
കാലനേമിി
432. കാലനേമി രാവണന് എന്ത് ഉപദേശമാണ് നൽകുന്നത്?
സീതയെ രാമന് കൊടുത്തിട്ട് വിഭീഷണനെ രാജാവാക്കണം. എന്നിട്ട് കാട്ടിൽ പോയി തപസ്സുചെയ്യണം
433. തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു തന്റെ വശത്താക്കുമാത്മാവിനെയവൾ
ആര്? ഇത് ആര് ആരോട് പറയുന്നു?
മായ. കാലനേമി രാവണനെ ഉപദേശിക്കുന്നു
434. കാലനേമിയുടെ ഉപദേശം കേട്ട് രാവണൻ എങ്ങനെ പ്രതികരിക്കുന്നു?
ക്രുദ്ധനായി വാളുമിയി തലവെട്ടാൻ ഒരുങ്ങി
435. കാലനേമി ഹനുമാന്റെ മാർഗ്ഗം മുടക്കാൻ എന്താണ് ചെയ്യുന്നത്?
ഹിമാലയത്തിനരുകിൽ ആശ്രമം ഉണ്ടാക്കി മുനിയുടെ വേഷത്തിൽ അവിടെ യാഗം ചെയ്യുന്നതായ ഭാവിച്ചു
436. ഹനുമാൻ കാലനേമിയുടെ കൃതൃമ ആശ്രമത്തിൽ ചെന്നത് എന്തിനാണ്?
ദാഹം തീർക്കാൻ
437. കാലനേമി ഹനുമാനോട് മരിച്ച വാനരന്മാർക്ക് എന്ത് സംഭവിച്ചു എന്നാണ് പറയുന്നത്?
കാലനേമി തന്റെ ദിവ്യദൃഷ്ടികൊണ്ട് വാനരന്മാരും, ലക്ഷ്മണനും ജീവിച്ചു വന്നതായി കണ്ടെന്ന് ഹനുമാനോട് പറയുന്നു
438. വെള്ളം കുടിക്കാൻ നദിക്കരയിൽ എത്തിയ ഹനുമാനെ ആരാണ് ആക്രമിക്കുന്നത്?
മകരി എന്ന രാക്ഷസി
439. മകരി ആരായിരുന്നു. ഹനുമാനോട് എന്താണ് പറയുന്നത്?
അപ്സര സ്ത്രീ. മുനിയുടെ ശാപംമൂലം രാക്ഷസി ആയി. ഹനുമാൻ വധിച്ചതുമൂലം ശാപമോക്ഷം ലഭിച്ചു.
കാലനേമി രാക്ഷസനാണെന്നും, മാർഗം മുടക്കാൻ വന്നതാണെന്നും ഹനുമാനോട് പറയുന്നു
Comments
Post a Comment