രാമായണം പ്രശ്നോത്തരി - 24

 രാമായണം പ്രശ്നോത്തരി - 24

തീയതി 08.08.2020

........................................

332. ഇവിടെ നിശിചരരൊരുവരായുധപാണിയാ-യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ

ആര് ആരെക്കുറിച്ച് പറഞ്ഞു?

രാവണസഭയിൽവച്ച് ഹനുമാനെ കൊല്ലുവാൻ രാവണൻ ഭടന്മാരോട് ആജ്ഞാപിക്കുന്നു

333. ദുതനെ കൊല്ലരുത് എന്ന് പറയുന്നത് ആരാണ്?

വിഭീഷണൻ

334. ഹനുമാനെ എന്തു ചെയ്യണമെന്നാണ് വിഭീഷണൻ ഉപദേശിക്കുന്നത്? കൊന്നാൽ എന്തുസംഭവിക്കും എന്ന് പറയുന്നു?

അടയാളം ഉണ്ടാക്കി വിട്ടയക്കണം എന്ന്. ഹനുമാൻ വധിക്കപ്പെട്ടാൽ ഇവിടെ നടന്നത് എങ്ങനെ രാമൻ അറിയും എന്ന് വിഭീഷണൻ ചോദിക്കുന്നു

335. ലങ്കാദഹനം ആരുടെയൊക്കെ വാസസ്ഥലങ്ങളെ ബാധിച്ചില്ല?

സീതാദേവിയുടെ വാസസ്ഥലത്തയും, വിഭീഷണന്റെ കൊട്ടാരത്തെയും

336. തനയ ധന ദാര മോഹാർത്തരെന്നാകിലും

താപത്രയാനലനെക്കടന്നീടുന്നു.

താപത്രയങ്ങൾ ഏതൊക്കെ ആണ്?

ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം

337. ലങ്കയിൽ നിന്ന് മടങ്ങുന്നതിനുമുമ്പ്  ഹനുമാൻ എന്തു ചെയ്യാമെന്നാണ് സീതയോട് പറയുന്നത്? സീതയുടെ മറുപടി എന്തായിരുന്നു?

തോളിലേറ്റി രാമന്റെ അടുത്തെത്തിക്കാം എന്ന്. അങ്ങനെ ചെയ്താൽ രാമന്റെ യശസ്സിനെ ബാധിക്കും എന്ന് സീത മറുപടി പറയുന്നു

338. എന്താണ് മധുവനം?

സുഗ്രീവന്റെ ഉദ്യാനം. മാതുലനായ ദധിമുഖനാൽ പരിപാലിക്കപ്പെടുന്നു

339.  വഹ്നിയിൽ ചാടേണമെന്നു ചൊല്ലീടിലും

പിന്നെയാമെന്നു ചൊല്ലുന്നവരില്ലിവർ

ആര് ആരെക്കുറിച്ച് ആരോട് പറയുന്നു?

വാനരസൈന്യത്തെക്കുറിച്ച് സുഗ്രീവൻ രാമനോട് പറയുന്നു

340.  ലങ്ക എത്രവിസ്താരമുള്ളതാണെന്നാണ് ഹനുമാൻ പറയുന്നത്?

ഏതാണ്ട് എഴുന്നൂറു യോജന

341. ഏത് പർവ്വതത്തിന്റെ മുകളിലാണ് ലങ്ക സ്ഥിതിചെയ്യുന്നത്? 

ത്രികൂടാചലം

342. എത്രത്തോളം രാക്ഷസ സൈന്യത്തെ കൊന്നൊടുക്കി എന്നാണ് ഹനുമാൻ പറയുന്നത്?

നാലിൽഒന്ന്

343. യുദ്ധയാത്രയിൽ ആരാണ് മുന്നിൽ നടക്കുന്നത്?

ശ്രീരാമൻ ഹനുമാന്റെ തോളിൽ

344. ദു:ഖിയെന്നും സുഖിയെന്നുമെല്ലാം

ആരാണ് ചിന്തിക്കുന്നത്?

അബുധന്മാർ (അജ്ഞാനികൾ)

345. കാലനെപ്പോരിൽ ജയിച്ച ഭവാനുണ്ടോ

കാലദണ്ഡത്താലൊരു ഭയമുണ്ടാവൂ

ആര് ആരോട് പറഞ്ഞു?

മന്ത്രിമാർ രാവണനോട് പറയുന്നു

346. രാവണന് ചന്ദ്രഹാസം ആരാണ് കൊടുത്തത്?

ഇന്ദ്രൻ

347. അഗ്നിക്കണ്ടു മോഹിച്ചു ശലഭങ്ങൾ

മഗ്നമായ് മൃത്യു ഭവിക്കുന്നിവ്വണ്ണം

കുംഭകർണ്ണൻ എന്തിനാണ് ഇങ്ങനെ പറയുന്നത്?

രാവണൻ സീതയെ അമിതമായി മോഹിക്കുന്നതിനെതിരായി കുംഭകർണ്ണൻ പറയുന്നു

Comments

Popular posts from this blog

രാമായണം പ്രശ്നോത്തരി-1

രാമായണം പ്രശ്നോത്തരി -29

രാമായണം പ്രശ്നോത്തരി -32