Posts
Ramayana Vicharam -1
- Get link
- X
- Other Apps
Ramayana Vicharam-1 Dated 02-08-2020 .............................................. The webinar on Valmiki Ramayanam was lead by Dr Archana. Dr Archana, whom we felt like a treasure trove of information on Sanathana Dharm had literally mesmerized the participants with a highly informative lecture on certain aspects of Valmiki Ramayan. Family lineage of Ram and Ravan was shown through slides which were so clear and interesting. Here's a take away- Ravan was not a dravida king or of lowly lineage. His origin roots back to Brahm. Dr Archana's speech delightfully ignitted the inquisitiveness of the participants and there followed a barrage of questions from every one. Still we were never part of the questions but answers. After two hours of speech, discussions and debates, we felt like we were much closer to Ram and his Ayan. We shall cherish this occasion for the time to come. One minor snag that occured in the webinar towards the end abruptly ended the thanks giving part...
രാമായണം പ്രശ്നോത്തരി -25
- Get link
- X
- Other Apps
രാമായണം പ്രശ്നോത്തരി -25 തീയതി 09-08-2020 .....................,................. 348. ഇന്ദ്രിയങ്ങൾക്കുവശനാം പുരുഷനുംഎന്ത് സംഭവിക്കുമെന്നാണ് കുംഭകർണ്ണൻ രാവണനോട് പറയുന്നത്? ആപത്തുവന്നിടും എന്ന് 349. നല്ലതു ചൊല്ലേണമെല്ലാവരും തനി- ക്കുള്ളവരോടു ചൊല്ലുള്ള ബുധജനം ആര് ആരോട് പറഞ്ഞു? വിഭീഷണൻ രാവണനോട് 350. ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ കഷ്ടകാലത്തിങ്കലില്ലെന്നു നിർണ്ണയം ആര് ആരോട് പറഞ്ഞു? വിഭീഷണൻ രാവണനോട് പറഞ്ഞു 351. സീതയെ എന്തു ചെയ്യാനാണ് വിഭീഷണൻ രാവണനെ ഉപദേശിക്കുന്നത്? രാമന് തിരികെ ഏല്പിക്കുക. യുദ്ധം ചെയ്ത് സർവ്വവും നശിച്ചതിനുശേഷം സീതയെ കൊടുക്കണമെന്നുതോന്നിയാലും നടക്കില്ല എന്നുപറയുന്നു 352. യഥാർത്ഥ ശത്രുക്കൾ ആരെന്നാണ് രാവണൻ വിഭീഷണനോട് പറയുന്നത്? മിത്രഭാവത്തോടെ അരുകൽ വസിക്കുന്ന ശത്രുക്കൾ ആണ് യഥാർത്ഥ ശത്രുക്കൾ എന്ന് രാവണൻ വിഭീഷനുമേൽ ആക്രോശിക്കുന്നു 353. മൃത്യു അടുത്തെത്തിയ പുരുഷന് എന്ത് ഏൽക്കുകയില്ല എന്നാണ് വിഭീഷണൻ ആത്മഗതം ചെയ്യുന്നത്? സിദ്ധൗഷധങ്ങൾ ഏൽക്കുകയില്ല 354. രാമനെച്ചെന്നു സേവിക്കാൻ വിഭീഷണനോട് രാവണൻ പറഞ്ഞിട്ട്, പോയില്ലെങ്കിൽ എന്തു ചെയ്യും എന്ന് പറയുന്നു? ചന്ദ്രഹാസത്തിന് ഭോജനമായിത...
രാമായണം പ്രശ്നോത്തരി - 24
- Get link
- X
- Other Apps
രാമായണം പ്രശ്നോത്തരി - 24 തീയതി 08.08.2020 ........................................ 332. ഇവിടെ നിശിചരരൊരുവരായുധപാണിയാ-യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ ആര് ആരെക്കുറിച്ച് പറഞ്ഞു? രാവണസഭയിൽവച്ച് ഹനുമാനെ കൊല്ലുവാൻ രാവണൻ ഭടന്മാരോട് ആജ്ഞാപിക്കുന്നു 333. ദുതനെ കൊല്ലരുത് എന്ന് പറയുന്നത് ആരാണ്? വിഭീഷണൻ 334. ഹനുമാനെ എന്തു ചെയ്യണമെന്നാണ് വിഭീഷണൻ ഉപദേശിക്കുന്നത്? കൊന്നാൽ എന്തുസംഭവിക്കും എന്ന് പറയുന്നു? അടയാളം ഉണ്ടാക്കി വിട്ടയക്കണം എന്ന്. ഹനുമാൻ വധിക്കപ്പെട്ടാൽ ഇവിടെ നടന്നത് എങ്ങനെ രാമൻ അറിയും എന്ന് വിഭീഷണൻ ചോദിക്കുന്നു 335. ലങ്കാദഹനം ആരുടെയൊക്കെ വാസസ്ഥലങ്ങളെ ബാധിച്ചില്ല? സീതാദേവിയുടെ വാസസ്ഥലത്തയും, വിഭീഷണന്റെ കൊട്ടാരത്തെയും 336. തനയ ധന ദാര മോഹാർത്തരെന്നാകിലും താപത്രയാനലനെക്കടന്നീടുന്നു. താപത്രയങ്ങൾ ഏതൊക്കെ ആണ്? ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം 337. ലങ്കയിൽ നിന്ന് മടങ്ങുന്നതിനുമുമ്പ് ഹനുമാൻ എന്തു ചെയ്യാമെന്നാണ് സീതയോട് പറയുന്നത്? സീതയുടെ മറുപടി എന്തായിരുന്നു? തോളിലേറ്റി രാമന്റെ അടുത്തെത്തിക്കാം എന്ന്. അങ്ങനെ ചെയ്താൽ രാമന്റെ യശസ്സിനെ ബാധിക്കും എന്ന് സീത മറുപടി പറയുന്നു 338. എന്താണ് ...
രാമായണം പ്രശ്നോത്തരി- 23
- Get link
- X
- Other Apps
രാമായണം പ്രശ്നോത്തരി- 23 തീയതി 07-08-2020 ................................... 313. ആരുടെ കഥ വിവരിച്ചു കൊണ്ടാണ് ഹനുമാൻ സീതയുടെ അടുത്ത് ചെല്ലുന്നത്? രാമകഥ. 314. സുചിരതരമൊരുപൊഴുതുറങ്ങാത ഞാനിഹ സ്വപ്നമോ കാണ്മതിന്നവകാശമില്ലല്ലോ ആരുടെ ആത്മഗതമാണ്? സീതയുടെ. ഹനുമാന്റെ രാമകഥ കേട്ടപ്പോൾ 315. ശ്രീരാമൻ അടയാളമായി സീതയ്ക്കുനൽകുവാൻ എന്താണ് ഹനുമാന് നൽകിയത്? രാമന്റെ പേര് പതിപ്പിച്ച മോതിരം 316. അതിനിടയിൽ വരുവതിനു വേലചെയ്തീടു നീ- യത്രനാളും പ്രാണനെദ്ധരിച്ചീടുവൻ? എത്ര നാൾ? ആര് ആരോട് പറഞ്ഞു? രണ്ടുമാസം. സീത ഹനുമാനോട് പറയുന്നു 317. സീത അടയാളമായി രാമനുനൽകാൻ ഹനുമാന് എന്താണ് കൊടുത്തത്? ചൂഢാരത്നം 318. അടയാളവാക്യത്തിൽ ആരുടെ പേരാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്? എവിടെ വച്ച് നടന്ന സംഭവമാണ് പറയുന്നത് പഞ്ചവടിയിൽ. ഇന്ദ്രതനയനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയുടെ കാൽ കൊത്തിപ്പൊട്ടിക്കുന്നു. രാമൻ അമ്പെയ്യാൻ മുതിരുമ്പോൾ മാപ്പപേക്ഷിച്ചു ന്നു. കുലച്ച അമ്പിനാൽ ജയന്തന്റെ ഒരു കണ്ണ് നഷ്ടമാക്കുന്നു 319. കാക്കയുടെ രൂപത്തിൽ വന്ന ഇന്ദ്രപുത്രനെ രാമൻ എന്തു ചെയ്തു? ഒരു കണ്ണ് അമ്പിനാൽ നഷ്ടമാക്കുന്നു 320. രാക്ഷസൻമാർ പർവ...
രാമായണം പ്രശ്നോത്തരി - 22
- Get link
- X
- Other Apps
രാമായണം പ്രശ്നോത്തരി - 22 തീയതി 06-08-2020 ......................................... 298. സിംഹികയെ ഹനുമാൻ എന്തു ചെയ്തു? ചവിട്ടി കൊല്ലുന്നു 299. അസുരസുരനരപശുമൃഗാദിജന്തുക്കൾ മറ്റാർക്കുമേ വന്നുകുടാ ഞാനറിയിതെ ആര് ആരോട് പറഞ്ഞു? ലങ്കാലക്ഷ്മി ഹനുമാനോട് 300. ഹനുമാൻ ലങ്കാലക്ഷ്മിയെ എന്ത് ചെയ്തു? അടിക്കുന്നു. അടികൊണ്ട ലങ്കാലക്ഷ്മിക്ക് മോക്ഷം ലഭിക്കുന്നു 301. ലങ്കാലക്ഷ്മി ഹനുമാനോട് സീത എവിടെയുണ്ട് എന്നാണ് പറയുന്നത്? ദിവ്യലീലാവനത്തിൽ ശിംശിപ എന്ന് വൃക്ഷത്തിന്റെ ചുവട്ടിൽ സീത വസിക്കുന്നു എന്ന് 302. ലങ്കയിൽനിന്നു വാങ്ങീ മലർമങ്കയും സന്ദർഭം വ്യക്തമാക്കുക ഹനുമാന്റെ അടികിട്ടിയപ്പോൾ ശാപമുക്തയായ ലങ്കാലക്ഷ്മി ലങ്കയിൽ നിന്ന് പോകുന്നു. മലർമങ്ക= ലക്ഷ്മീദേവി 303. കടൽകടന്ന് ലങ്കയിൽ എവിടെയാണ് ഹനുമാൻ കയറിനിന്നത്? ത്രികൂട പർവ്വതത്തിനുമേൽ 304. ഹനുമാൻ ലങ്കയിൽ ഇറങ്ങിയപ്പോൾ രാവണന് എന്തുസംഭവിച്ചു? സീതയ്ക്ക് എന്തുസംഭവിച്ചു? രാമന് എന്തു സംഭവിച്ചു? രാവണനും സീതയ്ക്കും ഇടതുഭാഗത്ത് വിറവൽ ഉണ്ടായി. രാമന് വലത ഭാഗത്തും 305. ഹനുമാൻ ലങ്കയിൽ കടന്നത് എന്നു രൂപത്തിൽ ആണ്? കൃശഗാത്രനായി 306. സീതയെ ഹനുമാൻ എവിടെയാണ് കാണുന്നത...
രാമായണം പ്രശ്നോത്തരി-21
- Get link
- X
- Other Apps
രാമായണം പ്രശ്നോത്തരി -21 തീയതി 05-08-2020 ........................................ 283. ആരാണ് ഹനുമാനെ സമുദ്രലംഘനം നടത്താൻ പ്രേരിപ്പിക്കുന്നത്? ജാംബവാൻ 284. സൂര്യൻ ഉദിച്ചതുകണ്ട് എന്തെന്നാണ് ബാലനായ ഹനുമാൻ വിചാരിച്ചത്? പിന്നീട് എന്തു ചെയ്തു? പക്വമാണെന്ന് (പഴമാണെന്ന്) 284. പഴം തിന്നാൻ ചാടിയ ഹനുമാന് എന്തുസംഭവിച്ചു? ഇന്ദ്രന്റെ വജ്രായുധമേറ്റ് നിലംപതിച്ചു 285. ഹനുമാന്റെ പിതാവ് ആരാണ്? പരുക്കേറ്റ ഹനുമാനെ പിതാവ് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? വായുദേവൻ. ഹനുമാനെയുംകൊണ്ട് പാതാളത്തിലേക്ക് പോകുന്നു 286. ഹനുമാന് എന്തുവരമാണ് ദേവന്മാർ കൊടുത്തത്? കല്പാന്തകാലത്തുമില്ല മൃതിയെന്ന് (ചിരംജീവിയായിരിക്കട്ടെ എന്ന്) ദേവന്മാർ വരം നൽകി 287. ആഞ്ജനേയന് ഹനുമാൻ എന്ന് ആരാണ് പേർ കൊടുത്തത്? ആമ്നായസാരാർത്ഥമൂർത്തികൾ (വേദജ്ഞർ) . ഹനു (താടി) വിൽ വജ്രായുധം ഏറ്റതിനാൽ ഹനുമാൻ എന്ന് അവർ പേരിട്ടു 288. ജാംബവാന്റെ പ്രേരണകേട്ട ഹനുമാൻ ആദ്യം എന്താണ് ചെയ്തത്? പർവ്വതാകാരനായ നിന്നു. 289. ദേവിയെക്കണ്ടു തിരിയേവരിക നീ രാവണനോടെതിർത്തീടുവാൻ പിന്നെയാം ആര് ആരോട് പറഞ്ഞു? ജാംബവാൻ ഹനുമാനോട് 290. ഏത് ദിശയിലേക്കാണ് ഹനുമാൻ ചാടിയത്? ദക്ഷിണ ...