രാമായണം പ്രശ്നോത്തരി -32
രാമായണം പ്രശ്നോത്തരി -32 തീയതി 16-08-2020 ..................................... 482. അയോധ്യയിലേക്കുള്ള യാത്രാമധ്യേ പുഷ്പകവിമാനം എവിടെയാണ് ഇറങ്ങിയത്? കിഷ്കിന്ധയിൽ. സീതാദേവിയുടെ ഇംഗിതപ്രകാരം 483. കിഷ്കിന്ധയിൽ എന്തിനാണ് വിമാനം ഇറങ്ങിയത്? വാനരസ്ത്രീകളെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ 484. കിഷ്കിന്ധയിൽനിന്ന് പുറപ്പെട്ട വിമാനം പിന്നീട് എവിടെ ഇറങ്ങി? ഭരദ്വാജാശ്രമത്തിൽ 485. ഭരതൻ എങ്ങനെ വസിക്കുന്നു എന്നാണ് ഭരദ്വാജമുനി രാമനോട് പറയുന്നത്? ഫലമൂലാദികൾ ഭക്ഷിച്ച്, ജഡാവല്ക്കലങ്ങൾ അണിഞ്ഞ്, രാമന്റെ ആഗമനവും കാത്ത്, രാമപാദുകങ്ങൾ സിംഹാസനത്തിൽവച്ച് പൂജചെയ്ത് ആശ്രമജീവിതം നയിക്കുന്നു 486.വനവാസം കഴിഞ്ഞു തിരികെ വന്ന് രാമൻ ആരെയാണ് ഭരതനെക്കാണാൻ അയക്കുന്നത്? ഹനുമാനെ അയക്കുന്നു. മാനുഷവേഷത്തിൽ ഹനുമാൻ അയോധ്യയിൽ പോകുന്നു 487. പോകുന്ന വഴിയിൽ ആദ്യം ആരെക്കാണണം എന്ന് നിർദ്ദേശിക്കുന്നു? ഗുഹനെക്കണ്ട് വാർത്തകൾ എല്ലാം പറയണം എന്ന് പറയുന്നു 488. പണ്ടേതിലിന്നു പതിന്മടങ്ങായുട- നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ! ആര് ആരോട് പറയുന്നു? ഭരതൻ രാമനോട്. പുഷ്പകവിമാനത്തിൽ ക...