രാമായണം പ്രശ്നോത്തരി-30

രാമായണം പ്രശ്നോത്തരി-30

തീയതി 14-08-2020.                .         ........................................... 

 440. മകരിപറഞ്ഞതനുസരിച്ച് ഹനുമാൻ കാലനേമിയെ എന്തുചെയ്തു?

അടിച്ചുകൊന്നു

441. ഔഷധം കാണാൻസാധിക്കാഞ്ഞതുകൊണ്ട് ഹനുമാൻ എന്താണ് ചെയ്യുന്നത്?

ഋശ്യമൂകാചലം മുഴുവനോടെ എടുത്തു പോകുന്നു

442. ഔഷധത്തിന്റെ കാറ്റുതട്ടിയപ്പോൾ വാനരസേനയ്ക്ക് എന്തുസംഭവിച്ചു?

എല്ലാവർക്കും ജീവൻതിരിച്ചുകിട്ടി

443. ആവശ്യം കഴിഞ്ഞശേഷം ഋഷഭാദ്രിയെ ഹനുമാൻ എന്തു ചെയ്തു?

തിരികെ ഹിമാലയത്തിൽ ഇരുന്നിടത്ത് കൊണ്ടുവച്ചു

444. ദിവ്യൗഷധംമൂലം രാക്ഷസന്മാർ ജീവിക്കാതിരുന്നത് എന്തുകൊണ്ടാണ്?

രാവണന്റെ നിർദ്ദേശപ്രകാരം മരിച്ചരാക്ഷസന്മാരെ കടലിൽ എറിയുന്നു. അതിനാൽ അവർ ജീവിച്ചില്ല

445. ഇന്ദ്രജിത്ത് പിന്നെയും യുദ്ധത്തിനുവരുമ്പോൾ ലക്ഷ്മണൻ രാമനോട് എന്താണ് പറയുന്നത്? രാമൻ എന്ത് മറുപടി പറഞ്ഞു?

ഇന്ദ്രജിത്ത് കൂടെക്കൂടെ മറഞ്ഞുനിന്ന് നമ്മളെ ആക്രമിക്കുന്നു. ബ്രഹ്മാസ്ത്രം ഇന്ദ്രജിത്തിനുമേൽ പ്രയോഗിക്കാൻ രാമനോട് ലക്ഷ്മണൻ പറയുന്നു. നേരിൽ യുദ്ധം ചെയ്യാത്തവരുടെമേൽ ബ്രഹ്മാസ്ത്രം ഉപയോഗിക്കരുത് എന്ന് രാമൻപറയുന്നു

446. ഇന്ദ്രജിത്ത് തേരിൽ ആരെയാണ് യുദ്ധക്കളത്തിൽ കൊണ്ടുവരുന്നത്? എന്താണ് ചെയ്യുന്നത്?

മായാസീതയെ തേരിൽ വച്ച് കൊണ്ടുവന്ന് വാനരന്മാരുടെ മുന്നിൽവച്ച് കൊല്ലുന്നു

447. സീതയെ വധിക്കുന്നത് കണ്ട് വാനരന്മാർ എന്തുചെയ്തു?

ദു:ഖാർത്തരായി യുദ്ധത്തിൽ നിന്ന് പിൻവാങ്ങി രാമന്റെ അടുത്ത് പോയി സീത വധിക്കപ്പെട്ടു എന്ന് അറിയിക്കുന്നു.

448. ഇത് ഇന്ദജിത്തിന്റെ മായയാണെന്ന് പഴയുന്നത്  ആരാണ്? 

വിഭീഷണൻ. 

449. ഇന്ദ്രജിത്ത് മായാസീതയെ വധിച്ചത് എന്തിനെന്നാണ് വിഭീഷണൻ പറയുന്നത്?

ഇന്ദ്രജിത്ത് നികുംഭിലയിൽ പോകാൻവേണ്ടി ശ്രദ്ധതിരിക്കാൻ ആണ് ഇത് ചെയ്തത് എന്ന് പറയുന്നു

450. ഗോത്രവിനാശം വരുത്തും ജനങ്ങൾക്കു   പാർത്തുകണ്ടോളം ഗതിയില്ല നിർണ്ണയം         ആര് ആരോട് പറഞ്ഞു?

ഇന്ദ്രജിത്ത് വിഭീഷനോട് പറഞ്ഞു

451. ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ-                        നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം       

ആര് ആരോട് പറഞ്ഞു?

ഇന്ദ്രജിത്ത് വിഭീഷണനോട് പറയുന്നു

452. വംശത്തെ സൂര്യവംശകുലജാതനായ രാമന്റെ അനുഗ്രഹത്താൽ ഞാൻ രക്ഷിക്കും

ആര് ആരോട് പറഞ്ഞു?

വിഭീഷണൻ ഇന്ദജിത്തിനോട് പറയുന്നു

453. പണ്ടുലോകത്തിങ്കലിങ്ങനെയുള്ള പോ-    രുണ്ടായതില്ലിനിയുണ്ടാകയുമില്ല

ആര് ഏത് പോരിനെക്കുറിച്ച് പറയുന്നു?

ദേവഗണങ്ങൾ. ലക്ഷ്മണനും ജന്ദ്രജിത്തിനും ഇടയിൽ നടന്ന യുദ്ധം

454. ആരാണ് ഇന്ദജിത്തിനെ വധിക്കുന്നത്? ഏത് അസ്ത്രമാണ് ഉപയോഗിക്കുന്നത്?

ലക്ഷ്മണൻ. ബ്രഹ്മാസ്ത്രം

455. രാവണി യുദ്ധേ മരിച്ചതുകാരണം                രാവണൻതാനും മരിച്ചാനറിക നീ                  ആര് ആരോട് പറഞ്ഞു?

വിഭീഷണൻ രാമനോട് പറയുന്നു

456. നമ്മെയും പേടിയില്ലാർക്കുമിനി മമ.         ജന്മവും നിഷ്ഫലമായ്വന്നതീശ്വരാ!

ആര് വിലപിക്കുന്നു?

രാവണൻ. ഇന്ദ്രജിത്ത് വധിക്കപ്പെട്ടത്അറിയുമ്പോൾ

457. ഏത് കുലത്തിൽ ജനിച്ചവനാണ് രാവണൻ എന്നാണ് സുപാർശ്വൻ പറയുന്നത്?

ബ്രഹ്മകുലത്തിൽ (ബ്രഹ്മാവിന്റെ വംശം)

458. മേഘനാദന്റെ മരണം അറിഞ്ഞ് രാവണൻ എന്തു ചെയ്യാനാണ് ഒരുമ്പെടുന്നത്?

സീതയെ വധിക്കാൻ ഒരുമ്പെടുന്നു. സുപാർശ്വൻ തടുക്കുന്നു

459. യുദ്ധമധ്യേ യാഗം ചെയ്യാൻ ആരാണ് രാവണനെ ഉപദേശിക്കുന്നത്?

ശുക്രമുനി. ഗുഹയുണ്ടാക്കി യാഗം നടത്തിയാൽ ആർക്കും തോല്പിക്കാൻ സാധിക്കില്ല. അഗ്നികുണ്ഠത്തിൽ നിന്ന് ബാണങ്ങൾ, അമ്പുകൾ, കുതിരകൾ, രഥങ്ങൾ മുതലായവ ലഭിക്കും. പിന്നെ ആരാലും തോല്പിക്കാൻ സാധിക്കില്ല എന്ന് പറയുന്നു

460. രാവണൻ യാഗം തുടങ്ങിയെന്നും അത് ഉടനെ മുടക്കണം എന്നും പറയുന്നത് ആര്?

വിഭീഷണൻ. യാഗശാലയിൽനിന്ന് പുക ഉയരുന്നതുകണ്ട് പറയുന്നു

461. എങ്ങനെയാണ് യാഗം അലങ്കോലപ്പെടുത്തുന്നത്?

വാനരന്മാർ മണ്ഡോദരിയെ രാവണന്റെ മുന്നിൽവച്ച് അപമാനിക്കാൻ ശ്രമിക്കുന്നു.

62. തന്നെ രാമൻ കൊല്ലുകയാണെങ്കിൽ സീതയെ എന്തു ചെയ്യണമെന്നാണ് രാവണൻ മണ്ഡോദരിയോട് പറയുന്നത്?

സീതയെ കൊന്നുകളയാൻ രാവണൻ മണ്ഡോദരിയോട് പറയുന്നു

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32