രാമായണം പ്രശ്നോത്തരി- 23

 രാമായണം പ്രശ്നോത്തരി- 23

തീയതി 07-08-2020

...................................

313. ആരുടെ കഥ വിവരിച്ചു കൊണ്ടാണ് ഹനുമാൻ സീതയുടെ അടുത്ത് ചെല്ലുന്നത്?

രാമകഥ. 

314. സുചിരതരമൊരുപൊഴുതുറങ്ങാത ഞാനിഹ

സ്വപ്നമോ കാണ്മതിന്നവകാശമില്ലല്ലോ

ആരുടെ ആത്മഗതമാണ്?

സീതയുടെ. ഹനുമാന്റെ രാമകഥ കേട്ടപ്പോൾ

315. ശ്രീരാമൻ അടയാളമായി സീതയ്ക്കുനൽകുവാൻ എന്താണ് ഹനുമാന് നൽകിയത്?

രാമന്റെ പേര് പതിപ്പിച്ച മോതിരം

316. അതിനിടയിൽ വരുവതിനു വേലചെയ്തീടു നീ-

യത്രനാളും പ്രാണനെദ്ധരിച്ചീടുവൻ?

എത്ര നാൾ? ആര് ആരോട് പറഞ്ഞു?

രണ്ടുമാസം. സീത ഹനുമാനോട് പറയുന്നു

317. സീത അടയാളമായി രാമനുനൽകാൻ ഹനുമാന് എന്താണ് കൊടുത്തത്? 

ചൂഢാരത്നം

318. അടയാളവാക്യത്തിൽ ആരുടെ പേരാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്? എവിടെ വച്ച് നടന്ന സംഭവമാണ് പറയുന്നത്

പഞ്ചവടിയിൽ. ഇന്ദ്രതനയനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയുടെ കാൽ കൊത്തിപ്പൊട്ടിക്കുന്നു. രാമൻ അമ്പെയ്യാൻ മുതിരുമ്പോൾ മാപ്പപേക്ഷിച്ചു ന്നു. കുലച്ച അമ്പിനാൽ ജയന്തന്റെ ഒരു കണ്ണ് നഷ്ടമാക്കുന്നു

319. കാക്കയുടെ രൂപത്തിൽ വന്ന ഇന്ദ്രപുത്രനെ രാമൻ എന്തു ചെയ്തു?

ഒരു കണ്ണ് അമ്പിനാൽ നഷ്ടമാക്കുന്നു

320. രാക്ഷസൻമാർ പർവ്വതതുല്യമായ ആകാരം ഉള്ളവരാണെന്നും, അവരോട് നിങ്ങളെങ്ങനെ എതിർക്കും എന്ന് സീത ചോദിച്ചപ്പോൾ ഹനുമാൻ

 എന്തുചെയ്തു?

പർവ്വതാകാരനായി നിൽക്കുന്നു

321. ലങ്കാമർദ്ദനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു?

രാവണനെ കാണുക

322. ഏത് രാവണപുത്രനെയാണ് ലങ്കാമർദ്ദനസമയം ഹനുമാൻ വധിക്കുന്നത്?

അക്ഷൻ

323. ആരാണ് ഹനുമാനെ ലങ്കാമർദ്ദനസമയം ബന്ധിപ്പിക്കുന്നത്? ഏത് അസ്ത്രം ആണ് പ്രയോഗിക്കുന്നത്?

ബ്രഹ്മാസ്ത്രം ഉപയോഗിച്ച് ഇന്ദ്രജിത്ത്

324. രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു

രാമദൂതന്നു ബന്ധം ഭവിക്കുമോ?

ആരുടെ ആത്മഗതമാണ്?

ഹനുമാന്റെ. മേഘനാദനാൽ ബന്ധിക്കപ്പെടുമ്പോൾ

325. മരണ ജനിമയ വികൃതി ബന്ധമില്ലാതോർക്ക്

അടുത്ത വരി എഴുതുക?

മറ്റുള്ള ബന്ധനംകൊണ്ടെന്തു സങ്കടം

326. ഹനുമാനോട് ലങ്കയിൽ വന്നതിന്റെ കാരണങ്ങൾ ചോദിച്ചറിയാൻ രാവണൻ ആരോടാണ് നിർദ്ദേശിക്കുന്നത്?

പ്രഹസ്തനോട്

327. ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാർക്ക് നീ

ഏത് സഭ? ആര് ആരോട് പറഞ്ഞു?

പ്രഹസ്തൻ രാവണസഭയെക്കുറിച്ച് ഹനുമാനോട് പറയുന്നു. 

328.ദശനിയുതശതവയസി ജീർണ്ണനെന്നാകിലും

അടുത്ത വരി എഴുതുക

ദേഹികൾക്കേറ്റംപ്രിയം ദേഹമോർക്ക നീ

ഹനുമാൻ രാവണനോട് പറയുന്നു

329. രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ

രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!

ആര് ആരോട് പറഞ്ഞു?

ഹനുമാൻ രാവണനോട് പറയുന്നു

330. ഹനുമാന്റെ ഉപദേശം കേട്ട രാവണൻ എന്തു ചെയ്യാനാണ് ആജ്ഞാപിക്കുന്നത്?

ഹനുമാനെ വധിക്കാൻ

331. തന്റെ ചെറുവിരലിനുപോലും ഒത്തുവരില്ല എന്ന് ഹനുമാൻ എന്നതിനെക്കുറിച്ചാണ് പറയുന്നത്?

നൂറായിരം രാവണന്മാർ ഒരുമിച്ചു വന്നാലും തന്റെ ചറുവിരലിനത്ര വരില്ല എന്ന് ഹനുമാൻ രാവണസഭയിൽ പറയുന്നു

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32