രാമായണം പ്രശ്നോത്തരി -31

 രാമായണം പ്രശ്നോത്തരി -31

തീയതി 15-08-2020

.......................................

463. കുരങ്ങന്മാർ എന്തറിയുന്നു വിഭോ!

ആര് എന്നതിനെക്കുറിച്ച് പറയുന്നു?

വിഭീഷണൻ, സീതാദേവി കൊല്ലപ്പെട്ടു എന്ന് വാനരന്മാർ, ഹനുമാന്റെ നേതൃത്വത്തിൽ വന്ന് ശ്രീരാമനെ അറിയിക്കുമ്പോൾ, പറയുന്നു. ഇന്ദ്രജിത്തിന്റെ മായയാണ് ഇതെന്ന് വിഭീഷണൻ പറയുന്നു

464. രാഘവൻതന്നോടെതിർത്തു യുദ്ധം ചെയ്തു  വൈകുണ്ഠരാജ്യമനുഭവിച്ചീടുവൻ    ആര് ആരോട് പറഞ്ഞു?  

രാവണൻ മണ്ഡോദരിയോട്                       

465. ഇക്കണക്കേ യുദ്ധമാശുചെയ്തീടുവാൻ നാരായണനും പരമേശ്വരനുമൊഴിഞ്ഞാരുമില്ലന്നു കേൾപ്പുണ്ടുഞാൻ മുന്നമേ

ആര് ഏത് യുദ്ധത്തെക്കുറിച്ച് പറയുന്നു?

രാമരാവണയുദ്ധത്തെക്കുറിച്ച് നാരദൻ സ്തുതിക്കുന്നു

466. രാവണനെ പേപ്പെരുമാൾ (ഭ്രാന്തൻരാജാവ്) എന്ന് വിശേഷിപ്പിക്കുന്നതാരാണ്?

ലങ്കയിലെ രാക്ഷസസ്ത്രീകൾ

467. രാവണനും ബത! രാഘവനും കൂടി.             മേവുക ഭൂമിയിലെന്നുള്ളതില്ലിനി

ആര് പറയുന്നു

ശ്രീരാമൻ

468. ലക്ഷ്മണൻ എങ്ങനെയാണ് യുദ്ധക്കളത്തിൽ വീഴുന്നത്. എങ്ങനെയാണ് ആലസ്യം തീർക്കുന്നത്?

രാവണൻ എറിഞ്ഞ വേൽ കൊണ്ട്. മുമ്പ് ചയ്തതുപോലെ ഹനുമാനോട് ദിവ്യൗഷധം കൊണ്ടുവരാൻ സുഷേണൻ പറയുന്നു. ഹനുമാൻ ഒരിക്കൽ കൂടി പർവ്വതത്തെ കൊണ്ടുവരുന്നു

469. ആരാണ് രാവണനോട് യുദ്ധംചെയ്യാൻ രാമന് തേർ കൊണ്ടുവരുന്നത്?

ഇന്ദ്രന്റെ തേർ തേരാളിയായ മാതലി കൊണ്ടുവരുന്നു

470. രാമരാവണയുദ്ധമധ്യേ ആരാണ് രാമന്റെ തേരിൽ വരുന്നത്?

അഗസ്ത്യ മുനി

471. അഗസ്ത്യ മുനി എന്തുമന്ത്രമാണ് പറഞ്ഞുകൊടുക്കുന്നത്?

ആദിത്യ ഹൃദയം

472. രാമരാവണയുദ്ധം തുടങ്ങി എത്രാമത്തെ ദിവസമാണ് രാമൻ രാവണനെ വധിക്കുന്നത്?

ഏഴാമത് നാൾ

473. ഏത് അസ്ത്രം രാവണനുമേൽ പ്രയോഗിക്കാനാണ് മാതലി രാമനോട് പറയുന്നത്?

ബ്രഹ്മാസ്ത്രം

474. വീരരായുള്ള രാജാക്കൾധർമ്മം നല്ല        പോരിൽ മരിക്കുന്നതെന്നറിയേണമേ!

ആര് ആരെക്കുറിച്ച് ആരൊട് പറഞ്ഞു?

രാവണൻ വധിക്കപ്പെട്ടപ്പോൾ ദു:ഖിതനായ വിഭീഷണനോട് രാമൻ പറയുന്നു

475. രാവണന്റെ പാപങ്ങൾ എല്ലാം അറ്റു എന്ന് രാമൻ പറയുന്നത് എന്തുകൊണ്ടാണ്?

രാമബാണമേറ്റ് യുദ്ധത്തിൽ മരിച്ചതുകാരണം

476. രാവണൻ വധിക്കപ്പെട്ട ശേഷം ആരാണ് ലങ്കയിലെ രാജാവാകുന്നത്? ആരാണ് അഭിഷേകം നടത്തുന്നത്?

വിഭീഷണൻ. ലക്ഷ്മണൻ അഭിഷേകം നടത്തുന്നു

477. എത്രകാലം വിഭീഷണൻ ലങ്കേശനായി വാഴണമെന്നാണ് ലക്ഷ്മണൻ ആശംസിക്കുന്നത്?

ഭൂമി, ചന്ദ്രൻ, സൂര്യൻ, രാമകഥ. ഇവയുള്ളകാലം ലങ്കാധിപനായിരിക്കാൻ

478. സീത എന്തിനാണ് അഗ്നി ജ്വലിപ്പിക്കാൻ പറയുന്നത്? 

ഭർത്താവല്ലാതെ ഒരു പുരുഷനെ മനസ്സിൽ നിരൂപിച്ചിട്ടില്ല എന്ന് തെളിയിക്കാൻ

479. ആരെയാണ് രാവണവധത്തിനുശേഷം ലങ്കയിൽ വച്ച് രാമനെ കാണാൻ ഇന്ദ്രൻ കൂട്ടിക്കൊണ്ടു വരുന്നത്?

ദശരഥനെ

480.എന്നെക്കനിവോടുപൂജിച്ചതിൻഫലം           വന്നുകൂടും കപിവീരരെപ്പൂജിച്ചാൽ

ആര് ആരോട് പറഞ്ഞു?

രാമൻ വിഭീഷണനോട് പറയുന്നു. വിഭീഷണന്റെ ആതിഥ്യം സ്വീകരിക്കണം എന്ന് അപേക്ഷിക്കുമ്പോൾ. ഭരതനെക്കാണാതെ മറ്റൊന്നും ചേയ്യില്ല എന്നും പറയുന്നു

481. എങ്ങനെയാണ് രാമൻ അയോധ്യയിലേക്ക് ലങ്കയിൽനിന്ന് സഞ്ചരിച്ചത്?

പുഷ്പകവിമാനത്തിൽ വിഭീഷണനും, വാനരന്മാരും ചേർന്ന്

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32