Posts

രാമായണം പ്രശ്നോത്തരി -17

രാമായണം പ്രശ്നോത്തരി -17 തീയതി 01-08-2020 .................................. 228. ആരുടെ തലയാണ് ബാലി എറിയുന്നത്? അത് എവിടെയാണ് പതിക്കുന്നത്? ദുംന്ദുഭി എന്ന രാക്ഷസന്റെ. തല മതാംഗാശ്രമത്തിൽ പതിക്കുന്നു 228. ആശ്രമത്തിലെ മുനി എന്തുശാപമാണ് കൊടുക്കുന്നത്? ഋശ്യമൂകാചലം എന്ന പർവതത്തിൽ ബാലി വന്നാൽ തലപൊട്ടിത്തെറിക്കും എന്ന് ശപിച്ചു 229. സുഗ്രീവനും നാലു മന്ത്രിമാരും ആരെ പേടിച്ചാണ് പർവ്വതത്തിൽ വസിക്കുന്നത്? ബാലിയെ 230. ഇന്നിതെടുത്തെറിഞ്ഞീടിന ശക്തനു കൊന്നുകൂടും കപിവരനെ നിർണ്ണയം ആര് എന്തിനെക്കുറിച്ച് ആരോട് പറയുന്നു? ദുന്ദുഭിയുടെ തല എടുത്തെടുത്തെറിയുന്നതിനെക്കുറിച്ച് സുഗ്രീവൻ ശ്രീരാമനോട് പറയുന്നു 231. സുഗ്രീവൻ ശ്രീരാമനു നൽകിയ രണ്ടാമത്തെ പരീക്ഷ എന്തായിരുന്നു? സപ്തസാലങ്ങൾ (ഏഴ് വനം മരങ്ങൾ) ഒറ്റ അമ്പിനാൽ എയ്ത് വീഴ്ത്തണം 232. സപ്തസാലങ്ങൾ എന്തിനുവേണ്ടിയാണ് ബാലി ഉപയോഗിക്കുന്നത്? വ്യായാമം ചെയ്യാൻ 233. മണ്ണിനായൂഴി കുഴിച്ചനേരം നിധി- തന്നെലഭിച്ചതുപൊലെ രഘുപതേ! സന്ദർഭം വ്യക്തമാക്കുക സപ്തസാലങ്ങളെ ഭേദിച്ചശേഷം സുഗ്രീവൻ രാമനെ സ്തുതിക്കുന്നു 234. മച്ചരണദ്വയം സഞ്ചരിച്ചീടണ മച്യുതക്ഷേത്രങ്ങൾ തോറും രഘുപതേ! ആര് ആരോട് പറഞ്ഞു? ...

രാമായണം പ്രശ്നോത്തരി -16

രാമായണം പ്രശ്നോത്തരി -16 തീയതി: 31-07-2020 .................................... 211. മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു മൂടിപ്പോകയാൽ ... പൂരിപ്പിക്കുക മൂടിപ്പോകയാൽ മഹാമായാ മോഹാന്ധകാരേ 212. ആരെക്കാണാനാണ് ഗന്ധർവ്വൻ ആയ  കബന്ധൻ രാമനോട് പറയുന്നത്? മതംഗാശ്രമത്തിൽ വസിക്കുന്ന ശബരിയെന്ന തപസ്വിനിയെ 213. വന്നീടുമിവിടേയ്ക്ക് രാഘവനെന്നാലവൻ- തന്നെയും കണ്ടുദേഹത്യാഗവും ചെയ്താലും നീ ആര് ആരോട് പറഞ്ഞു?  ശബരിയോട് അവരുടെ ഗുരുക്കന്മാരായ മുനികൾ 214. ശബരി എങ്ങനെയാണ് ശ്രീരാമലക്ഷ്മണന്മാരെ സൽക്കരിക്കുന്നത്? കാലുകൾ കഴുകി, ഫലമൂലങ്ങൾ നൽകി 215. ശബരി ദിവ്യദൃഷ്ടികൊണ്ട് എന്ത് കണ്ടു എന്നാണ് രാമനോട് പറഞ്ഞത്? സീതാദേവി ലങ്കയിൽ വാഴുന്നു എന്ന് 216. ശബരി ആരെക്കാണാനാണ് രാമനോട് പറയുന്നത്? എവിടെ പോകാൻ പറയുന്നു ഋശ്യമൂകാചലം എന്ന പർവ്വതത്തിൽ വസിക്കുന്ന സുഗ്രീവനെക്കാണാൻ 217. ശബരി രാമനെ ദർശിച്ചശേഷം എന്തു ചെയ്യുന്നു?  ദേഹത്യാഗം ചെയ്യുന്നു 218. ഭക്തവത്സലൻ പ്രസാദിക്കിലിന്നവർക്കെന്നി- ല്ലെത്തിടും മുക്തി ..... പൂരിപ്പിക്കുക മുക്തി നീചജാതികൾക്കെന്നാകിലും 219. ഹനുമാൻ ആരുടെ രൂപത്തിൽ ആണ് രാമലക്ഷ്മണന്മാരെ കാണുന്നത്? വടു (ബ്രാഹ്മണൻ...

രാമായണം പ്രശ്നോത്തരി -15

രാമായണം പ്രശ്നോത്തരി -15 തീയതി: 30-07-2020 .................................... 197. രാവണൻ ഏത് വാഹനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്? രഥത്തിൽ 198. വഴിമദ്ധ്യേ ആരാണ് രാവണനെ വെല്ലുവിളിക്കുന്നത്? ജടായു 199. രാവണൻ ഏത് ആയുധമാണ് ജടായുമേൽ ഉപയോഗിച്ചത്? ചന്ദ്രഹാസം 200. സീത ജടായുവിന് എന്ത് വരമാണ് നൽകുന്നത്? ശ്രീരാമനെ കണ്ട് വൃത്താന്തങ്ങൾ എല്ലാം പറയുന്നതുവരെ ജീവനോടെ ഇരിക്കും എന്ന് 201. ധിക്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം ആര് ആരോട് പറയുന്നു? സീതയുടെ പരുഷവചനങ്ങളെക്കുറിച്ച് ലക്ഷ്മണൻ രാമനോട് പറയുന്ന സന്ദർഭത്തിൽ ഇങ്ങനെ പറയുന്നു 202. അധ്വരത്തിങ്കൽച്ചെന്നു ശുനകൻ, മന്ത്രംകൊണ്ടു ശുദ്ധമാംപുരോഡാശം കൊണ്ടുപോകുന്നപോലെ ആരാ ആരോട് പറഞ്ഞു? സന്ദർഭം പറയുക മന്ത്രംകൊണ്ട് ശുദ്ധി ചെയ്ത ഹോമദ്രവ്യം യാഗശാലയിചെന്ന് ശുനകൻ എടുത്തു കൊണ്ടുപോകുന്നതുപോലെയാണ് രാവണൻ സീതയെ കൊണ്ടുപോകുന്നത് എന്ന് ജടായു പറയുന്നു 203. ലങ്കയിലേക്കുള്ളവഴിമധ്യേപർവ്വമുകളിൽ എത്ര വാനരന്മാരെയാണ് കാണുന്നത്? അഞ്ചുപേർ. സുഗ്രീവനും നാല് മന്ത്രിമാരും 204. സീതയെ ഏത് മരത്തിന്ചുവട്ടിലാണ് രാവണൻ പാർപ്പിക്കുന്നത്? അശോകവനത്തിലെ ശിംശിപാവൃക്ഷച്ചുവട്ടിൽ 205. ലക്ഷ്മീദേവിയ...

രാമായണം പ്രശ്നോത്തരി -13

രാമായണം പ്രശ്നോത്തരി -13 തീയതി: 28-07-2020 ........................................... 168. പഞ്ചവടിയിലെ പർണ്ണശാലയിൽവച്ച് ലക്ഷ്മണൻ രാമനോട് എന്താണ് ചോദിക്കുന്നത്? മുക്തിമാർഗ്ഗത്തെ അരുൾചെയ്യണം എന്ന് 169. മായകൊണ്ടല്ലോ വിശ്വമുണ്ടെന്ന് തോന്നിക്കുന്നു ... ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? രജ്ജുഘണ്ഡത്തിലെ പന്നഗബുദ്ധിപോലെ (കയറിന്റെ കഷണത്തെ പാമ്പാണെന്ന് കരുതുന്നത് പോലെ)  യാണ് മായമൂലം വിശ്വം ഉണ്ടെന്ന് തോന്നുന്നത് 170. ജീവാത്മാവും പരാമാത്മാവും ഒന്നുതന്നെയാണെന്ന്  രാമൻ പറയുന്നു. വേറെയാണെന്ന് പറയുന്നവർ ആരാണ്? അജ്ഞന്മാർ 171.  പഞ്ചഭൂതസഞ്ചയമയം എന്ന് എന്തിനെയാണ് വിശേഷിപ്പിക്കുന്നത്? ദേഹം 172. ഇന്ദ്രിയദശകം ഏതെല്ലാമാണ്? നാക്ക്, കൈ, പാദം, പായു (മലദ്വാരം) ഉപസ്ഥം (ജനനേന്ദ്രിയം) എന്നീ കർമ്മേന്രിയങ്ങളും, ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും 173. നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി... എന്തുണ്ടെങ്കിലേ കാണാൻപറ്റൂ എന്നാണ് ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നത്? ശ്രീരാമഭക്തി ഉണ്ടാകണം 174. ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു അടുത്ത വരി എന്താണ്? ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറ...

രാമായണം പ്രശ്നോത്തരി -14

രാമായണം പ്രശ്നോത്തരി -14 തീയതി 29-07-2020 ....................................... 183. ഖരനും സംഘവും വരുന്നതിനു മുന്പ്  രാമൻ ലക്ഷ്മണനോട് എന്താണ് നിർദേശിക്കുന്നത്? മൈഥിലിതന്നെയൊരുഗുഹയിലാക്കിക്കൊണ്ടു ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ 184. ഖരദൂഷണത്രിശിരാക്കളാം നിശാചരവരരും പതിന്നാലായിരവും മരിച്ചത് എത്രനേരം കൊണ്ടാണ്? ആരാണ് എല്ലാരെയും വധിക്കുന്നത്? മൂന്നേമുക്കാൽ നാഴികകൊണ്ട് രാമൻ എല്ലാവരെയും വധിക്കുന്നു. ഖരദൂഷണത്രിശിരാക്കളുടെ തലകൾ ലങ്കയിൽ പതിക്കുന്നു 185. മരിച്ച പതിന്നാലായിരം രാക്ഷസന്മാർക്കും എന്താണ് സംഭവിക്കുന്നത്? മോക്ഷപ്രാപ്തി കൈവന്നു. ദിവ്യന്മാരായിത്തീർന്നു 186. ഖരന്റെ മരണം അറിയിക്കാൻ പോയ ലക്ഷ്മണന് മുനിമാർ എന്താണ് സമ്മാനിക്കുന്നത്? രാക്ഷസരുടെ മായ തട്ടാതിരിക്കാൻ മൂന്നുപേർക്കും അംഗുലീയവും, ചൂഡാരത്നവും, കവചവും നൽകുന്നു 187. ത്വൽപത്നിയാക്കീടുവാൻതക്കവളവളെന്നു  കല്പിച്ചുകൊണ്ടിങ്ങുപോരുവാനൊരുമ്പിട്ടേൻ ആര് ആരോട് ആരെക്കുറിച്ച് പറയുന്നു? സീതയെക്കുറിച്ച് ശൂർപ്പണഖ രാവണനോട് പറയുന്നു 188. സീതയെ കൊണ്ടുപോരാൻ ആരെയാണ് രാവണൻ സഹായത്തിന് ആവശ്യപ്പെടുന്നത്? മാരീചന്റെ. മാരീചൻ ആശ്രമജീവിതം നയിക്കുന്ന കാലത്താണ്...

രാമായണം പ്രശ്നോത്തരി -12

രാമായണം പ്രശ്നോത്തരി -12 തീയതി 27-07-2020 ..................................... 158. പഞ്ചവടിയിൽ പർണ്ണശാല തീർത്തത് ആരാണ്? ലക്ഷ്മണൻ 159. ശ്രീരാമൻ എവിടെവാഴുംപോലെയാണ് പഞ്ചവടിയിൽ വാണത്? അയോധ്യയിൽ വാഴുംപോലെ 160. മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം ആര് ആരോട് പറഞ്ഞു? ലക്ഷ്മണൻ ശ്രീരാമനോട്. പഞ്ചവടിയിൽവച്ച് 161. പഞ്ചവടി യിലേക്കുള്ള യാത്രാമദ്ധ്യേ ആരെയാണ് കണ്ടുമുട്ടുന്നത്? ജടായുവിനെ 162. പക്ഷിരാജൻ താൻ ആരല്ല, ആരാണ് എന്ന് രാമനോട് പറയുന്നത്? വധ്യനല്ല(വധിക്കപ്പെടേണ്ടവനല്ല) ദശരഥന്റെ മിത്രമാണ് എന്ന് 163. എന്തുവരമാണ് പക്ഷീന്ദ്രന് രാമൻ നൽകുന്നത്? "ഞാനിരിപ്പതിനടത്തു വസിക്ക" "കിങ്കരപ്രവരനായ് വാഴുക മേലിൽ" എന്ന് 164. പഞ്ചവടിയിൽ ആദ്യം സന്ദർശിച്ചതാരാണ്? ശൂർപ്പണഖ 165. സന്ദർശകയുടെ ആവശ്യം എന്തായിരുന്നു? രാമനെ വിവാഹം കഴിക്കണം എന്ന് 166. ശൂർപ്പണഖ ഏത് രൂപത്തിൽ ആണ് രാമന്റെ മുന്നിൽ എത്തുന്നത്? സുന്ദരിയായ ഒരു സ്ത്രീ ആയിട്ട് 167. കോപിഷ്ഠയായ ശൂർപ്പണഖ ആരെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നത്? സീതയെ (മായാരൂപം വേർപെട്ടഞ്ജനശൈലംപോലെ കായാകാരവും ഘോരദംഷ്ട്രയും കൈക്കൊണ്ടു)

രാമായണം പ്രശ്നോത്തരി 11

രാമായണം പ്രശ്നോത്തരി 11 തീയതി : 26-07-2020 ...................................... 148. സുതീഷ്ണമുനിയുടെ വർണ്ണനപ്രകാരം  വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ  ഭഗവാൻ വിഷ്ണു നാനാരൂപങ്ങളായി തോന്നുന്നു. ഇതിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്? ഓരോ ജലാശയങ്ങളിലും സൂര്യനെക്കാണുന്നതുപോലെ 149. സുതീഷ്ണമുനി രാമനോട് എന്ത് വരമാണ് ചോദിക്കുന്നത്? നിത്യവും രാമനെ കാണുമാറാകണം. ഭക്തിയോടെ രാമനാമം ഉച്ചരിക്കുമാറാകണം. മറ്റുവരങ്ങൾ ഒന്നും വേണ്ട എന്ന് 150. സുതീഷ്ണനോട് രാമൻ ആരെക്കാണാനുള്ള ആഗ്രഹമാണ് പറയുന്നത്? അഗസ്ത്യ മുനിയെ (സുതീഷ്ണമുനിയുടെ ഗുരു) 151. ബ്രഹ്മലോകവുമിതിനോടു നേരല്ലെന്നത്രേ ബ്രഹ്മജ്ഞന്മാരായുള്ളോർ ചൊല്ലുന്നു കാണുംതോറും എന്തിനെക്കുറിച്ചാണ് വർണ്ണിക്കുന്നത്? അഗസ്ത്യാശ്രമത്തെക്കുറിച്ച് 152. ത്വത്ഭക്തിസുധാഹീനന്മാരായുള്ളവർക്കല്ലാം  (അങ്ങയിലുള്ള ഭക്തിയാകുന്ന അമൃതം സിദ്ധിക്കാത്തവർ) എന്തുസംഭവിക്കും? ആര് ആരോട് പറയുന്നു? അഗസ്ത്യ മുനി ശ്രീരാമനോട്.  അങ്ങയിൽ ഭക്തിയില്ലാത്തവർക്ക് സ്വപ്നത്തിൽപോലും മോക്ഷം സംഭവിക്കുകയില്ല എന്ന് പറയുന്നു 153. രാമമന്ത്രോപാസകന്മാരായ ഭക്തന്മാർക്ക് എന്തുസംഭവിക്കും എന്നാണ് അഗസ്ത്യ മു...