രാമായണം പ്രശ്നോത്തരി -26
രാമായണം പ്രശ്നോത്തരി -26
തീയതി 10-08-2020
361. ശുകൻ ആരോടാണ് രാവണന്റെ സന്ദേശം അറിയിക്കുന്നത്?
സുഗ്രീവനോട്
362.ദേവാദികളാലുമപ്രാപ്യമായോന്നു
കേവലമെന്നുടെലങ്കാപുരമെടോ
ആര് ആരോട് പറഞ്ഞു
ശുകൻ, രാവണൻ പറഞ്ഞയച്ച സന്ദേശം സുഗ്രീവനോട് പറഞ്ഞു
363. രാവണൻ സുഗ്രീവനോട് എന്തുചയ്യാനാണ് സന്ദേശം അയക്കുന്നത്?
കിഷ്കിന്ധയിലേക്ക് തിരികെ പോകാൻ
364. വാനരന്മാർ ശുകനെ എന്തുച്യ്യുന്നു?
മർദ്ദിക്കുന്നു
365. ശുകനെ എന്തു ചെയ്യാനാണ് രാമൻ നിർദ്ദേശിക്കുന്നത്?
പിടിച്ചുകെട്ടാൻ പറയുന്നു. താൻ പറയാതെ വിടരുത് എന്നും പറയുന്നു
366. കടൽ കടക്കാൻ ആരെ സേവിക്കാനാണ് സുഗ്രീവലക്ഷ്മണാദികൾ രാമനോട് പറയുന്നത്?
സാഗരത്തെ (വരുണനെ)
367. എത്രനാൾ രാമൻ സാഗത്തെ ഉപാസിച്ചു?
മൂന്ന് അഹോരാത്രം (മൂന്ന് രാത്രിയും പകലും)
368. ഇളകാതിരുന്ന വാരിധിയെ എന്തുചെയ്യുമെന്നാണ് രാമൻ പറഞ്ഞത്?
അമ്പെയ്ത് വറ്റിക്കും എന്ന്. അങ്ങനെ വാനരസേന ലങ്കയിലേക്ക് നടന്നുപോകും എന്ന്. അപ്പോൾ പ്രത്യക്ഷനായി വരുണൻ രാമനുമുന്നിൽ വജ്രങ്ങൾ വച്ചു
369. കുലച്ച അമ്പ് എന്തുചെയ്യാനാണ് വരുണൻ പറയുന്നത്?
ദ്രുമകുല്യം എന്ന് സ്ഥലത്ത് വസിക്കുന്ന രാക്ഷസരെ വധിക്കാൻ
370. സേതുബന്ധനം ആരാൽ നടത്താനാണ് വരുണൻ പറഞ്ഞത്?
നളൻ (വിശ്വകർമ്മാവിന്റെ പുത്രൻ)
371. സേതുബന്ധനം തുടങ്ങിയ സ്ഥലത്തിന് രാമൻ എന്തു പേരാണ് ഇടുന്നത്?
രാമേശ്വരം
372. സേതുബന്ധം കണ്ടു രാമേശ്വരനെയും ഭജിക്കുന്നവർക്ക് എന്ത് സംഭവിക്കുമെന്നാണ് രാമൻ പറയുന്നത്?
ബ്രഹ്മഹത്യാദിപാപങ്ങൾ ഇല്ലാതായി മുക്തി ലഭിക്കും
373. എത്രനാൾ കൊണ്ടാണ് സേതുബന്ധനം പൂർത്തിയാക്കുന്നത്?
അഞ്ചുനാൾ
374. ലങ്കയിലേക്ക് ശ്രീരാമൻ ആരുടെ ചുമലിൽ ഇരുന്നുകൊണ്ടാണ് പ്രവേശിച്ചത്? എവിടെയാണ് ആദ്യം പ്രവേശിച്ചത്?
ഹനുമാന്റെ ചുമലിൽ. സുബേലാചലം
375. ആരെയാണ് രാവണനോട് കാര്യങ്ങൾ പറയാൻ രാമൻ അയക്കുന്നത്?
ശുകനെ
376. സീതയെനൽകീടുകൊന്നുകി,ലല്ലായ്കി-
ലേതുമേവൈകാതെ യുദ്ധം തുടങ്ങുക
ആര് ആരോട് പറഞ്ഞു?
ശുകൻ ശ്രീരാമന്റെ സന്ദേശം രാവണനെ അറിയിക്കുന്നു
377. കാലനും പേടിച്ചു മണ്ടുമവനോടു..
ആര് ആരെക്കുറിച്ച് ആരൊട് പറയുന്നു?
അഗ്നിപുത്രനായ നീലൻ (വാനരസൈന്യത്തിന്റെ സേനാധിപതി)
378. ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവാംശസംഭവന്മാരിലരേവരും
ആര്?
സുഗ്രീവനും, വാനരസൈന്യവും
Comments
Post a Comment